Kerala

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ 75 കാരിയായ അമ്മ മരിച്ചു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75)യാണ് മരിച്ചത്. ഇന്നലെയാണ് ശ്രീമതിയെ മകന്‍ മനോജ് (40)തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മനോജിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മനോജിന് മാനസീകാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.  

More »

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്; ഒന്‍പത് പേര്‍ കസ്റ്റഡിയില്‍
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. ദേശീയ ചെയര്‍മാനും സെക്രട്ടറിയും സംസ്ഥാനപ്രസിഡന്റുമടക്കം ഒന്‍പതുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്.

More »

തിരുവല്ലയില്‍ പന്ത്രണ്ടുകാരന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ലൈംഗിക പീഡനത്തിനിരയായി, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പതിനഞ്ച് വയസ് പ്രായമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന്

More »

'ബെല്‍റ്റ് കൊണ്ട് അടിച്ചു, ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു'; കോഴിക്കോട് വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം, ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ

More »

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി
ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ

More »

ഗവര്‍ണറെ അധിക്ഷേപിച്ച് പോസ്റ്റ്; എംഎല്‍എയുടെ പിഎയ്‌ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി
ഗവര്‍ണറെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പരാതി. വൈക്കം എംഎല്‍എയുടെ പിഎയും ട്രഷറി ഉദ്യോഗസ്ഥനുമായ ആര്‍ സുരേഷിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ ആര്‍ സുരേഷിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെആര്‍ ശ്യാംകുമാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. ഗവര്‍ണ്ണറെ അപമാനിക്കുന്നതരത്തിലുളള

More »

'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; ജപ്തി നോട്ടീസ് പതിച്ച കേരളബാങ്കിനെതിരെ പ്രതിഷേധം
 വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം. വിവിധ സംഘടനകള്‍ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നാലുവര്‍ഷം മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍

More »

ഫേസ്ബുക്ക് സൗഹൃദം ; ഭര്‍ത്താവ് വിദേശത്ത് ; ആണ്‍മക്കളെ ഉപേക്ഷിച്ച് 25കാരന്റെ കൂടെ ഒളിച്ചോടി 40കാരി
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂര്‍ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്ബുക്ക് വഴിയാണ് 25 കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ലളിതയ്ക്ക് 40 വയസുണ്ട്. പരിചയം പ്രണയമായി മാറി. പരസ്പരം കാണാനും ബന്ധപ്പെടാനും തുടങ്ങി. ഒടുവില്‍ ലളിത ഗര്‍ഭിണിയായതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് വിദേശത്താണ്. 22 ഉം 19 ഉം

More »

കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വീട് തുറന്നപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യയെ
ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭര്‍ത്താവ് ആണ് യുവതിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത്

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും

കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം

കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും

മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍

കൊച്ചിയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന് ; പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു

പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍

ഡ്രൈവര്‍ യദുവിനെതിരായ റിപ്പോര്‍ട്ട് ; നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലധികം സമയം യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി