വഴി ചോദിച്ച കുടിയേറ്റക്കാരന് നേരെ വംശീയ അക്രമം; ലണ്ടന്‍ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുടിയേറ്റക്കാരന് നേരെ 'കോട്ടും സ്യൂട്ടുമിട്ട' മാന്യന്‍മാര്‍ അതിക്രൂരമായ അക്രമം അഴിച്ചുവിട്ടു; ആരെയും അറസ്റ്റ് ചെയ്യാതെ പോലീസ്

വഴി ചോദിച്ച കുടിയേറ്റക്കാരന് നേരെ വംശീയ അക്രമം; ലണ്ടന്‍ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുടിയേറ്റക്കാരന് നേരെ 'കോട്ടും സ്യൂട്ടുമിട്ട' മാന്യന്‍മാര്‍ അതിക്രൂരമായ അക്രമം അഴിച്ചുവിട്ടു; ആരെയും അറസ്റ്റ് ചെയ്യാതെ പോലീസ്

ബ്രിട്ടന്‍ പുരോഗമന മനോഭാവമുള്ള രാജ്യമാണെങ്കിലും കുടിയേറ്റക്കാരോട് ഇപ്പോഴും അടിമത്ത മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ രാജ്യത്ത് നിരവധിയാണ്. ഇതിന്റെ പ്രത്യാഘാതം ഇപ്പോള്‍ നേരിട്ടിരിക്കുന്നത് ലണ്ടനിലെ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങി വഴി ചോദിച്ച കുടിയേറ്റക്കാരനാണ്. ലണ്ടനിലെത്തി മിനിറ്റുകള്‍ക്കുള്ളിലാണ് പോളിഷ് കുടിയേറ്റക്കാരന് നേരെ അതിക്രൂരമായ വംശീയ അക്രമം നടന്നത്.


വിക്ടോറിയ സ്‌റ്റേഷനില്‍ എത്തിയ 31-കാരനെയാണ് കോച്ചില്‍ നിന്നിറങ്ങിയ ശേഷം വഴി ചോദിച്ചപ്പോള്‍ ഏതാനും പുരുഷന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ബോധം കെടുത്തിയത്. ലണ്ടനില്‍ മുന്‍പ് താമസിച്ചിരുന്ന കാമില്‍ സൊബാലയോടെയാണ് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ച ശേഷം അക്രമികള്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്.


ബാത്തില്‍ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്ത ശേഷമായിരുന്നു സംഭവം. പോളണ്ടില്‍ നിന്നും യുകെയില്‍ ജീവിക്കാന്‍ എത്തിയതാണ് കാമില്‍. ഇടിച്ച് താഴെയിട്ട ശേഷമാണ് എലിസബത്ത് സ്ട്രീറ്റില്‍ അക്രമികള്‍ തുടര്‍ച്ചയായി മുഖത്തിടിച്ചത്. തൊട്ടടുത്തുള്ള പബ്ബില്‍ നിന്നും വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ബോധം കെട്ട കാമില്‍ ശനിയാഴ്ചയാണ് ആശുപത്രിയില്‍ ബോധം ഉണര്‍ന്നത്. 'സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോഴാണ് പബ്ബിന് മുന്നില്‍ വെച്ച് വഴി ചോദിച്ചത്. ഫോണ്‍ ചാര്‍ജ്ജ് ഇല്ലാത്തതിനാല്‍ എവിടെ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്നും ചോദിച്ചു. എന്നാല്‍ സഹായിക്കുന്നതിന് പകരം അവര്‍ അക്രമിക്കുകയാണ് ചെയ്തത്', കാമില്‍ പറയുന്നു.

പോളണ്ടില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ ശേഷം ഇടി തുടങ്ങുകയും, ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് പോലും ഓര്‍മ്മയില്ല, യുവാവ് വ്യക്തമാക്കി. പോലീസ് സ്ഥലത്തെത്തി സഹായം നല്‍കിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് മെട്രോപൊളിറ്റന്‍ പോലീസ് പ്രതികരണം.
Other News in this category



4malayalees Recommends