UK News

വീണ്ടുമൊരു പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ വാക്‌സിന്‍ പദ്ധതിയുമായി യുകെ; സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മങ്കിപോക്‌സ് വാക്‌സിന്‍; വൈറസ് ബാധ 10 ഇരട്ടിയായി വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 200 കേസുകള്‍ കൂടി സ്ഥിരീകരിച്ചു
 മങ്കിപോക്‌സ് പിടിപെടാന്‍ ഉയര്‍ന്ന സാധ്യതയുള്ള സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വല്‍ വിഭാഗത്തിലും പെടുന്ന പുരുഷന്‍മാര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടാതിരിക്കാന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് മേധാവികള്‍. വൈറസുമായി ബന്ധപ്പെട്ട് ഏകദേശം 800 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി ആഫ്രിക്കയില്‍ മാത്രം കാണുന്ന വൈറസ് ഇപ്പോള്‍ പുരുഷന്‍മാരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരിലാണ് അധികമായി കാണുന്നത്.  ചില സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കുമാണ് കേസുകളുടെ മുനയൊടിക്കാന്‍ ഇംവാനെക്‌സ് വാക്‌സിന്‍ നല്‍കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. 85 ശതമാനം ഫലപ്രദമായ വാക്‌സിനാണ് പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനായി ഇറക്കുന്നത്. കോവിഡ് വാക്‌സിന്‍ പദ്ധതി

More »

കഴിഞ്ഞാഴ്ചയില്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒരാള്‍ക്ക് കോവിഡ് ; സ്‌കൂളുകള്‍ അടക്കേണ്ടിവരുമോ ; അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ വീണ്ടും അടച്ചുപൂട്ടലുകളുണ്ടാകുമെന്ന് സൂചന. ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍ ആശങ്കയാകുകയാണ്. 40 ശതമാനം വര്‍ദ്ധനവാണുള്ളത്. നിലവില്‍ ഇംഗ്ലണ്ടിലെ അമ്പതില്‍ ഒരാള്‍ വീതം രോഗബാധിതരാണെന്നും കണക്കില്‍ പറയുന്നു. ക്രിസ്മസിന് ശേഷം രോഗ വ്യാപന നിരക്കില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞാഴ്ചയുണ്ടായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ

More »

മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഇനി അഫോര്‍ഡബിളിറ്റ് ടെസ്റ്റില്ല! ആഗസ്റ്റ് 1 മുതല്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ടെസ്റ്റ് നടത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാതെ പോകുന്നത് തടയാന്‍ പുതിയ നിയമങ്ങളിലേക്ക് ചുവടുമാറ്റം
 മോര്‍ട്ട്‌ഗേജ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ നടത്തുന്ന അഫോര്‍ഡബിളിറ്റി ടെസ്റ്റ് പലപ്പോഴും പാരയായി മാറാറുണ്ട്. ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഈ പരിശോധനയുടെ കടുപ്പമേറുകയും ചെയ്തത് പലര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അഫോര്‍ഡബിളിറ്റി ടെസ്റ്റ് സമ്പൂര്‍ണ്ണമായി റദ്ദാക്കാന്‍ ബാങ്ക്

More »

യുകെയിലെ വമ്പന്‍ റെയില്‍ സമരം തുടങ്ങി; റെയില്‍ സര്‍വ്വീസുകളെ സാരമായി ബാധിക്കും; 3 ദിവസത്തെ റെയില്‍ സമരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെ? റീഫണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ? വര്‍ക്ക് ഫ്രം ഹോം അവകാശമുണ്ടോ?
 വര്‍ഷങ്ങള്‍ക്കിടെ കാണാത്ത തോതില്‍ വമ്പന്‍ റെയില്‍ സമരത്തിന് യുകെയില്‍ അരങ്ങൊരുങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അരങ്ങേറുന്ന സമരങ്ങള്‍ വരും ദിവസങ്ങളില്‍ റെയില്‍ സര്‍വ്വീസുകളെ താറുമാറാക്കി ജനജീവിതം ദുരിതത്തിലാക്കും. പകുതി നെറ്റ്‌വര്‍ക്കുകളില്‍ 11 മണിക്കൂര്‍ നേരത്തേക്ക് മാത്രമാകും സര്‍വ്വീസ്. സ്‌കോട്ട്‌ലണ്ടും, വെയില്‍സും സമ്പൂര്‍ണ്ണമായി റെയില്‍ യാത്രയില്‍

More »

