Australia

വിക്ടോറിയയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണ്‍; പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രീമിയര്‍; സ്റ്റേറ്റില്‍ പുതുതായി എട്ട് കേസുകള്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചതിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേ വിക്ടോറിയയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പുതുതായി എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌റ്റേറ്റില്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണിലേക്കാണ് വിക്ടോറിയ നീങ്ങുന്നത്.      പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വ്യക്തമാക്കി പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തിയിട്ടുമുണ്ട്.പുതിയ ലോക്ക്ഡൗണ്‍ വിക്ടോറിയയുടെ എല്ലാ മേഖലകളിലും ഒരു പോലെ ബാധകമായിരിക്കും.സ്‌റ്റേറ്റിനെ പുതിയൊരു  ലോക്ക്ഡൗണിലേക്ക് തള്ളി വിടാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍   ഡെല്‍റ്റ വൈറസ് അതിവേഗം

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകളേറുന്നു; കോവിഡ് പുതുതായി അഞ്ച് ജീവനുകള്‍ കൂടി കവര്‍ന്നു; കേസുകളേറിയ ഹണ്ടര്‍ മേഖലയും ലോക്ക്ഡൗണിലേക്ക്; സ്റ്റേറ്റില്‍ 262 കോവിഡ് കേസുകള്‍ കൂടി; ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനം
എന്‍എസ്ഡബ്ല്യൂവിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം  ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനമാണിന്ന്. ഇത് പ്രകാരം 262 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് പുറമെ അഞ്ച് പേരുടെ ജീവനുകള്‍ കൂടി കോവിഡ് കവര്‍ന്നിട്ടുണ്ട്. കേസുകള്‍ വര്‍ധിച്ചതിനാല്‍ ഹണ്ടര്‍ മേഖലയും

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി; എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളും
 ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളുമാണെത്താന്‍ പോകുന്നത്. ഇത് പ്രകാരം കോവിഡ് രൂക്ഷമായ സൗത്ത്

More »

ബ്രിസ്ബാനിലെ രണ്ട് സബര്‍ബുകളില്‍ കോവിഡ് മുന്നറിയിപ്പ് ശക്തം;ഫോര്‍ട്ടിട്യൂഡ് വാലി, വെസ്റ്റ് എന്‍ഡ് എന്നിവിടങ്ങളിലെ വിവിധ വെന്യൂകള്‍ കോവിഡ് സമ്പര്‍ക്കത്തില്‍; ഈ പറയുന്ന വെന്യൂകളില്‍ സന്ദര്‍ശിച്ചവര്‍ ഐസൊലേഷനില്‍ പോകണമെന്ന് ഉത്തരവ്
ബ്രിസ്ബാനിലെ  രണ്ട് സബര്‍ബുകളില്‍ കൂടി കോവിഡ് മുന്നറിയിപ്പ് ശക്തമായി. ഫോര്‍ട്ടിട്യൂഡ് വാലി, വെസ്റ്റ് എന്‍ഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശങ്ങളുയര്‍ത്തി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.ബ്രിസ്ബാന്‍ നഗരത്തിലെ ഡെല്‍റ്റാ വേരിയന്റ് ക്ലസ്റ്ററിലേക്ക് ഇവയും നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡില്‍ 17 പുതിയ

More »

സിഡ്നിയില്‍ 27കാരന്‍ വിവാഹിതനായി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവം; ചെറുപ്പക്കാര്‍ക്കുള്ള താക്കീതാകുന്നു; ഡെല്‍റ്റാ കൂടുതലായി പടരുന്നത് യുവജനങ്ങളിലൂടെയെന്നതിനാല്‍ കടുത്ത ജാഗ്രതാ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ ഡെല്‍റ്റാ വേരിയന്റ് നിലവില്‍ കൂടുതലായി ചെറുപ്പക്കാരെയാണ് ബാധിക്കുന്നതെന്നത് കടുത്ത ആശങ്കയേറ്റുന്നു. സിഡ്‌നിയില്‍ 27 വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചത് ഈ ആശങ്കയേറ്റുന്നു.വാര്‍വിക്ക് ഫാമിലെ യൂണിറ്റില്‍ ഓട് അലാസ്‌കര്‍ എന്ന ഈ യുവാവ് കോവിഡ് ബാധിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിഡ്‌നിയില്‍ കോവിഡ് രോഗികള്‍ പെരുകുന്നതിനിടെയാണ് ഈ

