സമ്മര്‍ സമരം സുമാര്‍! ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക്; 1970-കള്‍ക്ക് ശേഷം ആദ്യമായി ഗംഭീര പണിമുടക്കിന് വഴിയൊരുങ്ങുന്നു; സമരമുഖത്തേക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും

സമ്മര്‍ സമരം സുമാര്‍! ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക്; 1970-കള്‍ക്ക് ശേഷം ആദ്യമായി ഗംഭീര പണിമുടക്കിന് വഴിയൊരുങ്ങുന്നു; സമരമുഖത്തേക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും

ബ്രിട്ടന്റെ സമ്മര്‍ ഇക്കുറി സമരത്തില്‍ മുങ്ങുന്ന അവസ്ഥയില്‍. റെയില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അധ്യാപകരും, ബിന്‍മെന്നും, പോസ്റ്റീസും ഇതേ ആവശ്യത്തില്‍ സമരപാതയിലാണെന്ന് പ്രഖ്യാപിച്ചതോടെ 1970-കള്‍ക്ക് ശേഷം കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.


നാളെ മുതല്‍ ആര്‍എംടി യൂണിയന്‍ റെയില്‍വെ സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ട് നേരിടുക. ഇതിന് പുറമെ വ്യാഴം, ശനി ദിവസങ്ങളിലും പണിമുടക്ക് തുടരും. ദിവസേന ഏഴ് മണിക്കൂര്‍ ജോലി ചെയ്യാനും, ഞായറാഴ്ച അവധിയെടുക്കാനും കഴിയണമെന്നാണ് ആര്‍എംടിയുടെ നിലപാട്.

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ നടക്കാന്‍ ഇരിക്കവെ സമരത്തിന് ഇറങ്ങുന്നത് കൗമാരക്കാര്‍ക്കും, രക്ഷിതാക്കള്‍ക്കും ആശങ്കയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയും ഇതിന്റെ പ്രത്യാഘാതം നേരിടണം.

ടീച്ചിംഗ് യൂണിയനുകളായ എന്‍എഎസ്‌യുഡബ്യുടി, എന്‍ഇയു എന്നിവര്‍ വമ്പന്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങാന്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ട് തേടുകയാണ്. ഹെല്‍ത്ത്‌കെയര്‍ യൂണിയനുകളായ യുണീഷന്‍, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവരുടെ സമരനടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്.
Other News in this category



4malayalees Recommends