പീഡന പരാതി പണം കൊടുത്ത് ഒടുക്കിയാലും ക്ഷമിക്കാനാകില്ല ; ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി രാജിവയ്ക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ തയ്യാറല്ലെങ്കില്‍ രാജ്ഞി പദവി തിരിച്ചെടുക്കണം ; യോര്‍ക്ക് കൗണ്‍സില്‍

പീഡന പരാതി പണം കൊടുത്ത് ഒടുക്കിയാലും ക്ഷമിക്കാനാകില്ല ; ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി രാജിവയ്ക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ തയ്യാറല്ലെങ്കില്‍ രാജ്ഞി പദവി തിരിച്ചെടുക്കണം ; യോര്‍ക്ക് കൗണ്‍സില്‍
പീഡന കേസ് ഒതുക്കിയാലും ആന്‍ഡ്രൂ രാജകുമാരനോട് അടുക്കാന്‍ ജനത്തിന് ഇനി സാധിച്ചേക്കില്ല. 1987 ല്‍ യോര്‍ക്ക് നഗരസഭ ആന്‍ഡ്രൂ രാജകുമാരന് സമ്മാനിച്ച ഫ്രീഡം ഓഫ് സിറ്റി ബഹുമതി തിരിച്ചെടുത്തതു കൊണ്ട് യോര്‍ക്ക് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവിയില്‍ നിന്ന് ഒഴിയുകയോ അല്ലെങ്കില്‍ രാജ്ഞി പദവി സ്വീകരിച്ച് ആന്‍ഡ്രൂവിനെ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം.

അരമണിക്കൂര്‍ ചര്‍ച്ച ചെയ്ത് പ്രമേയം അവതരിപ്പിച്ചു. യോര്‍ക്കിനെ തന്നെ അപമാനിക്കുന്ന ആന്‍ഡ്രൂവിന്റെ പ്രവര്‍ത്തികളോട് യോജിപ്പില്ല. കൗണ്‍സിലര്‍മാര്‍ ഐക്യത്തോടെ പ്രമേയം പാസ്സാക്കി.

Prince Andrew Loses 'Freedom Of The City Of York' Title In Crunch Vote

യോര്‍ക്കിന് നാണക്കേടായി ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി ആന്‍ഡ്രൂ തുടരുന്നതില്‍ എതിര്‍പ്പറിയിച്ചിരിക്കുകയാണ് കൗണ്‍സില്‍ അധികൃതര്‍. വിഷയത്തില്‍ എതിര്‍പ്പുമായി കൊട്ടാരത്തെ സമീപിക്കാനാണ് തീരുമാനം. ആന്‍ഡ്രൂവിനെ നഗരത്തില്‍ നടക്കുന്ന കുതിര പന്തയത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവും കൗണ്‍സില്‍ പരിഗണിച്ചു. ആന്‍ഡ്രൂ വിന്‍ഡസര്‍ എന്നേ ഇനി പരാമര്‍ശിക്കാവൂവെന്ന് ഒരു കൗണ്‍സിലര്‍ വാദിച്ചു.

സാറാ ഫെര്‍ഗൂസണുമായുള്ള വിവാഹ സമയത്ത് വിവാഹ സമ്മാനമായി 1987 ഫെബ്രുവരി 23ന് ഫ്രീഡം ഓഫ് സിറ്റി ബഹുമതി ആന്‍ഡ്രൂവിന് സമ്മാനിച്ചത്. ഇതു പിന്‍വലിക്കുന്നതിനെ കുറിച്ച് കൗണ്‍സില്‍ മുന്‍കൂട്ടി ആന്‍ഡ്രൂവിനെ അറിയിച്ചിരുന്നു. യോര്‍ക്ക് നല്‍കുന്ന വലിയ ബഹുമതിയാണ് ഫ്രീഡം ഓഫ് സിറ്റി. അമൂല്യ സംഭാവന നല്‍കുന്നവര്‍ക്കുള്ള ഈ പദവിയ്ക്ക് ആന്‍ഡ്രൂ അര്‍ഹനല്ലെന്ന് വാദം ഉയര്‍ന്നു.

സ്‌കൂളുകളും ക്ലബുകളും ഉള്‍പ്പെടെ വേദികളില്‍ ഒഴിവാക്കപ്പെടുന്ന ആന്‍ഡ്രൂവിന് തിരിച്ചടിയാകുകയാണ് കൗണ്‍സിലിന്റെ പുതിയ തീരുമാനം.

Other News in this category



4malayalees Recommends