പൈലറ്റുമാര്‍ വരെ ലഗേജ് ചുമക്കുന്നു ; താളം തെറ്റി എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം ; ബ്രിട്ടനിലെ വിമാന യാത്രക്കാര്‍ക്ക് ദുരിതം അവസാനിക്കുന്നില്ല

പൈലറ്റുമാര്‍ വരെ ലഗേജ് ചുമക്കുന്നു ; താളം തെറ്റി എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം ; ബ്രിട്ടനിലെ വിമാന യാത്രക്കാര്‍ക്ക് ദുരിതം അവസാനിക്കുന്നില്ല
വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ലഗേജ് ചുമക്കേണ്ട സാഹചര്യം. ബ്രിട്ടനില്‍ ദിവസം പോകും തോറും സ്ഥിതി വഷളാവുന്നു. ജീവനക്കാരുടെ കുറവും യാത്രക്കാരുടെ വര്‍ദ്ധനവും മൂലം വ്യോമയാന മേഖല മൊത്തത്തില്‍ താറുമാറായിരിക്കുകയാണ്. ലഗേജ് എത്താന്‍ താമസിക്കുന്നത് യാത്രക്കാരെ ബാധിക്കുന്നുണ്ട്. ലഗേജ് കയറ്റുന്ന തൊഴിലാളികളെ സഹായിക്കാന്‍ ഒരു പൈലറ്റ് തന്നെ ലഗേജ് കയറ്റുന്ന എഡിന്‍ബര്‍ഗ് വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹീത്രു വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 2ന് പുറത്ത് ലഗേജുകള്‍ കൂടികിടക്കുന്നത് കാണാം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്ഥിതി പ്രതിസന്ധിയിലാണ്. ലഗേജ് സിസ്റ്റത്തിന് സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഹീത്രുവില്‍ ഇന്നലെ എത്തിയ യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ കാത്തിരിക്കേണ്ടിവന്നത് മൂന്നു മണിക്കൂറാണ്.

ലഗേജ് കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വം വിമാന കമ്പനികള്‍ക്കാണെന്നും വിമാനത്താവളത്തിനല്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.


ആറു മണിക്കൂര്‍ വരെ സര്‍വീസുകള്‍ വൈകിയതോടെസ്റ്റാന്‍സ്റ്റഡ് വിമാനത്തില്‍ യാത്രക്കാര്‍ കിടന്നുറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. നീണ്ട ക്യൂവും സര്‍വീസ് റദ്ദാക്കലും ഒക്കെയായി കുറച്ചു ദിവസമായി ഇവിടെ പ്രശ്‌നത്തിലാണ്. ഇന്നലെ സ്റ്റാന്‍സ്റ്റെഡിലെ പ്രതിസന്ധിയില്‍ മന്ത്രി ഡേവിഡ് ലാമ്മിയും കുടുങ്ങി. എട്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നീണ്ട നിരയുള്ള മറ്റൊരു സുപ്രഭാസം സമ്മാനിച്ച ബോറിസിനും പ്രീതി പട്ടേലിനും നന്ദിയെന്ന് പറഞ്ഞാണ് പരിഹാസത്തോടെ പോസ്റ്റിട്ടത്.

വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ നേരത്തെ തന്നെ എത്തേണ്ട അവസ്ഥയാണ്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.

Other News in this category



4malayalees Recommends