Indian

രാജ്യം മെച്ചപ്പെടണമെങ്കില്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ വേണം; മോദിയോട് ആവശ്യപ്പെട്ടെന്ന് കേജരിവാള്‍
ഇന്ത്യയുടെ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചാല്‍ രാജ്യത്തിന് ഐശ്വര്യം വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു കറന്‍സികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടേയും ചിത്രങ്ങള്‍ വേണമെന്നാണ് അരവിന്ദ് കേജ്രിവാള്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ കറന്‍സി നോട്ടുകളില്‍ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണ് രാജ്യം നേരിടുന്നത്, സാമ്പത്തിക സ്ഥിതി

More »

രക്തത്തിന് പകരം മുസംബി ജ്യൂസ്; രോഗി മരിച്ച സംഭവം, ആശുപത്രി പൊളിച്ചുനീക്കും
രക്തത്തിന് പകരം മുസംബി ജ്യൂസ് കയറ്റി രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിച്ചു നീക്കാന്‍ ഉത്തരവ്. വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി ഒഴിയാനാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ആശുപത്രി സീല്‍ ചെയ്തു. അനുമതിയില്ലാതെയാണ് പ്രയാഗ് രാജ് എന്ന സ്വകാര്യ ആശുപത്രി നിര്‍മ്മിച്ചതെന്നും അധികൃതര്‍ പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

More »

ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്, ബ്രിട്ടന്റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് അദ്ദേഹത്തിന്റെ ജോലി ; ഇന്ത്യ ഇളവു പ്രതീക്ഷിക്കരുതെന്ന് ശശി തരൂര്‍
ബ്രിട്ടന്‍ അതിന്റെ വംശീയതയെ മറികടന്നുവെന്ന് ശശി തരൂര്‍. ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയ തീരുമാനം അസാധാരണമാണെന്ന് വിശേഷിപ്പിച്ച തരൂര്‍ വംശീയ വിവേചന ബോധം മറികടന്നതിന് ബ്രിട്ടീഷുകാരെ അഭിനന്ദിച്ചു. ഋഷി സുനക് ഇംഗ്ലീഷ് ,സ്‌കോട്ടിഷ് അല്ലെങ്കില്‍ ആംഗ്ലോ സാക്‌സണ്‍ വംശജനല്ല, തികച്ചും വ്യത്യസ്തമായ ഒരു വംശത്തില്‍പെട്ടയാളാണ്. 85 ശതമാനം ആളുകളും വെള്ളക്കാരായ ഒരു

More »

കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം ; ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിനു സമാനരീതി ; കേസ് എന്‍ഐഎ ഏറ്റെടുക്കും
കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പൊലീസിനു വിവരം കിട്ടി. മുമ്പും ഇയാള്‍ ഈ ആരാധനാലയം ആക്രമിക്കാന്‍

More »

കോയമ്പത്തൂര്‍ സ്‌ഫോടനം: 5 പേര്‍ കസ്റ്റഡിയില്‍, സിസിടിവി ദൃശ്യങ്ങളില്‍ മുബിനൊപ്പം 4 പേര്‍
കോയമ്പത്തൂരില്‍ നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയില്‍ റെക്കോര്‍ഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ

More »

ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി ; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി ; മൂന്നു പേര്‍ അറസ്റ്റില്‍
ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചത്തിസ്ഗഡിലെ ഭരത്പൂരില്‍ മനേന്ദ്രഗഡിലാണ് നഴ്‌സിനെ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര കൃത്യമുണ്ടായത്. യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍

More »

ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാര്‍ 9 തവണ കൈമാറ്റം ചെയ്തതത് ; സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി ; അന്വേഷണം ഊര്‍ജിതം
ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാര്‍ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.  സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും

More »

കോയമ്പത്തൂരില്‍ ഓടുന്ന കാര്‍ സ്‌ഫോടനത്തില്‍ എന്‍ജിനീയറിംഗ് ബിരുദധാരി മരിച്ച സംഭവം ; ചാവേര്‍ ആക്രമണമെന്ന് സൂചന
ഓടുന്ന കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചവേര്‍ ആക്രമണമെന്ന് സൂചന. ഇത് സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ആണ് മരിച്ചത്. കോട്ടൈമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2019 ല്‍ എന്‍ഐഎ

More »

ചരിത്ര നേട്ടം ; ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ
ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു. 12.07ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു നിര്‍ണായക ഉപഗ്രഹ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക് 3 (എല്‍വിഎം 3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ദൗത്യം വിജയകരം എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് അറിയിച്ചു. ജിഎസ്എല്‍വി3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യല്‍ വിക്ഷേപണമാണിത്.

More »

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍, വീട്ടില്‍ പരിശോധനയില്‍ കണ്ടെത്തിയത് 80 ലക്ഷം രൂപ

എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോര്‍ത്ത് ലഖിംപൂര്‍ സര്‍ക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ്

ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാര്‍ഥി സുപ്രിയ സുലെ

മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവികള്‍ മനഃപൂര്‍വ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എന്‍സിപി നേതാവും ബാരാമതി ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികള്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണമാണ്

ആന്ധ്രയില്‍ വോട്ടറെ തല്ലി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ; തിരിച്ച് തല്ലി വോട്ടര്‍

നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രയില്‍ വോട്ടറെ തല്ലി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ. വോട്ട് ചെയ്യാനുള്ള വരി തെറ്റിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ച എംഎല്‍എയെ തടഞ്ഞതിനായിരുന്നു തല്ലിയതെന്നാണ് ആരോപണം. ഗുണ്ടൂര്‍ ജില്ലയിലെ ഒരു ബൂത്തിലാണ് സംഭവം. വൈഎസ്ആര്‍ എംഎല്‍എ എ

യുപിയില്‍ ഇമാം കൊല്ലപ്പെട്ട സംഭവം ; പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് ; ലൈംഗീകമായി പീഡിപ്പിച്ചതിലുള്ള വിരോധമെന്നും വിശദീകരണം

ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീര്‍ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ്

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗീക അതിക്രമ വീഡിയോകള്‍ പ്രചരിച്ചു ; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കര്‍ണാടകയില്‍ ജെഡിഎസ് നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗീക അതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണ ബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല ; പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ; പരിഹസിച്ച് തേജസ്വി സൂര്യ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ. പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം.