Kerala

ധീരജ് കൊലക്കേസ് ; കോളജില്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനെന്ന് നിഖില്‍ ; കത്തി കയ്യില്‍ കരുതിയത് സ്വയ രക്ഷയ്ക്ക് ആണെന്നും പ്രതി
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിയായ നിഖില്‍ പൈലിയുടെ മൊഴി രേഖപ്പെടുത്തി. കോളജില്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാന്‍ ആണെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. പേനാ കത്തി കയ്യില്‍ കരുതിയത് സ്വയ രക്ഷയ്ക്ക് ആണെന്നും പ്രതി പറഞ്ഞു. ഈ കത്തി കൊണ്ടാണ് ധീരജിനെ കൊലപ്പെടുത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇടുക്കി കരിമണലില്‍ നിന്ന് ബസ് യാത്രയ്ക്ക് ഇടയില്‍ ആണ് പൊലീസ് നിഖിലിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെറിന്‍ ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെറിന്‍ ജോജോ. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ്

More »

നടിയെ ആക്രമിച്ച കേസ് ; കൂറുമാറിയ താരങ്ങളുടെ സാമ്പത്തിക ശ്രോതസ്സ് അന്വേഷിക്കും ; വിചാരണയ്ക്കിടെ കൂറുമാറിയത് 20 സാക്ഷികള്‍ ; പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ കുരുക്കില്‍
നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ഒരുങ്ങുന്നു.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക ശ്രോതസ്സ് അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.

More »

ദിലീപ് ന്യായീകരണ തൊഴിലാളികളോട് പറയാന്‍ ഒന്ന് മാത്രമെയൊള്ളൂ, ഇത്തരത്തില്‍ സംഭവിക്കുന്നത് നിങ്ങളുടെ കുടുംബത്തിലാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ; നടിയുടെ ബന്ധു ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപ് ന്യായീകരികരണ തൊഴിലാളികളോട് പറയാന്‍ ഒന്ന് മാത്രമെയൊള്ളൂ, ഇത്തരത്തില്‍ സംഭവിക്കുന്നത് നിങ്ങളുടെ കുടുംബത്തിലാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ

More »

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു.. ഭീഷണിപ്പെടുത്തിയത് ദിലീപിന്റെ സന്തത സഹചാരി ; വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നെന്ന് സംവിധായകന്‍ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായക നടനാണ് തന്നെ ലോറി കയറ്റി കൊല്ലണമെന്ന് പറഞ്ഞതെന്ന് ആലപ്പി അഷറഫ് വെളിപ്പെടുത്തി. കുട്ടനാടന്‍ മാര്‍പാപ്പയുടെ ലൊക്കേഷനില്‍ വച്ചാണ് ഇക്കാര്യം സംസാരിച്ചത്. ഇത്

More »

റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയില്‍
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍. സംഭവത്തില്‍ കിര്‍മാണി മനോജ് അടക്കം 16 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടിലാണ് പാര്‍ട്ടി നടന്നത്. കസ്റ്റഡിയിലായവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരുമാണ്. കമ്പളക്കാട്

More »

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവം ; പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു
ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. ധീരജിനെ കൊലപ്പെടുത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിനിടെ സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ നാല് പേരെ കൂടി പൊലീസ്

More »

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; പ്രതികള്‍ കെഎസ്‌യു പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ
എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിന്നില്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനും

More »

കരഞ്ഞിട്ടുപോലും വെറുതെ വിട്ടില്ല, അയാളെന്നെ റേപ്പ് ചെയ്തു; ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം
നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടു ആരോപണം. വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നും അതില്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍

More »

പാലക്കാട് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ; മകന്‍ ഒളിവില്‍
പാലക്കാട് ജില്ലയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍. പുതുപ്പരിയാരത്താണ് സംഭവം. ഓട്ടുകാട് മയൂരം വീട്ടില്‍ ചന്ദ്രന്‍ (60), ദേവി (50) എന്നിവരാണ് മരിച്ചത്. വീടിനകത്ത് ചോരയില്‍ കുളിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മകനായ സനല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഉണ്ടായിരുന്നു

More »

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ; വൈദ്യുതി തകരാര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു ; ഉടമ അറസ്റ്റില്‍

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും. ഇവര്‍ക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ രാഹുലിന്റെ സുഹൃത്ത് രാജേഷിന് കഴിഞ്ഞ

ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല ; കാമുകന്റെ വീടിന് തീയിട്ട് യുവതി

ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി യുവാവിന്റെ വീടിനു നേരെ തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസില്‍ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവര്‍ തീയിട്ട്