Australia

നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും, എന്നാല്‍ എനിക്ക് അവന്‍ രോഗിയായ മകനാണ്, അവനൊരു കാമുകിയെ വേണമായിരുന്നു.. അവന് ആളുകളോട് ഇടപെടാനറിയില്ല ; സിഡ്‌നി ഷോപ്പിങ് മാളില്‍ ആറുപേരെ കുത്തികൊലപ്പെടുത്തിയ യുവാവിന്റെ പിതാവ് പറയുന്നു
ഷോപ്പിങ് മാളില്‍ ഭീതി പരത്തിയ ആറ് പേരെ കുത്തിക്കൊന്നു യുവാവ്. 40 വയസ് പ്രായമുള്ള ജോയല്‍ കൗച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതുകൊണ്ടു തന്നെ പ്രതിയുടെ ലക്ഷ്യം സ്ത്രീകളായിരുന്നെന്ന സംശയമാണ് ഇപ്പോള്‍ കേസില്‍ ഉയരുന്നത്. ഈ നിഗമനത്തിന് കൂടുതല്‍ ബലം നല്‍കുകയാണ് ജോയല്‍ കൗച്ചിന്റെ പിതാവിന്റെ വാക്കുകള്‍. ഷോപ്പിങ് മാളില്‍ നടന്ന സംഭവം അറിഞ്ഞ് തന്റെ ഹൃദയം തകര്‍ന്നുവെന്നു ജോയലിന്റെ അച്ഛന്‍ ആന്‍ഡ്രൂ കൗച്ചി പറഞ്ഞു. 'ഇത് ഭയാനകമായ സംഭവമാണ്. എനിക്കിത് വിശദീകരിക്കാനാവുന്നില്ല. എന്നോട് ക്ഷമിക്കണം. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ എനിക്കാകില്ല. അവന് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ എന്നാലാകുന്നത് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവന്‍ എന്റെ മകനാണ്. ഒരു ചെകുത്താനെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. നിങ്ങള്‍ക്ക്

More »

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനം ; വിമര്‍ശനമുയരുന്നു
ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം. ബില്ലിനെ കുറിച്ചുള്ള സെനറ്റ് തെളിവെടുപ്പിനിടെയാണ് ഈ വാദം ഉയര്‍ന്നത്. ഓസ്‌ട്രേലിയയില്‍ അഭയം നല്‍കാത്തവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നത് എളുപ്പമാക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം .ഇതിനോട് സഹകരിച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.

More »

സിഡ്‌നി മാള്‍ ആക്രമണം ; സംഭവം പ്രത്യേക സംഘം അന്വേഷണം നടത്തും ; സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് സൂചന
സിഡ്‌നി മാളിലെ കൂട്ട കൊലപാതകം പ്രത്യേക കൊറോണിയല്‍ സംഘം അന്വേഷിക്കും. അക്രമ സംഭവത്തെ പൊലീസ് ഇടപെടലകളെ കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെ പറ്റി അധികൃതര്‍ക്ക് അറിയാമോ എന്നതും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിനായി 18 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് നല്‍കുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് സിഡ്‌നിയിലെ ഷോപ്പിങ് സെന്ററില്‍ 40 കാരന്‍ ആറു പേരെ കുത്തി

More »

ഓസ്‌ട്രേലിയയില്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ അപൂര്‍വ നേട്ടം കൊയ്ത് മലയാളി യുവതി
മെല്‍ബണില്‍ നിന്നുള്ള മലയാളി യുവതി ഓസ്‌ട്രേലിയയിലെ ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ യോഗ്യത നേടി. രണ്ടുകുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തില്‍ നടക്കുന്ന ബോഡി ബില്ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. കോലഞ്ചേരി സ്വദേശിയായ വിനീത ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നത് മൂന്‌നു വര്‍ഷത്തെ മാത്രം പരിശീലനം കൊണ്ടാണ്. മെല്‍ബണില്‍ നടന്ന സംസ്ഥാന തല മത്സരത്തിലാണ്

More »

സിഡ്‌നി ഷോപ്പിങ് സെന്റര്‍ കൂട്ടക്കൊല നടത്തിയ സംഭവം ; 40 കാരന്‍ ഓണ്‍ലൈനില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു ; ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തതായും റിപ്പോര്‍ട്ട് ; സര്‍ഫിങ് തത്പരന്‍
സിഡ്‌നി ഷോപ്പിങ് സെന്ററില്‍ കൂട്ടക്കൊല നടത്തിയ ജോയല്‍ കൗച്ചി എന്ന 40 കാരന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനില്‍ ലൈംഗീക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായി എക്‌സ്‌കോര്‍ട്ട് ആയി ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. പുരുഷ എക്‌സ്‌കോര്‍ട്ട് വെബ് സൈറ്റുകളില്‍ ജോയല്‍ കൗച്ചി സ്വയം ലിസ്റ്റ് ചെയ്തിരുന്നു. സിഡ്‌നിയില്‍ താമസിക്കുന്ന അത്‌ലീറ്റ്,

More »

സിഡ്‌നി ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും
സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള ഒരു ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷനില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. കുറ്റാരോപിതനായ ഒരാളെ പോലീസ് വെടിവച്ചു കൊന്നതായി ആംബുലന്‍സ് വക്താവ് പറഞ്ഞു. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് ഉടന്‍ സ്ഥിരീകരണം നല്‍കുമെന്നാണ്

More »

സിഡ്‌നി ഷോപ്പിങ് മാളില്‍ കത്തി കുത്ത് ; ഷോപ്പിങ് സെന്ററില്‍ നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു
കത്തി കുത്തിനെ തുടര്‍ന്ന് ശനിയാഴ്ച സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് വെടിയേറ്റതായും നിരവധി പേര്‍ക്ക് കത്തിയാക്രമണമേല്‍ക്കേണ്ടിവന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ബോണ്ടി ബീച്ചിന് സമീപമുള്ള തിരക്കേറിയ മാളിലാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജ്വല്ലറിയില്‍ അഭയം തേടുന്നതിന് മുമ്പ്

More »

ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ശ്രമങ്ങള്‍ക്ക് മികച്ച തുടക്കം ; കുതിച്ചുയരാന്‍ ഓസ്‌ട്രേലിയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് ; ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് വിക്ഷേപണം
ഓസ്‌ട്രേലിയയില്‍ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു.ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ഗില്‍മോര്‍ സ്‌പേസ് ടെക്‌നോളജീസ് നിര്‍മ്മിച്ച എറിസ് റോക്കറ്റാണ് ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുക.  വിക്ഷേപണത്തിനായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

More »

മൂന്നു സ്ത്രീകളുടെ മരണം ; പുരുഷ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ വര്‍ധിച്ചുവരികയാണ്. ഇതിനിടെ ഞെട്ടിക്കുന്ന വ്യത്യസ്തങ്ങളായ മൂന്നു സ്ത്രീകളുടെ മരണവും വലിയ വാര്‍ത്തയായിരുന്നു.സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനും നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുമായി വിക്ടോറിയയില്‍ റാലി സംഘടിപ്പിക്കുന്നത്. പുരുഷ അതിക്രമങ്ങളെ തുടര്‍ന്ന് ബലാറക് മേഖലയില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി