UK News

വിംബിള്‍ഡണില്‍ തുടര്‍ച്ചയായ നാലാം കിരീടം ചൂടി ജോക്കോവിച്ച്; നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റില്‍ തോല്‍പ്പിച്ചു; ട്രോഫി കൈമാറി കെയ്റ്റ് മിഡില്‍ടണ്‍; നം.1 സീഡ് എതിരാളി 'ദൈവത്തിന്റെ അംശമെന്ന്' കിര്‍ഗിയോസിന്റെ പ്രശംസ
 ആദ്യ സെറ്റില്‍ തോല്‍വി. തെമ്മാടിയായ എതിരാളി തുടര്‍ച്ചയായ നാലാം കിരീടത്തിന് തടസ്സമാകുമെന്ന് ആരാധകര്‍ സംശയിച്ചു. പക്ഷെ തുടര്‍ന്നുള്ള സെറ്റുകളില്‍ 35-കാരനായ സെര്‍ബിയന്‍ താരം കുതിച്ചുകയറിയതോടെ കരിയറിലെ ഏഴാമത്തെ വിംബിള്‍ഡണ്‍ കിരീടം നൊവാന്‍ ജോക്കോവിച്ചിന്റെ ബാഗിലെത്തി.  4-6, 6-3, 6-4, 7-6 എന്ന സ്‌കോറിനാണ് ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സമാധാനപൂര്‍ണ്ണമായി മത്സരത്തെ നേരിട്ടപ്പോള്‍ ബോക്‌സിലുള്ളവരോട് കലഹിച്ചാണ് കിര്‍ഗിയോസ് പരാജയം അണഞ്ഞത്.  മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നം.1 സീഡ് വിജയം നേടിയത്. സെന്റര്‍ കോര്‍ട്ടില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച കാണികളെ സാക്ഷിയാക്കിയാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജില്‍ നിന്നും ജോക്കോവിച്ച് ട്രോഫി സ്വീകരിച്ചത്.  റോയല്‍ ബോക്‌സില്‍ നിന്നും ഡ്യൂക്ക് ഓഫ്

More »

ആണവ മുങ്ങിക്കപ്പലില്‍ സെക്‌സ്; വനിതാ ഓഫീസര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; റോയല്‍ നേവി സീനിയര്‍ ഓഫീസറെ പുറത്താക്കുന്നു
 ആണവ മുങ്ങിക്കപ്പലില്‍ വനിതാ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെട്ട സീനിയര്‍ ഓഫീസര്‍ പുറത്താക്കല്‍ നേരിടുന്നു. വാറണ്ട് ഓഫീസര്‍ ഗാരി പാറ്റേഴ്‌സനെ ഡ്യൂട്ടിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുണ്ട്. എച്ച്എംഎസ് വിക്ടോറിയസിലെ വനിതാ അംഗവുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.  ആണവ മുങ്ങിക്കപ്പലിലും, അതീവ സുരക്ഷയുള്ള എച്ച്എംഎന്‍ബി ക്ലൈഡിലും വനിതാ ഓഫീസറുമായി

More »

ബെന്‍ വാലസിന് രാജ്യത്തിന്റെ സുരക്ഷ പ്രധാനം, പ്രധാനമന്ത്രി പോരാട്ടത്തിനില്ല; പ്രധാന എതിരാളി പിന്‍വാങ്ങിയതോടെ ഋഷി സുനാകിനെ തടയാന്‍ വൃത്തികെട്ട രാഷ്ട്രീയക്കളിയുമായി എതിരാളികള്‍; വ്യാജ വീഡിയോ പ്രചരണം
 മുന്‍ ചാന്‍സലര്‍ ഋഷി സുനാക് ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുന്നത് തടയാന്‍ നാറ്റിക്കല്‍ പ്രചരണത്തിന് തുടക്കം കുറിച്ച് രാഷ്ട്രീയ എതിരാളികള്‍. ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കിയതോടെ സുനാകാണ് പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത്.  ഇത് തിരിച്ചറിഞ്ഞാണ് ഋഷി സുനാകിന്റെ നീക്കങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് വൃത്തികെട്ട രാഷ്ട്രീയ

More »

വിംബിള്‍ഡണും, ബ്രിട്ടീഷ് രാജകുടുംബവും ഇളിഭ്യരായി; മാറ്റിനിര്‍ത്തിയിട്ടും രാജ്യം മാറി എത്തിയ റഷ്യന്‍ വനിതാ താരം കിരീടം ചൂടി; റഷ്യക്കാരി എലേനാ റൈബാകിനയ്ക്ക് ട്രോഫി കൈമാറി കെയ്റ്റ് മിഡില്‍ടണ്‍
 ചില കാര്യങ്ങള്‍ അങ്ങിനെയാണ്. എത്രയൊക്കെ ഒഴിവാക്കാന്‍ നോക്കിയാലും ഏതെങ്കിലും വഴിയിലൂടെ അവിടെ തന്നെ എത്തിച്ചേരുകയും, നമ്മെ കുത്തി നോവിക്കുകയും ചെയ്യും. വിംബിള്‍ഡണ്‍ വനിതാ കിരീടം ഒരു റഷ്യക്കാരി കൈക്കലാക്കിയപ്പോള്‍ ഇളിഭ്യരായത് വിംബിള്‍ഡണ്‍ സംഘാടകരും, ബ്രിട്ടീഷ് രാജകുടുംബവുമാണ്.  ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പേരിലാണ് വിംബിള്‍ഡണില്‍ ഇക്കുറി റഷ്യക്കാര്‍ക്കും,

