ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍
സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല് പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. ഒരു വനിതാ പോലീസുകാരിയുടെ കൈ വെട്ടേറ്റ് മുറിഞ്ഞതോടെ അറ്റ് പോകുന്ന നിലയിലായി.

ന്യൂഹാമില്‍ നിന്നുള്ള 36-കാരന്‍ മാര്‍ക്കസ് ഔറേലിയോ ആര്‍ഡുനി മോണ്‍സോയ്‌ക്കെതിരെയാണ് ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സ്പാനിഷ്-ബ്രസീലിയന്‍ പൗരത്വമുള്ള പ്രതിയെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. വധശ്രമത്തിന് രണ്ട് കേസുകളും, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, രണ്ട് കേസും, അക്രമാസക്തമായ കവര്‍ച്ച, മൂര്‍ച്ചയുള്ള ആയുധം കൈവശം വെയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുമാണ് ചുമത്തിയിരിക്കുന്നത്.

അക്രമസംഭവത്തില്‍ ഇരകളായവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒരു വാനില്‍ നിന്നും വാളുമായി ഇറങ്ങിയ ശേഷമാണ് പ്രതി പരിസരത്ത് അക്രമാസക്തമായ നിലയില്‍ കാണപ്പെട്ടത്. ചെവിയില്‍ ഹെഡ്‌ഫോണുമായി നടന്ന് പോകുകയായിരുന്ന 14-കാരന്‍ ഡാനിയേല്‍ ഇതൊന്നും അറിയാതെ ഇതില്‍ ചെന്ന് പെടുകയായിരുന്നു.

കുട്ടി അക്രമിയുടെ അരികിലേക്ക് നീങ്ങുന്നത് ശ്രദ്ധിച്ച പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ഹെഡ്‌ഫോണ്‍ ഉള്ളതിനാല്‍ ഇത് കേട്ടില്ല. തിരിഞ്ഞ് നോക്കിയ കുട്ടിയെ അക്രമി വാളിന് മുഖത്ത് വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരു അവസരം പോലും ലഭിച്ചില്ലെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.

Other News in this category



4malayalees Recommends