UK News

പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍; കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായവം, എനര്‍ജി ബില്ലുകളില്‍ ആശ്വാസവും വരും; ബിസിനസ്സുകളുടെ ഭാരം കുറയ്ക്കാന്‍ നികുതി കുറയ്ക്കും; പലിശ നിരക്ക് കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
 ഒടുവില്‍ പ്രതീക്ഷിച്ചിരുന്ന ആ ആശങ്ക ശരിയായി. ബ്രിട്ടന്റെ പണപ്പെരുപ്പം 9 ശതമാനമായി കുതിച്ചുയര്‍ന്നു. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇതോടെ ചാന്‍സലറും, സംഘവും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അടുത്ത മാസം മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കോപ്പുകൂട്ടുന്നുണ്ട്.  ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധിയിലാകുന്നത് കുറയ്ക്കാന്‍ ട്രിപ്പിള്‍ ടാക്‌സ് കട്ടാണ് മന്ത്രിമാര്‍ പദ്ധതിയിടുന്നത്. ജൂലൈയില്‍ എനര്‍ജി ബില്ലുകളില്‍ കൂടുതല്‍ സഹായം നല്‍കാനുള്ള പദ്ധതി ഇതിനകം തന്നെ ഋഷി സുനാക് തയ്യാറാക്കിയിട്ടുണ്ട്. മിക്കവാറും കൗണ്‍സില്‍ ടാക്‌സ് വെട്ടിക്കുറച്ചാകും ഇത് കൈമാറുക.  തന്റെ ഓട്ടം ബജറ്റില്‍

More »

ദമ്പതികളുടെ സെക്‌സിനിടെയുള്ള ശബ്ദവും, ബഹളവും മൂലം കിടക്കപ്പൊറുതി ഇല്ലാതെ അയല്‍ക്കാര്‍! പരാതി ഏറിയതോടെ പരിശോധനയ്ക്കായി റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് അധികൃതര്‍; കഴിഞ്ഞ വര്‍ഷം മാത്രം 168 പരാതികള്‍
 അയല്‍വക്കത്തെ വീടുകളില്‍ നടക്കുന്ന ബഹളങ്ങളും, വഴക്കുകളും പലപ്പോഴും അടുത്ത് താമസിക്കുന്നവരുടെ സമാധാനം കെടുത്താറുണ്ട്. എന്നാല്‍ ഇതിലും വലിയ പ്രശ്‌നമാണ് അയല്‍വാസികളുടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയുള്ള ശബ്ദകോലാഹലമെന്നാണ് ഈ വാര്‍ത്തയിലെ അയല്‍ക്കാരുടെ പരാതി.  ദമ്പതികളുടെ സെക്‌സിനിടെയുള്ള അപസ്വരങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം മാത്രം അയല്‍ക്കാര്‍ നല്‍കിയത്

More »

ജീവിതച്ചെലവുകള്‍ കഠിനം, ഭാരം കുറയ്ക്കാന്‍ സുനാക്! സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വാം ഹോം ഡിസ്‌കൗണ്ട് 600 പൗണ്ട് വരെയാക്കും; ഇന്‍കംടാക്‌സിലെ 1 പെന്‍സ് വെട്ടിക്കുറവ് നേരത്തെയാക്കാനും പദ്ധതി
 ബ്രിട്ടനിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളില്‍ നിന്നും ആശ്വാസമേകാനുള്ള പദ്ധതികള്‍ വേഗത്തിലാക്കി ചാന്‍സലര്‍ ഋഷി സുനാക്. സുപ്രധാനമായ വാം ഹോം ഡിസ്‌കൗണ്ട് നൂറുകക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ച് നല്‍കാനാണ് സുനാക് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  എനര്‍ജി ബില്ലുകളെ നേരിടാനുള്ള സ്‌പെഷ്യല്‍ പാക്കേജ് ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന്

More »

ഏഴ് വര്‍ഷം നീണ്ട ബലാത്സംഗവും, ലൈംഗിക പീഡനവും; രാഷ്ട്രീയക്കാരെ ഞെട്ടിച്ച് ടോറി എംപി അറസ്റ്റില്‍; അന്വേഷണം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; പ്രതി ആരെന്ന് വെളിപ്പെടുത്താതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
 വെസ്റ്റ്മിന്‍സ്റ്ററിന് ഞെട്ടല്‍ സമ്മാനിച്ച് ബലാത്സംഗ കേസില്‍ ടോറി എംപി അറസ്റ്റിലായി. ബലാത്സംഗത്തിന് പുറമെ ലൈംഗിക പീഡനങ്ങളും നടത്തിയെന്ന സംശയത്തിലാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രതിയെ പിടികൂടിയത്. സേവനം നല്‍കിവരുന്ന എംപി കസ്റ്റഡിയില്‍ തുടരുകയാണ്. ഒരു ടോറി എംപി കോമണ്‍സില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രാജിവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. 'മോശം രീതിയിലുള്ള

More »

