ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; യൂറോപ്പിന് തലവേദന സമ്മാനിക്കുന്ന ലൈംഗിക രോഗവുമായി നാട്ടില്‍ മടങ്ങിയെത്തി യാത്രക്കാരന്‍; സൂപ്പര്‍ ഗൊണോറിയ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; യൂറോപ്പിന് തലവേദന സമ്മാനിക്കുന്ന ലൈംഗിക രോഗവുമായി നാട്ടില്‍ മടങ്ങിയെത്തി യാത്രക്കാരന്‍; സൂപ്പര്‍ ഗൊണോറിയ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

ആഗോള തലത്തില്‍ പുതിയ ആരോഗ്യ ഭീഷണി ഉയര്‍ത്തി 'സൂപ്പര്‍ ഗൊണോറിയ'. ഓസ്ട്രിയയില്‍ ഒരു പുരുഷന് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ മരുന്നുകളെ പ്രതിരോധിക്കുന്ന വേര്‍ഷന്‍ പിടിപെട്ടതാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് കാരണം.


50-കളില്‍ പ്രായമുള്ള വ്യക്തിയാണ് ഏപ്രിലില്‍ കംബോഡിയയിലേക്ക് ഹോളിഡേ യാത്ര നടത്തിയപ്പോള്‍ ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത സെക്‌സില്‍ ഏര്‍പ്പെടുകയും രോഗം ഏറ്റുവാങ്ങുകയും ചെയ്തത്. അഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദനയും, ജനനേന്ദ്രിയത്തില്‍ നിന്നും സ്രവം വരികയും ചെയ്തു.

ഇതോടെ നടത്തിയ മെഡിക്കല്‍ ടെസ്റ്റിലാണ് ഗൊണോറിയ പിടിപെട്ടതായി കണ്ടെത്തിയ സാധാരണ ആന്റിബയോട്ടിക്കുകള്‍ നല്‍കിയത്. ലക്ഷണങ്ങള്‍ അപ്രത്യക്ഷമായെങ്കിലും പോസിറ്റീവായി തുടര്‍ന്നതോടെയാണ് ചികിത്സ പരാജയമായെന്ന് കണ്ടെത്തിയത്. രോഗിക്ക് പിടിപെട്ടത് മരുന്നുകളെ പ്രതിരോധിക്കുന്ന സ്‌ട്രെയിനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മുന്‍പ് കണ്ടെത്തിയ തരത്തിലുള്ളവയേക്കാള്‍ വ്യത്യസ്തമായ സ്‌ട്രെയിനാണ് ഇത്. രോഗം പടര്‍ന്നുപിടിച്ചാല്‍ ചികിത്സിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ആഗോള ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന സ്‌ട്രെയിനാണ് ഇതെന്ന് ഓസ്ട്രിയന്‍ ഏജന്‍സി ഫോര്‍ ഹെല്‍ത്ത് & ഫുഡ് സേഫ്റ്റിയിലെ ഡോ. സോഞ്ചാ പ്ലെനിജര്‍ വ്യക്തമാക്കി.

രോഗിക്ക് മറ്റൊരു ചികിത്സയിലൂടെ നെഗറ്റീവായി കണ്ടെത്തി. എന്നാല്‍ കംബോഡിയന്‍ ലൈംഗിക തൊഴിലാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ മറ്റ് പലരിലേക്കും രോഗം പടരുമെന്നാണ് ആശങ്ക. ബ്രിട്ടനില്‍ രണ്ടാമത്തെ സാധാരണ ലൈംഗിക രോഗമാണ് ഗൊണോറിയ. വര്‍ഷത്തില്‍ 60,000 ബ്രിട്ടീഷുകാര്‍ക്ക് രോഗം പിടിപെടുന്നുണ്ട്.
Other News in this category



4malayalees Recommends