സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങി പുടിന്‍; ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയിനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുന്‍ നാറ്റോ മോധാവിയുടെ മുന്നറിയിപ്പ്; പാശ്ചാത്യ രാജ്യങ്ങളുടെ ഒരുക്കം ഒരു മൂന്നാം ലോകമഹായുദ്ധത്തിനോ?

സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങി പുടിന്‍; ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയിനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുന്‍ നാറ്റോ മോധാവിയുടെ മുന്നറിയിപ്പ്; പാശ്ചാത്യ രാജ്യങ്ങളുടെ ഒരുക്കം ഒരു മൂന്നാം ലോകമഹായുദ്ധത്തിനോ?

ഉക്രെയിന് എതിരായി സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങി വ്‌ളാദിമര്‍ പുടിന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനത്തോടെയാണ് റഷ്യന്‍ സൈന്യം ഉക്രെയിനില്‍ പ്രവേശിച്ചത്.


'സ്‌പെഷ്യല്‍ സൈനിക ഓപ്പറേഷന്‍' എന്നുവിശേഷിപ്പിച്ച സൈനികനീക്കം ഉക്രെയിനെ സൈനികേതരവും, നാസി ആഭിമുഖ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നായിരുന്നു പുടിന്റെ വാദം. ഒരിടത്ത് പോലും റഷ്യ യുദ്ധമെന്ന പദം ഉപയോഗിച്ചിട്ടില്ല.

എന്നാല്‍ അധിനിവേശം ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഫലം കാണാത്തതില്‍ റഷ്യന്‍ സൈനിക മേധാവികള്‍ രോഷത്തിലാണ്. ഇതോടെ ഉക്രെയിന് എതിരായി യുദ്ധം പ്രഖ്യാപിക്കാന്‍ ഇവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി സൈന്യത്തെ ഏകോപിപ്പിച്ച് സമ്പൂര്‍ണ്ണ സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ സാധിക്കും.

മെയ് 9ന് നടക്കുന്ന റഷ്യയുടെ വിക്ടറി ഡേ പരേഡ് ഇതിനുള്ള ദിവസമായി പ്രസിഡന്റ് ഉപയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാല്ലന്‍സ് പറഞ്ഞു. ഉക്രെയിനില്‍ റഷ്യ കടുത്ത നീക്കങ്ങള്‍ നടത്തിയാല്‍ ഏറ്റവും മോശം അവസ്ഥ നേരിടാന്‍ പാശ്ചാത്യ രാജ്യങ്ങളും തയ്യാറായിരിക്കണമെന്ന് മുന്‍ നാറ്റോ മേധാവി റിച്ചാര്‍ഡ് ഷെറിഫ് മുന്നറിയിപ്പ് നല്‍കി.

Local resident and social worker Oksana Khvostenko, 47, stands near her house, which was heavily damaged during bombing in the southern port city of Mariupol


കീവിന് എതിരായ പെട്ടെന്നുള്ള നീക്കങ്ങള്‍ ഫലം കാണാത്തത് സൈന്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ പരാജയങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന് സൈന്യത്തിലുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഉക്രെയിനില്‍ വീണ്ടും മുന്നോട്ട് പോകാനാണ് താല്‍പര്യം, റഷ്യന്‍ സൈനിക ശ്രോതസ്സ് ടെലിഗ്രാഫിനോട് പറഞ്ഞു.

ഉക്രെയിനിലെ അധിനിവേശത്തിന്റെ വലുപ്പം പുടിന്‍ വെട്ടിക്കുറച്ചത് റഷ്യന്‍ സൈന്യത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ഇതോടെയാണ് ലോകത്തിലെ നാസികള്‍ക്കെതിരെ പുതിയ യുദ്ധത്തിന് പുടിന്‍ പ്രഖ്യാപനം നടത്താന്‍ ഇടയുണ്ടെന്ന് വാല്ലന്‍സ് വ്യക്തമാക്കിയത്.

ഉക്രെയിനിലെ ഈസ്റ്റ്, സതേണ്‍ തീരങ്ങള്‍ പിടിച്ചെടുക്കുന്നതിലാണ് മോസ്‌കോ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ശക്തമായ പ്രതിരോധമാണ് ഉക്രെയിന്‍ സൈന്യത്തില്‍ നിന്നും റഷ്യന്‍ സൈനികര്‍ക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നത്.

Other News in this category



4malayalees Recommends