എനര്‍ജി പ്രൈസ് ക്യാപില്‍ 'ബോംബുമായി' ഓഫ്‌ജെം; വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ റെഗുലേറ്റര്‍; 1900 പൗണ്ട് ശരാശരി എനര്‍ജി ബില്ലില്‍ എത്തിനില്‍ക്കുന്ന ജനത്തിന് തിരിച്ചടി; ഒക്ടോബര്‍ മുതല്‍ മാറ്റം വന്നാല്‍ ഗ്യാസും, വൈദ്യുതി ഓഫാക്കേണ്ടി വരുമോ?
 ഏപ്രില്‍ മാസത്തിലെ എനര്‍ജി പ്രൈസ് ക്യാപ് ഉയര്‍ത്തല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ച ആഘാതം ഒട്ടും ചെറുതല്ല. ഇപ്പോഴും ഇതിന്റെ വേദനയില്‍ നിന്നും ജനം മുക്തമായിട്ടില്ല. നിലവിലെ രീതിയില്‍ ആറ് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ് വ്യത്യാസം വരുത്തുന്നത്. ഇത് പ്രകാരം വരുന്ന ഒക്ടോബറില്‍ ക്യാപ് ഉയര്‍ത്താനും, മറ്റൊരു ആഘാതം സമ്മാനിക്കാനും സാധ്യത ബാക്കിനില്‍ക്കവെയാണ് റെഗുലേറ്ററായ ഓഫ്‌ജെം

More »

യുകെയില്‍ മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദ്ദേശം; മാരകമായ വൈറസുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കൂടി കണ്ടെത്തി; രോഗികള്‍ക്ക് ആഫ്രിക്കയുമായി ബന്ധമില്ല; സ്വവര്‍ഗ്ഗ പ്രേമികളായ പുരുഷന്‍മാര്‍ 'ചൊറിച്ചില്‍' ശ്രദ്ധിക്കാന്‍ ഉപദേശം
 യുകെയില്‍ മങ്കിപോക്‌സ് ആശങ്ക വീണ്ടും പടരുന്നു. നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അടുത്തിടെ രോഗം പിടിപെട്ടവരുടെ എണ്ണം ഏഴായി.  നാല് പുതിയ രോഗികളും സ്വവര്‍ഗ്ഗ പ്രേമികളോ, ബൈസെക്ഷ്വല്‍ ആയിട്ടുള്ള പുരുഷന്‍മാരോ ആണ്. ലണ്ടനിലുള്ള ഇവര്‍ക്ക് ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത ചരിത്രവുമില്ല. രണ്ട് പേര്‍ക്ക് പരസ്പരം അറിവുള്ളവരാണ്. എന്നാല്‍ മുന്‍ കേസുകളുമായി ഇവര്‍ക്ക്

More »

റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ദൂര വ്യാപക ഫലം വരാനിരിക്കുന്നതേയുള്ളൂ, ഭക്ഷ്യ വസ്തുക്കളുടെ വില ഇനിയും ഉയരും, പണപ്പെരുപ്പം തടയാന്‍ എളുപ്പമാകില്ല, സ്ഥിതി മോശമെന്ന് തുറന്നുപറഞ്ഞ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
ഇനിയും തീരില്ല വിലക്കയറ്റവും ദുരിത ജീവിതവുമെന്ന് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. ഭക്ഷ്യ സാധനങ്ങളുടെ വില ഉയരും, റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി ഇനിയും ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടാകുമെന്ന് എംപിമാരോട് ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. പാചക എണ്ണയുടേയും ഗോതമ്പിന്റെയും വില ഉയരും. വില കുതിച്ചുയരുന്നതും വരുമാനം താഴുന്നതും ജന ജീവിതത്തെ

More »

ഓഫീസിലേക്ക് മടങ്ങാന്‍ മടിയുള്ള ബ്രിട്ടീഷ് ജോലിക്കാര്‍? മഹാമാരി അടങ്ങിയിട്ടും വര്‍ക്ക് ഫ്രം ഹോമില്‍ കടിച്ചുതൂങ്ങുന്ന ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുകെ മുന്നില്‍; ജോലി ഉപേക്ഷിക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍
 മഹാമാരിയുടെ പേരില്‍ കിട്ടിയ വര്‍ക്ക് ഫ്രം ഹോം ഓഫര്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ജോലിക്കാര്‍ ഏറ്റവും കൂടുതലുള്ള നാടായി ബ്രിട്ടന്‍. ഓഫീസുകളിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണത്തില്‍ യുകെ മുന്‍നിരയില്‍ എത്തിയെന്നാണ് ആഗോള റാങ്കിംഗ് വ്യക്തമാക്കുന്നത്. കൊറോണാവൈറസ് മഹാമാരി അടങ്ങിയ ശേഷം സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ജോലിക്കാരോട് ഓഫീസില്‍

More »

ബ്രിട്ടനില്‍ വാടക ഉയരുന്നു; ഒരു വര്‍ഷത്തിനിടെ മാസവാടകയില്‍ 100 പൗണ്ട് വരെ വര്‍ദ്ധന; സിറ്റി സെന്ററുകളില്‍ വീട് തേടുന്ന ആവശ്യക്കാരുടെ എണ്ണമേറി; വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെയിലെ ശരാശരി വാടക 995 പൗണ്ടില്‍
 വാടക വീട് തേടുമ്പോള്‍ ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 100 പൗണ്ട് അധികം പ്രതിമാസ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാടക 100 പൗണ്ടിന് അടുത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെയിലെ മാസ വാടക ശരാശരി 995 പൗണ്ടാണെന്ന് സൂപ്ല പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ 897 പൗണ്ടിനേക്കാള്‍ 11

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം