UK News

യുഎസില്‍ മടങ്ങിയെത്തിയ ഹാരി പണിതുടങ്ങി; ഹോം ഓഫീസുമായുള്ള സുരക്ഷാ തര്‍ക്കത്തില്‍ കേസുമായി മുന്നോട്ട്; രാജ്ഞിയുടെ മുതിര്‍ന്ന സഹായിയുമായുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത്
 യുകെയില്‍ സുരക്ഷ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം കോടതിയില്‍ എത്തിയതോടെ രാജ്ഞിയുടെ മുതിര്‍ന്ന സഹായിയുമായുള്ള പ്രശ്‌നങ്ങള്‍ തുറന്നിട്ട് ഹാരി രാജകുമാരന്‍.  രാജകീയ ജീവിതം അവസാനിപ്പിച്ച രാജകുമാരന് നികുതിദായകന്റെ ചെലവില്‍ ബോഡിഗാര്‍ഡുമാരെ നിയോഗിക്കാന്‍ ഹോം ഓഫീസ് വിസമ്മതിച്ചതാണ് വിഷയം കോടതിയില്‍ എത്തിച്ചത്. ഹോം ഓഫീസിന്റെ തീരുമാനം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കണമെന്ന് ഹാരിയുടെ അഭിഭാഷകര്‍ ജസ്റ്റിസ് സ്വിഫ്റ്റിനോട് ആവശ്യപ്പെട്ടു.  2020 ഫെബ്രുവരിയില്‍ കൈക്കൊണ്ട തീരുമാനത്തില്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ എഡ്വാര്‍ഡ് യംഗ് ഇടപെടാന്‍ പാടില്ലായിരുന്നുവെന്നാണ് ഹാരി വിശ്വസിക്കുന്നത്. ഇയാളുമായി ചില പ്രധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് ഹാരി കൂട്ടിച്ചേര്‍ത്തത്.  എക്‌സിക്യൂട്ടീവ് കമ്മിറ്റി

More »

ബ്രക്‌സിറ്റ്, വാക്‌സിനേഷന്‍, ലോക്ക്ഡൗണ്‍, വിവാദങ്ങള്‍; കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടിട്ടും ജീവന്‍ തിരിച്ചുപിടിച്ചു; ഒടുവില്‍ സ്വന്തം പട തിരിഞ്ഞു കൊത്തിയപ്പോള്‍ അസാധ്യമായത് സാധ്യമാക്കിയ 'സൂപ്പര്‍ നേതാവ്' പുറത്ത്
 അസാധ്യമായ കാര്യങ്ങള്‍ എന്ന് മുദ്രകുത്തപ്പെടുന്ന കാര്യങ്ങള്‍ ഒരാള്‍ ചെയ്ത് കാണിക്കുമ്പോള്‍ അയാള്‍ 'സുപ്പര്‍ നേതാവായി' മാറുന്നു. അങ്ങിനെ നോക്കുമ്പോള്‍ എല്ലാവരും ഒരു വിദൂഷകനെ പോലെ പരിഹസിച്ച് തള്ളിയ ഇടങ്ങളില്‍ വിജയിച്ച് കയറിയ നേതാവാണ് ബോറിസ് ജോണ്‍സണ്‍.  യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്‌തെങ്കിലും അത് നടപ്പാക്കാന്‍ സാധിക്കാത്ത

More »

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ പോരാട്ടം തുടങ്ങി; ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിന് അവസരം ലഭിക്കുമോ? തടയിടാന്‍ ഈ മുന്‍ സൈനികന്‍ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം; ആര്‍ക്ക് നറുക്കുവീഴും
 ബോറിസ് ജോണ്‍സണ്‍ വഴിമാറിയിരിക്കുന്നു. ഇനി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള സമയമാണ്. ടോറി പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്നത് ഒക്ടോബറിലാണ്. അതുവരെ രാഷ്ട്രീയ നേതൃത്വത്തിന്റെ തലപ്പത്ത് എത്തിച്ചേരാന്‍ പാര്‍ട്ടിക്കാരെ ചാക്കിലാക്കുന്ന സമയമാണ്. ബോറിസിനൊപ്പം ചിരിച്ചുനിന്ന പലരും ഇപ്പോള്‍ കസേര സ്വന്തമാക്കാന്‍ പോരാട്ടത്തിലുണ്ട്.  ടോറി നേതൃപോരാട്ടത്തിന് തുടക്കം

More »

എല്ലാം കഴിഞ്ഞെന്ന് പ്രധാനമന്ത്രി അറിയിച്ചപ്പോള്‍ നം.10 ജീവനക്കാര്‍ പൊട്ടിക്കരഞ്ഞു; രാജിപ്രഖ്യാപനം അറിയിക്കുന്ന പ്രസംഗം സ്വയം എഴുതി; ഭാര്യയെയും, കുഞ്ഞിനെയും പുറത്തേക്ക് അയച്ചശേഷം ഒറ്റയ്ക്കിരുന്ന് ബോറിസ് രാജ്യത്തെ നേരിടാന്‍ ധൈര്യം സംഭരിച്ചു!
 ഡൗണിംഗ് സ്ട്രീറ്റില്‍ 48 മണിക്കൂര്‍ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ തനിക്ക് മുന്നോട്ട് പോകാന്‍ പോംവഴികള്‍ ഇല്ലെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ടീം പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. രാവിലെ 8.30-ഓടെയാണ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്ന് ടോറി നേതാനും, അദ്ദേഹത്തിന്റെ ടീമും തിരിച്ചറിയുന്നത്. ഈ ഘട്ടത്തില്‍ രോഷമോ, നിരാശയോ ഇല്ലാതെ സ്ഥിരത കൈവരിച്ച

