Kerala

പൊലീസ് യൂണിഫോമില്‍ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം ; സിസിടിവിയില്‍ പെട്ടു, നാണം കെടുത്തിയെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഓ!ര്‍ഡറില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ ഉത്തരവില്‍ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയിരുന്നു.  സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ്

More »

ഹര്‍ത്താല്‍ ആക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സഹായിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തില്‍ പോപ്പുല്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്തു കൊടുത്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച്

More »

ആദ്യം പഠിക്കുന്നത് നോര്‍വേ മാതൃക, ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി . ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വെയില്‍ എത്തിയത്. രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്പ് നിശ്ചയിച്ച

More »

പാലക്കാട് പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് ; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പാലക്കാട് യാക്കരയില്‍ തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ചതില്‍ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അമ്മയുെടയും കുഞ്ഞിന്റെയും മരണത്തില്‍ ചികില്‍സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ

More »

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നു
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായി വിവരം. എന്‍ഐഎയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ച്

More »

യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യം നോര്‍വേയില്‍ ; യുകെയും ഫിന്‍ലാന്‍ഡും സന്ദര്‍ശിക്കും
യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.  രണ്ട് ദിവസം മുമ്പ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന്

More »

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണയറിയിച്ച് കെ സുധാകരന്‍
ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാന്റ് മാര്‍ഗ്ഗനിര്‍ദ്ദേശം തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കെ.

More »

നജ്‌ന മെഹറിന്റെ ചികിത്സയ്ക്കായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍; സമാഹരിച്ചത് 2.25 ലക്ഷം
വീണ്ടും ഒരു ജീവന്‍ രക്ഷിക്കുക എന്ന ഉദ്യമത്തിനായി പള്ളിയങ്കണത്തില്‍ കായ വറുത്ത് ചികിത്സാ നിധിയിലേക്ക് പണം സമാഹരിച്ച് ഫാദര്‍ ഡേവിസ് ചിറമ്മല്‍. അഞ്ചു വയസ്സുകാരി നജ്‌ന മെഹറിന്‍ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായം നല്‍കാന്‍ പഴഞ്ഞി പള്ളിയങ്കണത്തിലാണ് ഫാദര്‍ കായ വറുത്ത് വിതരണം ചെയ്തത്. തലസീമിയ രോഗം ബാധിച്ച നജ്‌ന മെഹറിനു വേണ്ടി നാലു മണിക്കൂര്‍ കായ വറുത്ത് സമാഹരിച്ചത് 2.25 ലക്ഷം

More »

വലിയൊരു ബിസിനസ് സാമ്രാജ്യം തകര്‍ന്നത് ഞെടിയിടയ്ക്ക് ; ഭര്‍ത്താവും മകളും മരുമകനും ജയിലില്‍: കരുത്ത് ചോരാതെ ഒറ്റയ്ക്ക് പോരാടി ഇന്ദിര
ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോഴും ഉള്‍ക്കരുത്ത് ചോരാതെ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ജീവിതത്തില്‍ തകര്‍ന്ന് പോയവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹം.എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കുമെന്ന, തിരികെ വരുമെന്ന ആത്മവിശ്വാസം ആ മനുഷ്യന്റെ മുതല്‍ക്കൂട്ടായിരുന്നു. രാമചന്ദ്രന്റെ തിരിച്ചുവരവിന്

More »

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി

മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക് ; ഒഴിവായത് വന്‍ ദുരന്തം

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക്

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട