അമ്മാവന്‍ ആന്‍ഡ്രൂ തലവേദന തന്നെ! രാജകുടുംബത്തില്‍ നിന്നും ഡ്യൂക്ക് അപ്രത്യക്ഷനാകാന്‍ കൊതിച്ച് വില്ല്യം; രാജ്ഞി ഇല്ലായിരുന്നെങ്കില്‍ ആന്‍ഡ്രൂ രാജകുമാരന്റെ കഥ നേരത്തെ തീര്‍ത്തേനെ?

അമ്മാവന്‍ ആന്‍ഡ്രൂ തലവേദന തന്നെ! രാജകുടുംബത്തില്‍ നിന്നും ഡ്യൂക്ക് അപ്രത്യക്ഷനാകാന്‍ കൊതിച്ച് വില്ല്യം; രാജ്ഞി ഇല്ലായിരുന്നെങ്കില്‍ ആന്‍ഡ്രൂ രാജകുമാരന്റെ കഥ നേരത്തെ തീര്‍ത്തേനെ?

രാജകുടുംബത്തിന് നാണക്കേട് സമ്മാനിക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതനായ ആന്‍ഡ്രൂ രാജകുമാരനോട് വില്ല്യമിന് കടുത്ത രോഷം. രാജകുടുംബത്തില്‍ നിന്നും ഇയാള്‍ അപ്രത്യക്ഷനായെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഭാവി യുവരാജാവെന്നാണ് റിപ്പോര്‍ട്ട്.


യോര്‍ക്ക് ഡ്യൂക്കിനെ ഏറെ മുന്‍പ് തന്നെ ഒഴിവാക്കി വിടാന്‍ വില്ല്യം ആഗ്രഹിച്ചെങ്കിലും രാജ്ഞിയോടുള്ള ബഹുമാനം കൊണ്ട് ഈ രോഷം അടക്കിപ്പിടിച്ചിരിക്കുകയാണ് ചാള്‍സിന്റെ മൂത്ത മകനെന്നും ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

'അമ്മാവനെ കുറിച്ച് വില്ല്യമിന് ശക്തമായ നിലപാടുണ്ട്. താനാണ് അധികാരസ്ഥാനത്തെങ്കില്‍ കാര്യങ്ങള്‍ വളരെ നേരത്തെ തീരുമാനമാക്കുമായിരുന്നുവെന്നും അദ്ദേഹം കരുതുന്നു', ഒരു സുഹൃത്ത് മെയിലിനോട് പറഞ്ഞു.

രാജ്ഞി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വില്ല്യമിനെയും, ചാള്‍സിനെയുമാണ്. പ്രധാന തീരുമാനങ്ങളില്‍ ഇവരുടെ വാക്കുകള്‍ രാജ്ഞി കേള്‍ക്കുന്നുണ്ട്. ഇതില്‍ ആന്‍ഡ്രൂവിന്റെ ഭാവിയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.


വിന്‍ഡ്‌സര്‍ കാസിലില്‍ അടുത്തിടെ നടന്ന ഗാര്‍ടര്‍ ഡേ ആഘോഷങ്ങളില്‍ നിന്നും ആന്‍ഡ്രൂവിനെ ബ്ലോക്ക് ചെയ്തത് പ്രധാനമായും വില്ല്യമും, ചാള്‍സുമാണ്. അമ്മാവന്‍ വന്നാല്‍ താന്‍ ചടങ്ങിന് ഉണ്ടാകില്ലെന്നായിരുന്നു വില്ല്യമിന്റെ നിലപാട്.

എന്നാല്‍ രാജ്ഞിക്ക് മകനോട് ഏറെ സ്‌നേഹമുള്ളതിനാല്‍ സ്ഥിതി സങ്കീര്‍ണ്ണമാണെന്ന് വില്ല്യമിനും അറിയാം. മുത്തശ്ശിയോട് അടുത്ത് ഇടപഴകാന്‍ വില്ല്യം ഇപ്പോള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇതിന്റെ ബലത്തിലാണ് കേംബ്രിഡ്ജ് ദമ്പതികള്‍ വിന്‍ഡ്‌സറിലേക്ക് താമസം മാറുന്നതും.


അതേസമയം ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാരുമായി വില്ല്യം ഏറെ അടുപ്പത്തിലാണ്. എന്നാല്‍ ഇവരുടെ പിതാവിനെ കൂടെക്കൂട്ടുന്നത് രാജകുടുംബത്തിന് അപകടമാണെന്നും വില്ല്യം വിശ്വസിക്കുന്നു. ജനുവരിയിലാണ് ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ ആന്‍ഡ്രൂവിന് രാജപദവികള്‍ നഷ്ടമായത്. ഇതിന് പിന്നാലെ ലൈംഗിക ആരോപണ കേസില്‍ പരാതിക്കാരിക്ക് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.


Other News in this category



4malayalees Recommends