ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യയില്‍ നല്ല കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടില്ല; ടി വി അവതാരകന്റെ വാക്കുകളില്‍ രോഷം അറിയിച്ച് ശശി തരൂര്‍

ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യയില്‍ നല്ല കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടില്ല; ടി വി അവതാരകന്റെ വാക്കുകളില്‍ രോഷം അറിയിച്ച് ശശി തരൂര്‍
ഇന്ത്യയ്‌ക്കെതിരായ അമേരിക്കന്‍ ടിവി അവതാരകന്റെ പരിഹാസത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് ബ്രിട്ടിഷുകാരാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒന്നുപോലും ഇന്ത്യയിലുണ്ടായിട്ടില്ലെന്ന ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ പരാമര്‍ശമാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്.

'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച ബോംബെ റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഇന്ത്യയിലുണ്ടായോ? വിഷമത്തോടെ പറയേണ്ടിയിരിക്കുന്നു ഇല്ല എന്ന്. ബ്രിട്ടിഷുകാരെപ്പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ല.' എന്നായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിയോഗം സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ കാള്‍സന്‍ പറഞ്ഞത്.

'ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അതു പ്രകടിപ്പിക്കാന്‍ പാകത്തിനുള്ള ഒരു ബട്ടണ്‍ കൂടി ട്വിറ്ററില്‍ വേണമെന്നാണ് ഞാന്‍ കരുതുന്നത്. തല്‍ക്കാലം ഇതുകൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു' എന്നായിരുന്നു രണ്ട് ദേഷ്യത്തിലുള്ള ഇമോജികളും ഒപ്പം കാള്‍സന്റെ വീഡിയോയും പങ്കുവെച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്.


Other News in this category



4malayalees Recommends