Kerala

കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി ; റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ കുട്ടിയ്‌ക്കൊപ്പം ആണ്‍ സുഹൃത്തും
എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരന്‍ വൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു എറണാകുളം അയ്യംമ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളില്‍ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്‌സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതില്‍ വ്യക്തതയില്ല. അക്ഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞു. അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വര്‍ക്കലയില്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം

More »

മകള്‍ വീട്ടുമുറ്റത്ത് തന്നെ വേണമെന്ന് അച്ഛന്‍ ; ചിങ്ങവനത്തെ വീട്ടുമുറ്റത്ത് മിന്‍സ മറിയം ജേക്കബിന് അന്ത്യ വിശ്രമമൊരുക്കി
ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് തന്നെ മൃതദേഹം അടക്കം ചെയ്തു. മകള്‍ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണമെന്ന

More »

കെ.കെ ലതികയെ നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തുവെന്ന കേസ്: മുന്‍ എംഎല്‍എമാര്‍ക്ക് വാറണ്ട്
കെ.കെ.ലതികയെ നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറണ്ട്. എം എ വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്കാണ് വാറണ്ട്. കെ.കെ ലതിക തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തിരുന്നത്. നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ

More »

സോഷ്യല്‍മീഡിയയിലൂടെ അടുപ്പം ; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ യുവതിയ്‌ക്കെതിരെ കേസ്
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ലെഡ് കലര്‍ന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിയുടെപേരില്‍ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താ വീട്ടില്‍നിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോള്‍ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോര്‍ട്ടും അടക്കം ഭര്‍ത്താവ് രണ്ടുമാസംമുമ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല.

More »

സ്ത്രീധനത്തിലെ രണ്ടുപവന്‍ കുറഞ്ഞതിന്റെ പേരില്‍ തുടര്‍ച്ചയായി വഴക്ക് ; വിവാഹം കഴിഞ്ഞിട്ട് പത്തുമാസം മാത്രം ; ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കി വളകോട്ടില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തന്‍വീട്ടില്‍ പിഎസ് ജോബിഷിന്റെ ഭാര്യ എംകെ ഷീജയെ വീട്ടിനുള്ളില്‍ തൂങ്ങി

More »

ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം; തൃശ്ശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറം ; വിവാദമായതോടെ പെയിന്റ് മാറ്റാന്‍ നിര്‍ദ്ദേശം
തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. തൃശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ വന്‍ അമളിയാണ് സംഭവിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ!ഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ്

More »

കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചു'; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കേന്ദ്ര ബാലാവകാശ കമ്മീഷന്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കേന്ദ്ര ബാലാവകാശ കമ്മീഷന്‍. ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഭാരത് ജോഡോ യാത്രക്കിടയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന്

More »

ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യയില്‍ നല്ല കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടില്ല; ടി വി അവതാരകന്റെ വാക്കുകളില്‍ രോഷം അറിയിച്ച് ശശി തരൂര്‍
ഇന്ത്യയ്‌ക്കെതിരായ അമേരിക്കന്‍ ടിവി അവതാരകന്റെ പരിഹാസത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് ബ്രിട്ടിഷുകാരാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒന്നുപോലും ഇന്ത്യയിലുണ്ടായിട്ടില്ലെന്ന ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ പരാമര്‍ശമാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. 'സ്വാതന്ത്ര്യം

More »

കാത്തിരിപ്പിനൊടുവില്‍ രാഹുലിനെ കണ്ടതും ഓടിയെത്തി സാനിയുമ്മ ; ചേര്‍ത്തുപിടിച്ച് വെള്ളം നല്‍കി രാഹുലിന്റെ കരുതല്‍
 ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്നതിനിടെ നിരവധി ഹൃദ്യമായ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. യാത്രക്കിടെ രാഹുലിനെ കാണാന്‍ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.  വിതുര ആനപ്പാറയില്‍ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ

More »

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, കെഎസ്ഇബി ജീവനക്കാരന്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍

കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം രഘു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്