UK News

സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങി പുടിന്‍; ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയിനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുന്‍ നാറ്റോ മോധാവിയുടെ മുന്നറിയിപ്പ്; പാശ്ചാത്യ രാജ്യങ്ങളുടെ ഒരുക്കം ഒരു മൂന്നാം ലോകമഹായുദ്ധത്തിനോ?
 ഉക്രെയിന് എതിരായി സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങി വ്‌ളാദിമര്‍ പുടിന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനത്തോടെയാണ് റഷ്യന്‍ സൈന്യം ഉക്രെയിനില്‍ പ്രവേശിച്ചത്.  'സ്‌പെഷ്യല്‍ സൈനിക ഓപ്പറേഷന്‍' എന്നുവിശേഷിപ്പിച്ച സൈനികനീക്കം ഉക്രെയിനെ സൈനികേതരവും, നാസി ആഭിമുഖ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നായിരുന്നു പുടിന്റെ വാദം. ഒരിടത്ത് പോലും റഷ്യ യുദ്ധമെന്ന പദം ഉപയോഗിച്ചിട്ടില്ല.  എന്നാല്‍ അധിനിവേശം ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഫലം കാണാത്തതില്‍ റഷ്യന്‍ സൈനിക മേധാവികള്‍ രോഷത്തിലാണ്. ഇതോടെ ഉക്രെയിന് എതിരായി യുദ്ധം പ്രഖ്യാപിക്കാന്‍ ഇവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി സൈന്യത്തെ ഏകോപിപ്പിച്ച് സമ്പൂര്‍ണ്ണ സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ സാധിക്കും.  മെയ്

More »

ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര ആസ്വാദകന്‍ പൊതുമുഖത്ത്; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ടോറി എംപി നീല്‍ പാരിഷ്; വിവാഹം കഴിച്ചത് വിഡ്ഢിയെയെന്ന് ഭാര്യയോട് ഖേദപ്രകടനം; എംപി സ്ഥാനം രാജിവെയ്ക്കില്ല
 ഹൗസ് ഓഫ് കോമണ്‍സില്‍ വനിതാ എംപിമാരുടെ അരികിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ട ടോറി എംപിയെ തിരിച്ചറിഞ്ഞു. 65-കാരനായ ഡിവോണ്‍ എംപി നീല്‍ പാരിഷാണ് ഫോണിലെ വീഡിയോ കാഴ്ചയുടെ പേരില്‍ കുരുക്കിലായത്. തന്റെ ഭാഗത്ത് നിന്നുള്ള പിശകാണ് ഇതില്‍ കലാശിച്ചതെന്ന് നീല്‍ പാരിഷ് സമ്മതിച്ചു.  'നിങ്ങളൊരു വിഡ്ഢിയെയാണ് വിവാഹം ചെയ്തത്' എന്നായിരുന്നു ഭാര്യയോട് എംപിയുടെ ക്ഷമാപണം. എംപിയുടെ സെക്രട്ടറിയും

More »

യുകെയില്‍ കുട്ടികള്‍ക്കിടയില്‍ ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗബാധ പടരുന്നു; കുട്ടികളിലെ 'ഈ' ലക്ഷണങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മേധാവികള്‍; രോഗികള്‍ കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
 ബ്രിട്ടനിലെ കുട്ടികള്‍ക്കിടയില്‍ ദുരൂഹമായ രീതിയില്‍ ഹെപ്പറൈറ്റിസ് ബാധ പടരുന്നു. രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഇതിനകം 145 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കിടയില്‍ മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു.  ആദ്യം കണ്ണുകള്‍ക്കും, പിന്നീട് ചര്‍മ്മത്തിനും മഞ്ഞനിറം ബാധിക്കുന്നതാണ് ലക്ഷണങ്ങള്‍.

More »

സ്‌ട്രോക്ക് നേരിട്ട ഗ്ലോസ്റ്റര്‍ഷയര്‍ എന്‍എച്ച്എസ് മേധാവി ആംബുലന്‍സ് വിളിക്കാന്‍ ഭയപ്പെട്ടു; അവസ്ഥ കണ്ട് ഭര്‍ത്താവ് കാറില്‍ ആശുപത്രിയിലെത്തിച്ചു; ആംബുലന്‍സ് കാത്തിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഉദ്യോഗസ്ഥ!
 എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കാന്‍ നേരിടുന്ന കാലതാമസം ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തര്‍ക്കവിഷയമാണ്. സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സേവനങ്ങള്‍ ഇപ്പോഴും മെച്ചപ്പെട്ടോയെന്ന് ചോദിച്ചാല്‍, സംശയമെന്ന് ഉത്തരം നല്‍കേണ്ടി വരും. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഗ്ലോസ്റ്റര്‍ഷയറിലെ എന്‍എച്ച്എസ്

More »

ലണ്ടനില്‍ ഏകയായി കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു ; എറണാകുളം പറവൂര്‍ സ്വദേശിനിയായ ജൂലിയറ്റിന്റെ മരണം ബ്രെയ്ന്‍ ട്യൂമര്‍ മൂലം ; ഓട്ടിസം ബാധിതനായ മകന്‍ സോഷ്യല്‍ കെയര്‍ സംരക്ഷണയില്‍
ലണ്ടനില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. മരണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടു, അധികമാരുമായും സൗഹൃദങ്ങളില്ലാത്തതിനാലാണ് വാര്‍ത്ത പുറം ലോകം അറിയാതെ പോയത്.ഭര്‍ത്താവില്‍ നിന്ന് വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്നു ജൂലിയറ്റ്. ഏഷ്യന്‍ വംശജരായ കുടുംബത്തിനൊപ്പമാണ് താമസം പങ്കിട്ടിരുന്നത്. എറണാകുളം പിറവം സ്വദേശിയായ ജൂലിയറ്റ് ജര്‍മ്മനിയില്‍ നിന്ന് യുകെയിലെത്തിയതാണെന്നാണ്

