കഴിഞ്ഞാഴ്ചയില്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒരാള്‍ക്ക് കോവിഡ് ; സ്‌കൂളുകള്‍ അടക്കേണ്ടിവരുമോ ; അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞാഴ്ചയില്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒരാള്‍ക്ക് കോവിഡ് ; സ്‌കൂളുകള്‍ അടക്കേണ്ടിവരുമോ ; അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ വീണ്ടും അടച്ചുപൂട്ടലുകളുണ്ടാകുമെന്ന് സൂചന. ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍ ആശങ്കയാകുകയാണ്. 40 ശതമാനം വര്‍ദ്ധനവാണുള്ളത്. നിലവില്‍ ഇംഗ്ലണ്ടിലെ അമ്പതില്‍ ഒരാള്‍ വീതം രോഗബാധിതരാണെന്നും കണക്കില്‍ പറയുന്നു.

ക്രിസ്മസിന് ശേഷം രോഗ വ്യാപന നിരക്കില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞാഴ്ചയുണ്ടായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും കൂടിയതോടെ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാണ്. ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.4, ബി എ .5 എന്നിവയാണ് രോഗ വ്യാപനത്തിന് കാരണമെന്ന് കണക്കാക്കുന്നു. പ്ലാറ്റിനം ആഘോഷവും ഹോളിഡേയും കാലാവസ്ഥയും കോവിഡ് വര്‍ദ്ധിക്കാന്‍ കാരണമായതായിട്ടാണ് വിലയിരുത്തുന്നത്.

COVID-19, United Kingdom, Omicron Variants: UK's Covid Alert Level Reduced,  2 Omicron Variant Sub-Types Flagged

കോവിഡ് രൂക്ഷമായതോടെ പല സ്ഥാപനങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നേരിട്ടേക്കും. കോവിഡ് തരംഗ കാലത്ത് ജീവനക്കാരുടെ ക്ഷാമം മൂലം സ്‌കൂള്‍, ആശുപത്രി, വിമാനത്താവളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവക്കാരുടെ കുറവ് അനുഭവപ്പെടുന്ന മേഖലകളുണ്ട്. ഇനിയും ഇങ്ങനെ ഒരു പ്രതിസന്ധി വന്നാല്‍ ബ്രിട്ടന് അത് കാര്യമായി ബാധിക്കുമെന്ന് പ്രൊഫസര്‍ മാര്‍ട്ടിന്‍ മെക്കി പറയുന്നു.

ഇംഗ്ലണ്ടില്‍ 1.1 മില്യണ്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതായിട്ടാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പറയുന്നത്. മൊത്തം ജനസംഖ്യയുടെ രണ്ടു ശതമാനമാണിത്. സ്‌കോട്‌ലന്‍ഡിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണമേറുകയാണ്. നോര്‍ത്ത് അയര്‍ലന്‍ഡിലും വെയില്‍സിലും സ്ഥിതി മറിച്ചല്ല. വീണ്ടുമുള്ള വ്യാപനം ആരോഗ്യ മേഖലയെ സമ്മര്‍ദ്ദത്തിലാക്കും.

Other News in this category



4malayalees Recommends