More »

ആശുപത്രികളില്‍ കോവിഡ് ഇന്‍ഫെക്ഷനുകളില്‍ 100% വര്‍ദ്ധന; രോഗികളില്‍ വൈറസ് പടരാന്‍ തുടങ്ങിയതോടെ മാസ്‌ക് നിബന്ധന നടപ്പിലാക്കാന്‍ എന്‍എച്ച്എസ്; പുതിയ കോവിഡ് തരംഗം വിനയാകുമോ?
 ആശുപത്രികളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിബന്ധന തിരിച്ചെത്തിക്കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മിഡ്‌ലാന്‍ഡ്‌സിലെ എന്‍എച്ച്എസ് ആശുപത്രികള്‍, ജിപി പ്രാക്ടീസുകള്‍, ഡെന്റിസ്റ്റുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് നിബന്ധന വരുന്നത്.  മിഡ്‌ലാന്‍ഡ്‌സിലെ

More »

പ്രധാനമന്ത്രി പദം രാജിവെച്ചതോടെ വിവാഹ പാര്‍ട്ടി കുഴപ്പത്തില്‍; ബോറിസ്, കാരി വിവാഹ പാര്‍ട്ടി ചെക്കേഴ്‌സിന് പുറത്തേക്ക്; നം.10ല്‍ പിടിച്ചുനില്‍ക്കുന്നത് പാര്‍ട്ടി നടത്താനെന്ന ആരോപണം തള്ളി
 ബോറിസ്, കാരി ജോണ്‍സണ്‍ ദമ്പതിമാര്‍ ജൂലൈയില്‍ തീരുമാനിച്ചിട്ടുള്ള വെഡ്ഡിംഗ് പാര്‍ട്ടി ചെക്കേഴ്‌സിന് പുറത്ത് മറ്റൊരു വേദിയിലേക്ക് മാറ്റുമെന്ന് സ്ഥിരീകരണം. വ്യാഴാഴ്ച ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയുടെ കണ്‍ട്രി വിശ്രമവസതി ഇതിനുള്ള വേദിയാക്കാന്‍ ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.  ചെക്കേഴ്‌സ് വേദിയാക്കി ജോണ്‍സണ്‍

More »

തമ്മിലടി ടോറികള്‍ക്ക് തിരിച്ചടിയാകുന്നു ; തെരഞ്ഞെടുപ്പ് വന്നാല്‍ ലേബര്‍പാര്‍ട്ടിയ്ക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
അധികാരത്തിലേറിയപ്പോള്‍ മുതലുള്ള തര്‍ക്കം ടോറികള്‍ക്ക് തിരിച്ചടിയാകുന്നു. ഐക്യമില്ലാതെ ഭീഷണി രാജിവയ്ക്കലും തുടരെ തുടരെ വിവാദങ്ങളുമായിരുന്നു ബോറിസ് സര്‍ക്കാരിന്റെത്. പ്രധാനമന്ത്രി രാജിവച്ചതോടെ ഇനിയാരാകും ഭരിക്കുക എന്ന ചര്‍ച്ച തുടങ്ങി. ലേബര്‍ പാര്‍ട്ടി 14 പോയിന്റുകളോടെ മുന്നിലെത്തിയിരിക്കുകയാണ്. ബുധനാഴ്ച നടത്തിയ സര്‍വേഷന്‍ സര്‍വ്വേയിലാണ് അഭിപ്രായം വന്നത്. ബോറിസിന്റെ

More »

എനര്‍ജി ബില്ലുകള്‍ റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്; ഓട്ടം സീസണില്‍ 1300 പൗണ്ട് വരെ എത്തിച്ചേരാമെന്ന് വിദഗ്ധര്‍; ബില്ലുകള്‍ റെക്കോര്‍ഡ് നിരക്കായ 3244 പൗണ്ടില്‍ തൊടുമോ?
 ബ്രിട്ടന്റെ സകല മേഖലയിലും വിലക്കയറ്റം ദൃശ്യമാണ്. ഈ ഘട്ടത്തിലും ആശ്വാസത്തിന് വകയില്ലെന്ന് തന്നെയാണ് സൂചന. എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ 1300 പൗണ്ടെങ്കിലും ഉയരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പ്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും ഈ നീക്കം. നിലവിലെ 1971 പൗണ്ടില്‍ നിന്നും പ്രൈസ്

More »

ബ്രിട്ടീഷ് പ്രധാനമന്ത്രി കസേര ആര് കൈക്കലാക്കും; പോരാട്ടം തുടങ്ങിയപ്പോള്‍ ചാടിയിറങ്ങി ഋഷി സുനാക്; ഔദ്യോഗിക പ്രചരണത്തിന് തുടക്കമിട്ടു; നേതാക്കള്‍ പിന്തുണയുമായി പിന്നാലെ; നാരായണമൂര്‍ത്തിയുടെ മരുമകന് തോല്‍പ്പിക്കേണ്ടത് 19 എതിരാളികളെ?
 ഇത്രയധികം പേര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്പ്പിച്ച് വെച്ചിട്ടുണ്ടെന്ന് സാക്ഷാല്‍ ബോറിസ് ജോണ്‍സണ്‍ പോലും ചിന്തിച്ച് കാണില്ല. 19 ടോറി എംപിമാരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചേരാന്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ച് പോകും. എന്തായാലും മോഹം പലരുടെയും മനസ്സിലുണ്ടെങ്കിലും ഈ നീക്കത്തിന് ഔദ്യോഗികമായി തുടക്കം

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം