വീണ്ടുമൊരു പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ വാക്‌സിന്‍ പദ്ധതിയുമായി യുകെ; സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മങ്കിപോക്‌സ് വാക്‌സിന്‍; വൈറസ് ബാധ 10 ഇരട്ടിയായി വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 200 കേസുകള്‍ കൂടി സ്ഥിരീകരിച്ചു

വീണ്ടുമൊരു പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ വാക്‌സിന്‍ പദ്ധതിയുമായി യുകെ; സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മങ്കിപോക്‌സ് വാക്‌സിന്‍; വൈറസ് ബാധ 10 ഇരട്ടിയായി വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 200 കേസുകള്‍ കൂടി സ്ഥിരീകരിച്ചു

മങ്കിപോക്‌സ് പിടിപെടാന്‍ ഉയര്‍ന്ന സാധ്യതയുള്ള സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വല്‍ വിഭാഗത്തിലും പെടുന്ന പുരുഷന്‍മാര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടാതിരിക്കാന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് മേധാവികള്‍. വൈറസുമായി ബന്ധപ്പെട്ട് ഏകദേശം 800 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി ആഫ്രിക്കയില്‍ മാത്രം കാണുന്ന വൈറസ് ഇപ്പോള്‍ പുരുഷന്‍മാരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരിലാണ് അധികമായി കാണുന്നത്.


ചില സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കുമാണ് കേസുകളുടെ മുനയൊടിക്കാന്‍ ഇംവാനെക്‌സ് വാക്‌സിന്‍ നല്‍കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. 85 ശതമാനം ഫലപ്രദമായ വാക്‌സിനാണ് പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനായി ഇറക്കുന്നത്. കോവിഡ് വാക്‌സിന്‍ പദ്ധതി നടപ്പാക്കിയ അതേ വിദഗ്ധരാണ് മങ്കിപോക്‌സിന് എതിരെ വാക്‌സിന്‍ പ്രയോഗിക്കാന്‍ ഉപദേശം നല്‍കിയത്.

വിവിധ പങ്കാളികളുള്ളവരും, ഗ്രൂപ്പ് സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്കും, സെക്‌സ് ഓണ്‍ പ്രിമിസസ് വേദികളില്‍ പങ്കെടുക്കുന്നവരുമായ പുരുഷന്‍മാര്‍ക്കാണ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്. ഇതുവരെ സ്ഥിരീകരിച്ച കേസുകളില്‍ പെട്ടവര്‍ക്കും, ഇവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. മറ്റ് പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഈ വാക്‌സിന് സാധിച്ചിട്ടുണ്ട്.

പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമെ സെക്ഷ്വല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തുന്നവര്‍ക്കും, എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. മങ്കിപോക്‌സ് പകര്‍ച്ചവ്യാധി 10 ഇരട്ടി വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പ്രവചനം നടത്തിയതോടെയാണ് യുകെഎച്ച്എസ്എ വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്തുന്നത്.

അതേസമയം സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വല്‍ വിഭാഗത്തിലും പെടുന്ന പുരുന്‍മാര്‍ക്ക് പുറത്തേക്ക് കേസുകള്‍ പടരാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. യുകെയില്‍ ഒടുവിലായി 219 പേരിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. ലണ്ടന്‍ തന്നെയാണ് രാജ്യത്തെ വൈറസ് ഹോട്ട്‌സ്‌പോട്ട്.
Other News in this category



4malayalees Recommends