More »

ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര കാഴ്ച! ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടുരസിച്ച എംപി രാജിവെയ്ക്കണമെന്ന് മുറവിളി; പ്രതിയുടെ പേര് പുറത്തുവിട്ട് നാറ്റിക്കണമെന്ന് ആവശ്യപ്പെട്ട് ടോറികള്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന നല്‍കി ബോറിസ്
 ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നീലച്ചിത്രം കണ്ടാസ്വദിച്ച ടോഫി എംപിയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നീലച്ചിത്രം കണ്ട എംപിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് മാനംകെടുത്തണമെന്നും ടോറി എംപിമാര്‍ ആവശ്യപ്പെട്ടു.  അജ്ഞാതനായ എംപിക്കെതിരെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രൂക്ഷമായി പ്രതികരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പ്രസ്തുത എംപിയെ

More »

തെറ്റ് പറ്റിപ്പോയി, ആഞ്ചെല പങ്കെടുത്തിരുന്നു; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ലോക്ക്ഡൗണ്‍ പാര്‍ട്ടി വെളിപ്പെടുത്തല്‍; കീര്‍ സ്റ്റാര്‍മര്‍ 'ബിയറടിച്ച' പരിപാടിയില്‍ ഡെപ്യൂട്ടി നേതാവും എത്തി; നിയമലംഘനത്തിന് 'കേസെടുക്കണമെന്ന്' ടോറികള്‍
 ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറും, ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നറും പങ്കെടുത്ത ലോക്ക്ഡൗണ്‍ ലംഘന മദ്യപാന പാര്‍ട്ടികളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവുകള്‍. സ്റ്റാര്‍മര്‍ ബിയര്‍ കുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ പ്രതിരോധിച്ച് നിന്ന ലേബര്‍ പാര്‍ട്ടി സംഭവം വിശദീകരിക്കുന്നതില്‍ പിശക് പറ്റിയെന്നാണ്

More »

ഋഷി സുനാകിനും, ഭാര്യക്കും നേരെ മുറവിളി കൂട്ടിയവരെ കാണ്‍മാനില്ല! യുഎസ് ഗ്രീന്‍ കാര്‍ഡ് വിഷയത്തിലും, ഭാര്യയുടെ നോണ്‍-ഡോമിസൈല്‍ ടാക്‌സ് പദവിയില്‍ യാതൊരു തെറ്റുമില്ല; അഭ്യൂങ്ങള്‍ തള്ളി മന്ത്രിതല സ്റ്റാന്‍ഡേര്‍ഡ് വാച്ച്‌ഡോഗ്
 വ്യക്തിപരമായ നികുതി ഇടപാടുകളുടെയും, ഭാര്യയുടെ നോണ്‍-ഡോമിസൈല്‍ പദവിയുടെയും പേരില്‍ ചാന്‍സലര്‍ ഋഷി സുനാക് യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് വിധിയെഴുതി വാച്ച്‌ഡോഗ്. സുനാക് തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമായതോടെ അന്വേഷണത്തിനെതിരെ ലേബര്‍ പാര്‍ട്ടി വിമര്‍ശനവുമായി രംഗത്തെത്തി.  ഓഫീസില്‍ എത്തിയ ശേഷവും യുഎസ് ഗ്രീന്‍ കാര്‍ഡ് സുനാക് കൈവശം വെച്ചിരുന്നുവെന്ന്

More »

പീഡന പരാതി പണം കൊടുത്ത് ഒടുക്കിയാലും ക്ഷമിക്കാനാകില്ല ; ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി രാജിവയ്ക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ തയ്യാറല്ലെങ്കില്‍ രാജ്ഞി പദവി തിരിച്ചെടുക്കണം ; യോര്‍ക്ക് കൗണ്‍സില്‍
പീഡന കേസ് ഒതുക്കിയാലും ആന്‍ഡ്രൂ രാജകുമാരനോട് അടുക്കാന്‍ ജനത്തിന് ഇനി സാധിച്ചേക്കില്ല. 1987 ല്‍ യോര്‍ക്ക് നഗരസഭ ആന്‍ഡ്രൂ രാജകുമാരന് സമ്മാനിച്ച ഫ്രീഡം ഓഫ് സിറ്റി ബഹുമതി തിരിച്ചെടുത്തതു കൊണ്ട് യോര്‍ക്ക് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവിയില്‍ നിന്ന് ഒഴിയുകയോ അല്ലെങ്കില്‍ രാജ്ഞി പദവി സ്വീകരിച്ച് ആന്‍ഡ്രൂവിനെ ഒഴിവാക്കുകയോ ചെയ്യണമെന്നാണ്

More »

മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും

ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. 16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്

ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക്

ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി പര്യവസാനിച്ചെന്ന് ആശങ്ക; യുകെയില്‍ താമസിക്കാന്‍ അവസരം തേടിയ കാല്‍ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ആറ് സ്ഥാപനങ്ങളില്‍ പെട്ടവര്‍; മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധന

ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