സ്‌കോട്ട്‌ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 5% ശമ്പള വര്‍ദ്ധന ഓഫര്‍; സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍സിഎന്‍; ഇംഗ്ലണ്ടില്‍ ഈയാഴ്ച തീരുമാനം അറിയാം; ടീച്ചേഴ്‌സിന്റെ 5% ഓഫറിന് ഒപ്പം വര്‍ദ്ധനവുണ്ടാകുമോ?

സ്‌കോട്ട്‌ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 5% ശമ്പള വര്‍ദ്ധന ഓഫര്‍; സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍സിഎന്‍; ഇംഗ്ലണ്ടില്‍ ഈയാഴ്ച തീരുമാനം അറിയാം; ടീച്ചേഴ്‌സിന്റെ 5% ഓഫറിന് ഒപ്പം വര്‍ദ്ധനവുണ്ടാകുമോ?

സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധനയ്ക്കുള്ള ഓഫര്‍ മുന്നോട്ട് വെച്ച് ഗവണ്‍മെന്റ്. മഹാമാരി കാലത്ത് ജനങ്ങളെ സുരക്ഷിതമാക്കാന്‍ നിരന്തരം പരിശ്രമിച്ച എന്‍എച്ച്എസ് ജീവനക്കാരുടെ മൂല്യം പരിഗണിച്ചാണ് അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിലുള്ള എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ട് സ്റ്റാഫിന് പണപ്പെരുപ്പത്തിന് താഴെ നില്‍ക്കുന്ന ഈ ഓഫര്‍ നല്‍കുന്നതെന്ന് സ്‌കോട്ട്‌ലണ്ട് ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു.


എന്നാല്‍ സ്‌കോട്ടിഷ് ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ശമ്പള വര്‍ദ്ധന പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് വ്യക്തമാക്കിയ ആര്‍സിഎന്‍ ഇക്കാര്യത്തില്‍ അംഗങ്ങളുടെ അഭിപ്രായം തേടുകയാണ്. പണപ്പെരുപ്പത്തിന് മുകളില്‍ വര്‍ദ്ധന നല്‍കുമെന്ന പ്രതീക്ഷ നടപ്പായില്ലെന്ന് ആര്‍സിഎന്‍ സ്‌കോട്ട്‌ലണ്ട് ബോര്‍ഡ് ചെയര്‍ ജൂലി ലാംബെര്‍ത്ത് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് റിയല്‍ ടേംസ് പേ കട്ടായി മാറുമെന്ന് യുണീഷന്‍ സ്‌കോട്ടിഷ് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍ വില്‍മാ ബ്രൗണ്‍ പ്രതികരിച്ചു.

പബ്ലിക് സെക്ടര്‍ ശമ്പള പോളി പ്രകാരം എഎഫ്‌സി സ്റ്റാഫിന് മണിക്കൂറില്‍ ചുരുങ്ങിയത് 10.50 പൗണ്ടാണ് നല്‍കുക. ചില ജോലിക്കാര്‍ക്ക് 5.36% വരെ വര്‍ദ്ധനവാണ് ഇതോടെ ലഭിക്കുക. നഴ്‌സുമാരും, പാരാമെഡിക്കുകളും, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, ഹെല്‍ത്ത്‌കെയര്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെ 160,000-ലേറെ എഎഫ്‌സി ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധനയുടെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.


പണപ്പെരുപ്പത്തിന് മുകളില്‍ 5% ശമ്പള വര്‍ദ്ധനവ് യുകെയിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ് ഓഫര്‍ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നാണ് ആര്‍സിഎന്‍ വ്യക്തമാക്കുന്നത്. അതേസമയം ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവിനെ കുറിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്‌ലണ്ട് 5% പ്രഖ്യാപിച്ച രീതിയില്‍ ഇംഗ്ലണ്ടും സമാന വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് 5% ശമ്പള വര്‍ദ്ധനവാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ഓഫര്‍ ചെയ്തിരിക്കുന്നത്. ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെന്ന നിലയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കാനാണ് സാധ്യത.

Other News in this category



4malayalees Recommends