More »

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈവ് ത്രൂ ക്ലിനിക്കുകളിലൂടെയും തൊഴില്‍സ്ഥലങ്ങളിലൂടെയും വിതരണം ചെയ്യും: പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍; ലക്ഷ്യം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേരിലേക്ക് വാക്‌സിനെത്തിച്ച് മഹാമാരിയെ തൂത്തെറിയല്‍
ഓസ്ട്രേലിയയില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേരിലേക്ക് വാക്‌സിനെത്തിച്ച് മഹാമാരിയെ തൂത്തെറിയല്‍ എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ട് വാക്‌സിന്‍ കൂടുതല്‍ ഇടങ്ങളിലൂടെ വിതരണം ചെയ്യാന്‍ നൂതന പദ്ധതികള്‍ ഒരുങ്ങുന്നു. ഇത് പ്രകാരം രാജ്യത്ത് ഇനി മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈവ് ത്രൂ ക്ലിനിക്കുകളിലൂടെയും തൊഴില്‍സ്ഥലങ്ങളിലൂടെയും വിതരണം ചെയ്യുന്നതായിരിക്കും. ഇതിന്റെ പൈലറ്റ്

More »

ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കുന്നവര്‍ കോവിഡ് ഭീഷണിക്കിടയിലുമേറുന്നു; ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പൗരത്വമെടുത്തത് 1.4 ലക്ഷത്തോളമാളുകള്‍; തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇക്കാര്യത്തില്‍ പ്രഥമസ്ഥാനമലങ്കരിച്ച് ഇന്ത്യക്കാര്‍
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിന് മേല്‍ കോവിഡ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കടുത്ത അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും രാജ്യത്തെ പൗരത്വമെടുക്കുന്നവരേറുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പൗരത്വമെടുത്തത് 1.4 ലക്ഷത്തോളമാളുകളാണ്. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും 

More »

ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരണം മൂന്നായി ; 8 വയസുകാരന്‍ ക്രിസ് ബിബിനും മരണത്തിന് കീഴടങ്ങി
ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് മരണം മൂന്നായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ ചാലക്കുട്ടി പോട്ട നടക്കുന്ന് ചുള്ളിയാടന്‍ ബിബിന്റെ മൂത്തമകന്‍ ക്രിസ് ബിബിന്‍ (8) ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോലി സംബന്ധമായി കുടുംബ സമേതം യാത്ര തിരിക്കവേയാണ് അപകടം. സിഡനിക്ക് അടുത്ത് ഓറഞ്ചില്‍ നിന്ന് ബ്രിസ്‌ബേനിലെക്ക് യാത്ര

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ ബുധനാഴ്ച മുതല്‍ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നു;വെന്യൂകള്‍ക്ക് 50 ശതമാനം കപ്പാസിറ്റിയില്‍ ആളുകളെ പ്രവേശിപ്പിക്കാം; ഡെല്‍റ്റാ ഭീഷണി തുടരുന്നതിനാല്‍ മാസ്‌ക് നിബന്ധന കര്‍ക്കശമായി നിലനില്‍ക്കും
സൗത്ത് ഓസ്‌ട്രേലിയ കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നു. ഡെല്‍റ്റാ വേരിയന്റിന്റെ പടര്‍ച്ച പിടിച്ച് കെട്ടിയതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഈ വാരം മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഡെല്‍റ്റാ വേരിയന്റ് നിലവിലും ഭീഷണിയുയര്‍ത്തി നിലനില്‍ക്കുന്നതിനാല്‍ മാസ്‌ക് നിയമം അടക്കം ചില കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്