പണപ്പെരുപ്പത്തിനൊപ്പം ശമ്പള വര്‍ദ്ധനവോ? എന്‍എച്ച്എസ് ജീവനക്കാര്‍ ആ സ്വപ്‌നം കാണേണ്ടെന്ന് മുന്നറിയിപ്പ്; കൈയില്‍ കിട്ടുന്ന പണം കൂടിയാല്‍ പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന മുന്‍ധാരണയില്‍ ട്രഷറി
 ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ റെയില്‍ ജീവനക്കാരുടെ സമരം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതേ ആവശ്യത്തില്‍ സമരം നടത്തുന്ന കാര്യം ആലോചിക്കുകയാണ് വിവിധ വിഭാഗങ്ങളില്‍ പെട്ട യൂണിയനുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, യുണീഷനുമെല്ലാം ഹെല്‍ത്ത് കെയര്‍ മേഖലയിലെ ജോലിക്കാര്‍ക്കായി ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു.  കോവിഡ് പ്രമാണിച്ച് 3%

More »

പൈലറ്റുമാര്‍ വരെ ലഗേജ് ചുമക്കുന്നു ; താളം തെറ്റി എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം ; ബ്രിട്ടനിലെ വിമാന യാത്രക്കാര്‍ക്ക് ദുരിതം അവസാനിക്കുന്നില്ല
വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ലഗേജ് ചുമക്കേണ്ട സാഹചര്യം. ബ്രിട്ടനില്‍ ദിവസം പോകും തോറും സ്ഥിതി വഷളാവുന്നു. ജീവനക്കാരുടെ കുറവും യാത്രക്കാരുടെ വര്‍ദ്ധനവും മൂലം വ്യോമയാന മേഖല മൊത്തത്തില്‍ താറുമാറായിരിക്കുകയാണ്. ലഗേജ് എത്താന്‍ താമസിക്കുന്നത് യാത്രക്കാരെ ബാധിക്കുന്നുണ്ട്. ലഗേജ് കയറ്റുന്ന തൊഴിലാളികളെ സഹായിക്കാന്‍ ഒരു പൈലറ്റ് തന്നെ ലഗേജ് കയറ്റുന്ന എഡിന്‍ബര്‍ഗ്

More »

അമ്മാവന്‍ ആന്‍ഡ്രൂ തലവേദന തന്നെ! രാജകുടുംബത്തില്‍ നിന്നും ഡ്യൂക്ക് അപ്രത്യക്ഷനാകാന്‍ കൊതിച്ച് വില്ല്യം; രാജ്ഞി ഇല്ലായിരുന്നെങ്കില്‍ ആന്‍ഡ്രൂ രാജകുമാരന്റെ കഥ നേരത്തെ തീര്‍ത്തേനെ?
 രാജകുടുംബത്തിന് നാണക്കേട് സമ്മാനിക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതനായ ആന്‍ഡ്രൂ രാജകുമാരനോട് വില്ല്യമിന് കടുത്ത രോഷം. രാജകുടുംബത്തില്‍ നിന്നും ഇയാള്‍ അപ്രത്യക്ഷനായെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഭാവി യുവരാജാവെന്നാണ് റിപ്പോര്‍ട്ട്.  യോര്‍ക്ക് ഡ്യൂക്കിനെ ഏറെ മുന്‍പ് തന്നെ ഒഴിവാക്കി വിടാന്‍ വില്ല്യം ആഗ്രഹിച്ചെങ്കിലും രാജ്ഞിയോടുള്ള ബഹുമാനം കൊണ്ട് ഈ രോഷം

More »

സമ്മര്‍ സമരം സുമാര്‍! ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക്; 1970-കള്‍ക്ക് ശേഷം ആദ്യമായി ഗംഭീര പണിമുടക്കിന് വഴിയൊരുങ്ങുന്നു; സമരമുഖത്തേക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും
 ബ്രിട്ടന്റെ സമ്മര്‍ ഇക്കുറി സമരത്തില്‍ മുങ്ങുന്ന അവസ്ഥയില്‍. റെയില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അധ്യാപകരും, ബിന്‍മെന്നും, പോസ്റ്റീസും ഇതേ ആവശ്യത്തില്‍ സമരപാതയിലാണെന്ന് പ്രഖ്യാപിച്ചതോടെ 1970-കള്‍ക്ക് ശേഷം കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.  നാളെ മുതല്‍ ആര്‍എംടി യൂണിയന്‍ റെയില്‍വെ സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ട്

More »

ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക! മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അനാവശ്യമായി കൂട്ടിക്കാണിച്ച് വലിയ ചതി; ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ പുതിയ നിയമങ്ങള്‍ നടപ്പായില്ല
 ഏതെങ്കിലും ഒരു കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുത്താല്‍ വര്‍ഷാവര്‍ഷം ഇത് പുതുക്കി മുന്നോട്ട് പോകുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ തങ്ങള്‍ ഒരു കമ്പനിയെ മാത്രം ആശ്രയിച്ച് ഇത് ചെയ്യുമ്പോള്‍ കമ്പനി തിരികെ തങ്ങളെ കെയര്‍ ചെയ്യുമെന്നാണ് ആളുകളുടെ ധാരണ. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണെന്നതാണ് വസ്തുത.  കസ്റ്റമേഴ്‌സിനെ ചൂഷണം ചെയ്യുന്നത് തടയാനായി ഫിനാന്‍ഷ്യല്‍

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