UK News

ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; യൂറോപ്പിന് തലവേദന സമ്മാനിക്കുന്ന ലൈംഗിക രോഗവുമായി നാട്ടില്‍ മടങ്ങിയെത്തി യാത്രക്കാരന്‍; സൂപ്പര്‍ ഗൊണോറിയ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്
 ആഗോള തലത്തില്‍ പുതിയ ആരോഗ്യ ഭീഷണി ഉയര്‍ത്തി 'സൂപ്പര്‍ ഗൊണോറിയ'. ഓസ്ട്രിയയില്‍ ഒരു പുരുഷന് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ മരുന്നുകളെ പ്രതിരോധിക്കുന്ന വേര്‍ഷന്‍ പിടിപെട്ടതാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് കാരണം.  50-കളില്‍ പ്രായമുള്ള വ്യക്തിയാണ് ഏപ്രിലില്‍ കംബോഡിയയിലേക്ക് ഹോളിഡേ യാത്ര നടത്തിയപ്പോള്‍ ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത സെക്‌സില്‍ ഏര്‍പ്പെടുകയും രോഗം ഏറ്റുവാങ്ങുകയും ചെയ്തത്. അഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദനയും, ജനനേന്ദ്രിയത്തില്‍ നിന്നും സ്രവം വരികയും ചെയ്തു.  ഇതോടെ നടത്തിയ മെഡിക്കല്‍ ടെസ്റ്റിലാണ് ഗൊണോറിയ പിടിപെട്ടതായി കണ്ടെത്തിയ സാധാരണ ആന്റിബയോട്ടിക്കുകള്‍ നല്‍കിയത്. ലക്ഷണങ്ങള്‍ അപ്രത്യക്ഷമായെങ്കിലും പോസിറ്റീവായി തുടര്‍ന്നതോടെയാണ് ചികിത്സ

More »

പെന്‍ഷന്‍ തുകയില്‍ ട്രിപ്പിള്‍ ലോക്ക് സുരക്ഷ നല്‍കി ട്രഷറി; 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്തവര്‍ തിരികെ നല്‍കണമെന്ന് മന്ത്രി; പണപ്പെരുപ്പത്തിന് മുകളില്‍ 'നയാ പൗണ്ട്' ശമ്പള വര്‍ദ്ധന നല്‍കില്ലെന്ന് പബ്ലിക് സെക്ടറിന് മുന്നറിയിപ്പ്
 സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്ത ധനികരായ പെന്‍ഷന്‍കാര്‍ ഇത് തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി. ജോലിക്കാര്‍ കൂടുതല്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെടാതെ അടങ്ങിയിരിക്കാന്‍ രാജ്യത്തെ പബ്ലിക് സെക്ടര്‍ ജോലിക്കാരോട് ആക്രോശിക്കുമ്പോഴാണ് പെന്‍ഷന്‍കാര്‍ക്ക് വമ്പന്‍ ലോട്ടറി നല്‍കുന്നത്.  പെന്‍ഷന്‍ തുകയില്‍

More »

സ്‌കോട്ട്‌ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 5% ശമ്പള വര്‍ദ്ധന ഓഫര്‍; സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍സിഎന്‍; ഇംഗ്ലണ്ടില്‍ ഈയാഴ്ച തീരുമാനം അറിയാം; ടീച്ചേഴ്‌സിന്റെ 5% ഓഫറിന് ഒപ്പം വര്‍ദ്ധനവുണ്ടാകുമോ?
 സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധനയ്ക്കുള്ള ഓഫര്‍ മുന്നോട്ട് വെച്ച് ഗവണ്‍മെന്റ്. മഹാമാരി കാലത്ത് ജനങ്ങളെ സുരക്ഷിതമാക്കാന്‍ നിരന്തരം പരിശ്രമിച്ച എന്‍എച്ച്എസ് ജീവനക്കാരുടെ മൂല്യം പരിഗണിച്ചാണ് അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിലുള്ള എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ട് സ്റ്റാഫിന് പണപ്പെരുപ്പത്തിന് താഴെ നില്‍ക്കുന്ന ഈ ഓഫര്‍ നല്‍കുന്നതെന്ന്

More »

30 വര്‍ഷത്തിനിടെ ഏറ്റവും വലിയ പണിമുടക്കില്‍ വലഞ്ഞ് ജനം ; പലരും ട്രയ്‌നുപേക്ഷിച്ച് കാറുമായി റോഡിലിറങ്ങിയവതു മൂലം റോഡില്‍ നീണ്ട ക്യൂ ; റെയില്‍ സമരത്തിന്റെ ഒന്നാം ദിനം തന്നെ പരീക്ഷണം നേരിട്ട് യാത്രക്കാര്‍
ഒന്നു വീട് പിടിക്കാനുള്ള നെട്ടോട്ടത്തിന്റെ കാഴ്ചകളായിരുന്നു നഗരത്തില്‍. ലണ്ടനില്‍ നിന്ന് പുറപ്പെടുന്ന അവസാന ട്രെയ്‌നായി പലരും മത്സരിച്ചു. ബസ് സ്റ്റോപ്പുകളില്‍ നീണ്ട ക്യൂ. ട്രെയ്ന്‍ സമരം മൂലം കാറുമായി നിരത്തിലിറങ്ങിയവരും ഏറെയാണ്. ഇതുമൂലം റോഡില്‍ നീണ്ട നിരയാണ് കാണാനായത്. റെയില്‍ സമരത്തിന്റെ ആദ്യ ദിവസം തന്നെ പരിമിതമായ സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. പലരും കാത്തിരുന്ന്

