ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം; തൃശ്ശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറം ; വിവാദമായതോടെ പെയിന്റ് മാറ്റാന്‍ നിര്‍ദ്ദേശം

ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം; തൃശ്ശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറം ; വിവാദമായതോടെ പെയിന്റ് മാറ്റാന്‍ നിര്‍ദ്ദേശം
തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

തൃശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ വന്‍ അമളിയാണ് സംഭവിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ!ഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. ഓഫീസ് പെയിന്റടിച്ച് കുട്ടപ്പനാക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മുതല്‍ പെയിന്റ് അടി തുടങ്ങി. പക്ഷെ, പെയിന്റടിച്ചതോടെ പണി പാളി.

പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധം. പെയിന്റിംഗ് അടിച്ചുവന്നപ്പോള്‍ഡിസിസി ഓഫീസിന് പച്ചയും കാവിയും മാത്രമായി. അബദ്ധം പറ്റിയത് മനസിലായപ്പോള്‍ അടിയന്തരമായി മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് നേതാക്കള്‍.

Other News in this category



4malayalees Recommends