ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും


നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത് ബാര്‍ണാബി വെബ്ബറുമാണ് ട്രിപ്പിള്‍ കൊലയാളി വാള്‍ഡോ കാലോകെയിന്റെ കത്തിക്കുത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ അണ്ടര്‍ 18 ഹോക്കി താരമായിരുന്ന ഗ്രേസ് സുഹൃത്തിനെ അക്രമിക്കുന്ന ഘട്ടത്തില്‍ ഓടിരക്ഷപ്പെടുന്നതിന് പകരം ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. 'ഇത് ചെയ്യരുത്', 'എന്തിനാണ് ഇത് ചെയ്യുന്നത്' എന്നിങ്ങനെ ബഹളം വെച്ച് കാലോകെയിനെ നേരിടാനാണ് ഗ്രേസ് തയ്യാറായത്. ഈ ഘട്ടത്തില്‍ പത്ത് തവണയാണ് 19-കാരന് കുത്തേറ്റത്.

എന്നാല്‍ വെബ്ബറിനെ കൊലപ്പെടുത്തിയ ശേഷം 32-കാരനായ പാരാനോയ്ഡ് ഷീസോഫ്രെനിക്ക് ഗ്രേസിന് നേരെ തിരിയുകയും, 23 തവണ കുത്തുകയുമായിരുന്നു. ധൈര്യപൂര്‍വ്വം അക്രമിയെ നേരിട്ട ഗ്രേസിന് മരണാനന്തര അംഗീകാരം നല്‍കണമെന്ന് മാതാപിതാക്കളായ ഡോ. സഞ്‌ജോയ് കുമാറും, സിനദ് ഒ'മാലിയും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ എംപിമാര്‍ക്കും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിനും പുറമെ അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രി സുനാകും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും അപകടകരമായ സാഹചര്യത്തിലും ഏറ്റവും കൂടുതല്‍ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന പരമോന്നതമായ സിവിലിയന്‍ ബഹുമതിയാണ് ജോര്‍ജ്ജ് ക്രോസ്.


Other News in this category



4malayalees Recommends