കാത്തിരിപ്പിനൊടുവില്‍ രാഹുലിനെ കണ്ടതും ഓടിയെത്തി സാനിയുമ്മ ; ചേര്‍ത്തുപിടിച്ച് വെള്ളം നല്‍കി രാഹുലിന്റെ കരുതല്‍

കാത്തിരിപ്പിനൊടുവില്‍ രാഹുലിനെ കണ്ടതും ഓടിയെത്തി സാനിയുമ്മ ; ചേര്‍ത്തുപിടിച്ച് വെള്ളം നല്‍കി രാഹുലിന്റെ കരുതല്‍
ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്നതിനിടെ നിരവധി ഹൃദ്യമായ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. യാത്രക്കിടെ രാഹുലിനെ കാണാന്‍ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

വിതുര ആനപ്പാറയില്‍ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സാനിയുമ്മ പട്ടത്ത് എത്തിയത്. യാത്രയ്ക്കിടെ രാഹുലിന് അടുത്തേക്ക് അവര്‍ ഓടിയെത്തി. അടുത്തുവന്ന സാനിയുമ്മയെ രാഹുല്‍ ചേര്‍ത്ത് നിര്‍ത്തി. ഏറെ നേരത്തെ കാത്തിരിപ്പിനാല്‍ അവശയായ അവര്‍ക്ക് രാഹുല്‍ കുടിക്കാന്‍ വെള്ളവും നല്‍കി. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു.

അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവര്‍ണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാര്‍ട്ടിയുടെ വലിയ കരുത്ത് എന്ന് ആ നിമിഷം പങ്കുവച്ചുകൊണ്ട് മുന്‍ എംഎല്‍എ ശബരീനാഥന്‍ കെ എസ് ഫേസ്ബുക്കില്‍ കുറിച്ചു.

Other News in this category



4malayalees Recommends