More »

വഴിമാറി ബോറിസ്; ഭാര്യയെയും, കുഞ്ഞിനെയും സാക്ഷിയാക്കി രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ ഓഫീസില്‍ തുടരും; വോട്ടര്‍മാര്‍ക്കും, കൂടെ നിന്നവര്‍ക്കും നന്ദി
 രാഷ്ട്രീയത്തില്‍ ആരും അതീതരല്ലെന്ന് സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപിച്ചു. ഡൗണിംഗ് സ്ട്രീറ്റില്‍ ഒക്ടോബര്‍ വരെ പിടിച്ചുനില്‍ക്കാനായി ബോറിസ് തന്റെ പുതിയ ക്യാബിനറ്റിനെ നിയോഗിക്കുകയും ചെയ്യുന്നുണ്ട്.  താന്‍ തോറ്റില്ലെന്ന നിലപാട് ഉറപ്പിക്കാനായി പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും ഓഫീസിലെ സമയം അവസാനിക്കുകയാണെന്ന് ബോറിസ് വ്യക്തമാക്കി. പുതിയ ടോറി നേതാവിനെ

More »

ചാന്‍സലര്‍ കസേര കൊടുത്തിട്ട് 48 മണിക്കൂര്‍ തികഞ്ഞില്ല; പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സവാഹി; മന്ത്രിമാരുടെ കൂട്ടരാജിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയാന്‍ സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപനം
 2019ലെ വമ്പന്‍ തെരഞ്ഞെടുപ്പ് വിജയത്തിനൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ രണ്ടര വര്‍ഷത്തെ ഭരണത്തിനൊടുവില്‍ സ്ഥാനം രാജിവെയ്ക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ക്യാബിനറ്റില്‍ നിന്നും കൂട്ടരാജി ഉണ്ടായതോടെയാണ് ഇതുവരെ നടത്തിയ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ബോറിസ് രാജിവെയ്ക്കുന്നത്.  ചാന്‍സലറായിരുന്ന ഋഷി സുനാക് രാജിവെച്ചതിനെ

More »

തെരേസ മേയ് വീണ്ടും പ്രധാനമന്ത്രിയാകുമോ? ബോറിസ് ജോണ്‍സണ്‍ രാജിവെച്ചാല്‍ മുന്‍ നേതാവ് ബാക്ക്‌ബെഞ്ചില്‍ നിന്നും കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയാകും; പ്രതിസന്ധിയില്‍ അനിവാര്യമായി അനുഭവസമ്പത്ത്
 ബോറിസ് ജോണ്‍സണ്‍ രാജിവെച്ചാല്‍ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തെരേസ മേയ് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ, രാജിവെയ്ക്കുകയോ ചെയ്യാന്‍ ബോറിസ് തയ്യാറായാല്‍ മുന്‍ പ്രധാനമന്ത്രി ബാക്ക്‌ബെഞ്ചില്‍ നിന്നും മുന്‍നിരയിലേക്ക് ഇറങ്ങുമെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.  ബോറിസ് സ്ഥാനമൊഴിഞ്ഞാല്‍ കെയര്‍ടേക്കറായി

More »

പിതാവ് ബലാത്സംഗം ചെയ്യില്ലെന്ന മകളുടെ വിശ്വാസം സത്യമായി ; ഗ്രീസില്‍ വച്ച് ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പിതാവ് നിരപരാധിയെന്ന് ഡിഎന്‍എ ടെസ്റ്റ്
മകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഗ്രീസില്‍ ജയിലിലായ പിതാവ് കുറ്റ വിമുക്തനായി. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇദ്ദേഹം നിരപരാധിയെന്ന് തെളിഞ്ഞത്. സ്വന്തം പിതാവിനെ രക്ഷിക്കാന്‍ മകള്‍ രംഗത്തുവന്നതോടെയാണ് സത്യം പുറത്തുവന്നത്. തന്റെ പിതാവ് അങ്ങനെ ചെയ്യില്ലെന്ന് ഈ മകള്‍ സത്യമിട്ട് പറഞ്ഞിരുന്നു. നാലു മക്കളുടെ അമ്മയായ 33 കാരിയെ വിനോദയാത്രയ്ക്കിടെ ആരോ ബലാത്സംഗം

More »

'പ്ലെയിന്‍ തകര്‍ക്കുമെന്ന്' സ്‌നാപ്ചാറ്റില്‍ മെസേജിട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരന് എട്ടിന്റെ പണി; ഈസിജെറ്റ് വിമാനം യുദ്ധവിമാനത്തിന്റെ അകമ്പടിയില്‍ നിലത്തിറക്കി; പിടിയിലായ 18-കാരനെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ
 സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ കുറിച്ചാല്‍ മറ്റാരും കാണില്ലെന്നൊരു വിചാരമുണ്ട് ആളുകള്‍ക്ക്. എന്നാല്‍ കാണേണ്ടവര്‍ ഇതെല്ലാം കാണുന്നുണ്ടെന്നതാണ് വസ്തുത. താന്‍ യാത്ര ചെയ്യുന്ന വിമാനം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് 'തമാശയ്ക്ക്' കൂട്ടുകാര്‍ക്ക് സ്‌നാപ്ചാറ്റില്‍ സന്ദേശം അയച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് കൗമാരക്കാരനാണ് ഇപ്പോള്‍ വിദേശരാജ്യത്ത്

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം