പെന്‍ഷന്‍ തുകയില്‍ ട്രിപ്പിള്‍ ലോക്ക് സുരക്ഷ നല്‍കി ട്രഷറി; 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്തവര്‍ തിരികെ നല്‍കണമെന്ന് മന്ത്രി; പണപ്പെരുപ്പത്തിന് മുകളില്‍ 'നയാ പൗണ്ട്' ശമ്പള വര്‍ദ്ധന നല്‍കില്ലെന്ന് പബ്ലിക് സെക്ടറിന് മുന്നറിയിപ്പ്

പെന്‍ഷന്‍ തുകയില്‍ ട്രിപ്പിള്‍ ലോക്ക് സുരക്ഷ നല്‍കി ട്രഷറി; 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്തവര്‍ തിരികെ നല്‍കണമെന്ന് മന്ത്രി; പണപ്പെരുപ്പത്തിന് മുകളില്‍ 'നയാ പൗണ്ട്' ശമ്പള വര്‍ദ്ധന നല്‍കില്ലെന്ന് പബ്ലിക് സെക്ടറിന് മുന്നറിയിപ്പ്

സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്ത ധനികരായ പെന്‍ഷന്‍കാര്‍ ഇത് തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി. ജോലിക്കാര്‍ കൂടുതല്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെടാതെ അടങ്ങിയിരിക്കാന്‍ രാജ്യത്തെ പബ്ലിക് സെക്ടര്‍ ജോലിക്കാരോട് ആക്രോശിക്കുമ്പോഴാണ് പെന്‍ഷന്‍കാര്‍ക്ക് വമ്പന്‍ ലോട്ടറി നല്‍കുന്നത്.


പെന്‍ഷന്‍ തുകയില്‍ ട്രിപ്പിള്‍ ലോക്ക് സുരക്ഷ തിരിച്ചെത്തിക്കാമെന്ന് ട്രഷറി വാഗ്ദാനം ചെയ്തതോടെയാണ് അടുത്ത വര്‍ഷം വിരമിച്ച ആളുകള്‍ക്ക് ഡബിള്‍ ഡിജിറ്റ് ബൂസ്റ്റ് നല്‍കാന്‍ ബില്ല്യണുകള്‍ ചെലവഴിക്കാന്‍ വഴിയൊരുങ്ങുന്നത്. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി തെരെസെ കോഫി പദ്ധതിയെ ന്യായീകരിച്ച് രംഗത്തെത്തി.

പെന്‍ഷന്‍ തുകയില്‍ പ്രതിവര്‍ഷം 1000 പൗണ്ടിന് അടുത്താണ് ഇതോടെ വര്‍ദ്ധന വരിക. എന്നാല്‍ നഴ്‌സുമാരും, അധ്യാപകരും, ഇപ്പോള്‍ സമരം നടത്തുന്ന റെയില്‍ ജോലിക്കാരും ഉള്‍പ്പെടെയുള്ള പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ ശാന്തത പാലിക്കണമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നു. പണം ആവശ്യമില്ലാത്ത ധനികരായവര്‍ ഇത് തിരികെ നല്‍കണമെന്നാണ് പെന്‍ഷന്‍കാരോട് മന്ത്രി കോഫിയുടെ ആവശ്യം.

രാജ്യത്തെ സിപിഐ നിരക്ക് മെയ് മാസത്തില്‍ 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9.1 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. പണപ്പെരുപ്പത്തിന് ഒപ്പം പെന്‍ഷന്‍ തുകയും ഉയരുന്നതാണ് നേട്ടമായി മാറുന്നത്. അടുത്ത കാലത്ത് വിമരിച്ച ആളുകള്‍ക്ക് ആഴ്ചയില്‍ 185.15 പൗണ്ട് എന്ന നിലയില്‍ വര്‍ഷം ഏകദേശം 9600 പൗണ്ടാണ് സ്റ്റേറ്റ് പെന്‍ഷന്‍. 2016ന് മുന്‍പ് വിരമിച്ചവര്‍ക്ക് ആഴ്ചയില്‍ 141.85 പൗണ്ട് പ്രകാരം 7400 പൗണ്ട് വാര്‍ഷികമായി ലഭിക്കും.

എന്നാല്‍ പെന്‍ഷന്‍ തുക ഉയരുന്നത് പണപ്പെരുപ്പത്തിലേക്ക് നേരിട്ട് സമ്മര്‍ദം ചെലുത്തുന്നില്ലെന്ന് ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കി. പബ്ലിക് സെക്ടര്‍ ശമ്പള വര്‍ദ്ധനവില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവാദം ഉയര്‍ത്തുന്നതിനെ കുറിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രതികരണം.
Other News in this category



4malayalees Recommends