ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക! മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അനാവശ്യമായി കൂട്ടിക്കാണിച്ച് വലിയ ചതി; ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ പുതിയ നിയമങ്ങള്‍ നടപ്പായില്ല

ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക! മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അനാവശ്യമായി കൂട്ടിക്കാണിച്ച് വലിയ ചതി; ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ പുതിയ നിയമങ്ങള്‍ നടപ്പായില്ല

ഏതെങ്കിലും ഒരു കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുത്താല്‍ വര്‍ഷാവര്‍ഷം ഇത് പുതുക്കി മുന്നോട്ട് പോകുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ തങ്ങള്‍ ഒരു കമ്പനിയെ മാത്രം ആശ്രയിച്ച് ഇത് ചെയ്യുമ്പോള്‍ കമ്പനി തിരികെ തങ്ങളെ കെയര്‍ ചെയ്യുമെന്നാണ് ആളുകളുടെ ധാരണ. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണെന്നതാണ് വസ്തുത.


കസ്റ്റമേഴ്‌സിനെ ചൂഷണം ചെയ്യുന്നത് തടയാനായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ ആറ് മാസത്തിന് ശേഷവും നടപ്പില്‍ വന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍. മോട്ടോര്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികളില്‍ നിലവിലെ ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ വലിയ ഫിനാന്‍ഷ്യല്‍ ബ്രാന്‍ഡുകള്‍ ഇപ്പോഴും വമ്പന്‍ ബില്ലുകള്‍ അടിച്ച് നല്‍കുകയാണ്.

പ്രായമായ, സാമ്പത്തികമായി അത്ര സുഖത്തിലല്ലാത്ത ഉപഭോക്താക്കളാണ് പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികളുടെ ചതിക്ക് വിധേയമാകുന്നത്. വിലയില്‍ ഇരട്ടഅക്ക വര്‍ദ്ധനവ് അറിയിച്ച് കൊണ്ട് നിരവധി ആളുകള്‍ക്ക് പ്രീമിയം റിന്യൂവല്‍ നോട്ടീസുകള്‍ ലഭിക്കുന്നുണ്ട്.

ഒരു പോളിസിക്ക് പുതിയ കസ്റ്റമര്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇത് സാധ്യമായിട്ടില്ലെന്നാണ് കസ്റ്റമേഴ്‌സിന്റെ അനുഭവം. പലര്‍ക്കും പണപ്പെരുപ്പ നിരക്കിന് മുകളിലാണ് പ്രീമിയം വര്‍ദ്ധിച്ചത്.

മോട്ടോറിസ്റ്റുകള്‍ ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 2 ശതമാനം അധികം പ്രീമിയമാണ് ശരാശരി നല്‍കുന്നതെന്നാണ് താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ നല്‍കുന്ന വിവരം. ഭവനഉടമകളാകട്ടെ മൂന്ന് ശതമാനവും കൂടുതല്‍ നല്‍കേണ്ടി വരുന്നു.
Other News in this category



4malayalees Recommends