More »

വഴി ചോദിച്ച കുടിയേറ്റക്കാരന് നേരെ വംശീയ അക്രമം; ലണ്ടന്‍ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുടിയേറ്റക്കാരന് നേരെ 'കോട്ടും സ്യൂട്ടുമിട്ട' മാന്യന്‍മാര്‍ അതിക്രൂരമായ അക്രമം അഴിച്ചുവിട്ടു; ആരെയും അറസ്റ്റ് ചെയ്യാതെ പോലീസ്
 ബ്രിട്ടന്‍ പുരോഗമന മനോഭാവമുള്ള രാജ്യമാണെങ്കിലും കുടിയേറ്റക്കാരോട് ഇപ്പോഴും അടിമത്ത മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ രാജ്യത്ത് നിരവധിയാണ്. ഇതിന്റെ പ്രത്യാഘാതം ഇപ്പോള്‍ നേരിട്ടിരിക്കുന്നത് ലണ്ടനിലെ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങി വഴി ചോദിച്ച കുടിയേറ്റക്കാരനാണ്. ലണ്ടനിലെത്തി മിനിറ്റുകള്‍ക്കുള്ളിലാണ് പോളിഷ് കുടിയേറ്റക്കാരന് നേരെ അതിക്രൂരമായ വംശീയ അക്രമം

More »

വീണ്ടുമൊരു പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ വാക്‌സിന്‍ പദ്ധതിയുമായി യുകെ; സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മങ്കിപോക്‌സ് വാക്‌സിന്‍; വൈറസ് ബാധ 10 ഇരട്ടിയായി വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 200 കേസുകള്‍ കൂടി സ്ഥിരീകരിച്ചു
 മങ്കിപോക്‌സ് പിടിപെടാന്‍ ഉയര്‍ന്ന സാധ്യതയുള്ള സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വല്‍ വിഭാഗത്തിലും പെടുന്ന പുരുഷന്‍മാര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടാതിരിക്കാന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് മേധാവികള്‍. വൈറസുമായി ബന്ധപ്പെട്ട് ഏകദേശം 800 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി ആഫ്രിക്കയില്‍ മാത്രം കാണുന്ന വൈറസ് ഇപ്പോള്‍

More »

കഴിഞ്ഞാഴ്ചയില്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒരാള്‍ക്ക് കോവിഡ് ; സ്‌കൂളുകള്‍ അടക്കേണ്ടിവരുമോ ; അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ വീണ്ടും അടച്ചുപൂട്ടലുകളുണ്ടാകുമെന്ന് സൂചന. ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍ ആശങ്കയാകുകയാണ്. 40 ശതമാനം വര്‍ദ്ധനവാണുള്ളത്. നിലവില്‍ ഇംഗ്ലണ്ടിലെ അമ്പതില്‍ ഒരാള്‍ വീതം രോഗബാധിതരാണെന്നും കണക്കില്‍ പറയുന്നു. ക്രിസ്മസിന് ശേഷം രോഗ വ്യാപന നിരക്കില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞാഴ്ചയുണ്ടായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ

More »

മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഇനി അഫോര്‍ഡബിളിറ്റ് ടെസ്റ്റില്ല! ആഗസ്റ്റ് 1 മുതല്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ടെസ്റ്റ് നടത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാതെ പോകുന്നത് തടയാന്‍ പുതിയ നിയമങ്ങളിലേക്ക് ചുവടുമാറ്റം
 മോര്‍ട്ട്‌ഗേജ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ നടത്തുന്ന അഫോര്‍ഡബിളിറ്റി ടെസ്റ്റ് പലപ്പോഴും പാരയായി മാറാറുണ്ട്. ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഈ പരിശോധനയുടെ കടുപ്പമേറുകയും ചെയ്തത് പലര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അഫോര്‍ഡബിളിറ്റി ടെസ്റ്റ് സമ്പൂര്‍ണ്ണമായി റദ്ദാക്കാന്‍ ബാങ്ക്

More »

യുകെയിലെ വമ്പന്‍ റെയില്‍ സമരം തുടങ്ങി; റെയില്‍ സര്‍വ്വീസുകളെ സാരമായി ബാധിക്കും; 3 ദിവസത്തെ റെയില്‍ സമരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെ? റീഫണ്ട് ലഭിക്കാന്‍ സാധ്യതയുണ്ടോ? വര്‍ക്ക് ഫ്രം ഹോം അവകാശമുണ്ടോ?
 വര്‍ഷങ്ങള്‍ക്കിടെ കാണാത്ത തോതില്‍ വമ്പന്‍ റെയില്‍ സമരത്തിന് യുകെയില്‍ അരങ്ങൊരുങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അരങ്ങേറുന്ന സമരങ്ങള്‍ വരും ദിവസങ്ങളില്‍ റെയില്‍ സര്‍വ്വീസുകളെ താറുമാറാക്കി ജനജീവിതം ദുരിതത്തിലാക്കും. പകുതി നെറ്റ്‌വര്‍ക്കുകളില്‍ 11 മണിക്കൂര്‍ നേരത്തേക്ക് മാത്രമാകും സര്‍വ്വീസ്. സ്‌കോട്ട്‌ലണ്ടും, വെയില്‍സും സമ്പൂര്‍ണ്ണമായി റെയില്‍ യാത്രയില്‍

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