Kerala

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴയില്‍
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴയില്‍ പ്രവേശിക്കുക. മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇന്നലെ കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി. അമൃതാനന്ദമയിയുമായി 45 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലാണ് തുടക്കമായത്. പതിനൊന്നിനാണ് യാത്ര കേരളത്തില്‍ പ്രവേശിച്ചത്. പാറശ്ശാലയില്‍ നിന്നായിരുന്നു പദയാത്ര ആരംഭിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി

More »

തനിക്കെതിരെ വധശ്രമം നടന്നപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞു; മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് പരസ്യ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ മൂന്നുവര്‍ഷം മുമ്പ് വധശ്രമമുണ്ടായെന്നും അപ്പോഴെല്ലാം അക്രമകാരികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ

More »

തെരുവ് നായ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ തോക്കുമായി മുന്നില്‍ നടന്ന് രക്ഷിതാവ് ; ചിത്രം വൈറല്‍
സംസ്ഥാനത്ത് തെരുവുനായ ആക്രമണം പൊതുജനങ്ങള്‍ക്ക് ഭീതി സമ്മാനിക്കുന്നതിനിടെ വ്യത്യസ്ത പ്രവര്‍ത്തിയുമായി രക്ഷിതാവ്. കുട്ടികളെ നായക്കളില്‍ നിന്നും രക്ഷിക്കാനായി തോക്കെന്തിയാണ് പിതാവ് മദ്രസില്‍ പോകുന്ന കുട്ടികള്‍ക്ക് അകമ്പടി സേവിച്ചത്. കാസര്‍കോട് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്

More »

പ്രണയം നടിച്ച് വഞ്ചിച്ചു; വിവാഹിതയായ യുവതിക്കെതിരെ യുവാവിന്റെ പരാതി ; കേസെടുത്ത് പൊലീസ്
പ്രണയം നടിച്ച് യുവാവിനെ വഞ്ചിച്ച കേസില്‍ യുവതിക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. കോന്നി സ്വദേശിയായ 28 കാരനായ യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ടു കുട്ടിക്കളുടെ മാതാവുമായ കോഴിക്കോട് സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ ഫെയ്‌സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാകാന്‍ ഒരിങ്ങിയപ്പോഴാണ് യുവതി തന്നെ

More »

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ ആഢംബര കാറിടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസ് ; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. 2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.

More »

ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഗാര്‍ഹിക പീഡനമെന്ന് പരാതി
കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍

More »

ഭാരത് ജോഡോ യാത്ര: വെള്ളമെത്തിക്കാന്‍ വൈകിയതിന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജു ഗോപി എന്നിവരെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ്

More »

പരിപാലിക്കാന്‍ പ്രത്യേക ഫാനും എല്‍ഇഡി ബള്‍ബുകളും; കൊച്ചിയില്‍ ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവുകൃഷി; യുവതിയും സുഹൃത്തും പിടിയില്‍
ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്‌ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയില്‍

More »

ഭാര്യ ഗര്‍ഭിണിയാണെന്ന് തനിക്ക് അറിവില്ലെന്ന് ഭര്‍ത്താവ്; ഏഴാം മാസത്തിലാണ് ഗര്‍ഭിണിയായത് താന്‍ പോലും അറിഞ്ഞതെന്ന് ഭാര്യയും ; മൊഴിയില്‍ ദുരൂഹത തുടരുന്നു
 നവജാതശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ അടിമുടി ദുരൂഹത. ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുവെന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭര്‍ത്താവ് മൊഴിനല്‍കി അതേസമയം, താന്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് അറിഞ്ഞത് തന്റെ 7ാം മാസത്തിലാണെന്നാണ് യുവതി

More »

പൂമാനമേ.......ഗാനത്തോടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാമ്പസ് പ്രണയം പ്രമേയമാക്കിയ വീഡിയോ വിവാദമായതോടെ മൂവാറ്റുപുഴ നിര്‍മലാ കോളജ് പിന്‍വലിച്ചു

മൂവാറ്റുപുഴ നിര്‍മല കോളജ് പുതിയ ബാച്ചിലേക്കുളള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലുള്ള കോളജിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചുളള വീഡിയോ അല്ല അതെന്നും വീഡിയോ പുറത്ത് വിടരുതെന്ന്

ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി ... ആവേശം സിനിമയിലെ എടാ മോനെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീല്‍സ് ; പങ്കെടുത്തത് കൊടും ക്രിമിനലുകള്‍ അടക്കം അമ്പതോളം പേര്‍

ജയിലില്‍ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ പാര്‍ട്ടി നടത്തി നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപ് എന്ന ഗുണ്ടാ തലവന്‍. കൊടും ക്രിമിനലുകള്‍ അടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അടുത്തിടെ റിലീസായ ആവേശം സിനിമയിലെ 'എടാ മോനേ' എന്ന

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങ പെണ്‍കുട്ടിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസെടുക്കാന്‍

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ യുവാവ് ഒമാനില്‍ മരിച്ചു

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം ; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍

റോഡിലെ അഭ്യാസ പ്രകടനം അതിരു കടന്നു ; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