Kerala
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് അറിയാന്‍ സാധിക്കുന്നത്, എന്തൊക്കെയാണ് നടക്കുന്നത് എന്നാണ് പള്‍സര്‍ സുനി ജിന്‍സണോട് ചോദിക്കുന്നത്. വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും പുനഃരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത് എന്നാണ് ജിന്‍സന്റെ മറുപടി. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നിന്നെ
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ഒരാള്‍ കൂടെ പിടിയില്‍. എറണാകുളം സ്വദേശിയാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നാതായാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലില്‍ നിന്നുമാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ്
നടന്‍ ദിലീപിനെതിരായ പുതിയ കേസിലെ എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്. ഡി വൈ എസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും എസ് പി കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്ന അന്നത്തെ എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിന്റെ ചിത്രം യൂട്യൂബിലെ വീഡിയോയില്‍ പോസ് ചെയ്ത്
പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്‌സോ
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാമണ്‍ പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയില്‍ ആയിരുന്നു സോണിയുടെ മൃതദേഹം. കഴിഞ്ഞ മൂന്ന് ദിവസമായി സോണിയേയും കുടുംബത്തെയും കുറിച്ച്
നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയുമാണ് ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ഇത്. പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധവും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണവും കേന്ദ്രീകരിച്ച് തുടരന്വേഷണം
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടു വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട്
പാലക്കാട് ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അമ്മപുറത്ത് പോയി തിരിച്ച്
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ച് അന്വേഷണ സംഘം. കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോയെ കുറിച്ചുള്ള വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ മൊഴിയില്‍ നല്‍കിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന്റെ മുന്നിലിരുന്ന് കണ്ടുവെന്നാണ്