അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി
റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഇമിഗ്രേഷന്‍ റെയ്ഡിലാണ് നാടുകടത്തില്‍ വിമാനങ്ങളില്‍ കയറാതെ രക്ഷപ്പെടാനുള്ള അഭയാര്‍ത്ഥികളുടെ ശ്രമം തടയുന്നത്.

നീതിനിര്‍വ്വഹണ സ്‌ക്വാഡുകള്‍ അതിവേഗത്തില്‍ ഇവരെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായി ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍വി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന ചിത്രങ്ങളും, വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വെച്ച് വാനില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആദ്യ കുടിയേറ്റക്കാരനെ ഇതിനകം പാരലല്‍ വോളണ്ടറി സ്‌കീം പ്രകാരം കിഗാലിയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. 'ആഗോള തലത്തില്‍ നേരിടുന്ന അനധികൃത കുടിയേറ്റത്തിന് എതിരായ പ്രതികരണമാണ് നമ്മുടെ റുവാന്‍ഡ പാര്‍ട്ണര്‍ഷിപ്പ്. ഇത് നടപ്പാക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിച്ച് വരികയാണ്', ക്ലെവര്‍ലി പറഞ്ഞു.

കഴിഞ്ഞ ആഴ്ച റുവാന്‍ഡ സേഫ്റ്റി ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാരെ പിടികൂടി റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്. 2200 പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തടങ്കല്‍ സെന്റര്‍ സജ്ജമാക്കി ഇവര്‍ രക്ഷപ്പെടാതെ നോക്കാന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends