യുകെയിലെ വമ്പന്‍ റെയില്‍ സമരം തുടങ്ങി; റെയില്‍ സര്‍വ്വീസുകളെ സാരമായി ബാധിക്കും; 3 ദിവസത്തെ റെയില്‍ സമരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെ? റീഫണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ? വര്‍ക്ക് ഫ്രം ഹോം അവകാശമുണ്ടോ?

യുകെയിലെ വമ്പന്‍ റെയില്‍ സമരം തുടങ്ങി; റെയില്‍ സര്‍വ്വീസുകളെ സാരമായി ബാധിക്കും; 3 ദിവസത്തെ റെയില്‍ സമരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെ? റീഫണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ? വര്‍ക്ക് ഫ്രം ഹോം അവകാശമുണ്ടോ?

വര്‍ഷങ്ങള്‍ക്കിടെ കാണാത്ത തോതില്‍ വമ്പന്‍ റെയില്‍ സമരത്തിന് യുകെയില്‍ അരങ്ങൊരുങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അരങ്ങേറുന്ന സമരങ്ങള്‍ വരും ദിവസങ്ങളില്‍ റെയില്‍ സര്‍വ്വീസുകളെ താറുമാറാക്കി ജനജീവിതം ദുരിതത്തിലാക്കും. പകുതി നെറ്റ്‌വര്‍ക്കുകളില്‍ 11 മണിക്കൂര്‍ നേരത്തേക്ക് മാത്രമാകും സര്‍വ്വീസ്. സ്‌കോട്ട്‌ലണ്ടും, വെയില്‍സും സമ്പൂര്‍ണ്ണമായി റെയില്‍ യാത്രയില്‍ നിന്നും കട്ടാകും.


മൂന്ന് ദിവസം സമരം നീളുമ്പോള്‍ സാധാരണ 20,000 സര്‍വ്വീസുകള്‍ നടക്കുന്ന ഇടത്ത് 4500 സര്‍വ്വീസ് മാത്രമായി ചുരുങ്ങും. ജൂണ്‍ 21, 23, 25 തീയതികളിലാണ് ആര്‍എംടി യൂണിയന്റെ സമരം. നെറ്റ്‌വര്‍ക്ക് റെയില്‍ ഉള്‍പ്പെടെ 14 ഓപ്പറേറ്റര്‍മാരാണ് സമരത്തില്‍ പെടുന്നത്. തൊട്ടടുത്ത ദിനങ്ങളിലും റെയില്‍ സമരം മൂലം യാത്രകള്‍ ബുദ്ധിമുട്ടിലാകും.

31,000 പൗണ്ട് ശമ്പളം വാങ്ങുന്ന നഴ്‌സുമാര്‍ ഇവിടെയുള്ളപ്പോഴാണ് 59,000 പൗണ്ട് ശമ്പളം പറ്റുന്ന ട്രെയിന്‍ ഡ്രൈവര്‍മാര്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സമരത്തിന് ഇറങ്ങുന്നത്. അതേസമയം റെയില്‍ സമരം മൂലം ജോലിക്ക് പോകാന്‍ ഈ സേവനങ്ങളെ ആശ്രയിച്ച ആളുകള്‍ ബുദ്ധിമുട്ടിലാകും. ഈ ഘട്ടത്തില്‍ സാധ്യമാകുന്ന ഘട്ടത്തില്‍ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

റദ്ദാക്കുകയോ, വൈകുകയോ, സര്‍വ്വീസ് പുതുക്കി നിശ്ചയിക്കുകയോ ചെയ്ത സര്‍വ്വീസുകളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഇത് മാറ്റിനല്‍കാനോ, റീഫണ്ട് ചെയ്യാനോ അവസരം നല്‍കുമെന്ന് നാഷണല്‍ റെയില്‍ പറഞ്ഞു. സമരം നടക്കുന്ന ദിവസത്തെ ടിക്കറ്റ് അടുത്ത ആഴ്ചയിലെ ഇതേ ദിവസം ഉപയോഗിക്കാനും അവസരം നല്‍കും. ഇതില്‍ സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടില്ല. അതേസമയം സീസണ്‍ ടിക്കറ്റുകാര്‍ ഈ ദിവസം യാത്ര ചെയ്തില്ലെങ്കില്‍ ഡിലേ റീപേ സ്‌കീം വഴി 100 നഷ്ടപരിഹാരം ആവശ്യപ്പെടാം.
Other News in this category



4malayalees Recommends