തെറ്റ് പറ്റിപ്പോയി, ആഞ്ചെല പങ്കെടുത്തിരുന്നു; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ലോക്ക്ഡൗണ്‍ പാര്‍ട്ടി വെളിപ്പെടുത്തല്‍; കീര്‍ സ്റ്റാര്‍മര്‍ 'ബിയറടിച്ച' പരിപാടിയില്‍ ഡെപ്യൂട്ടി നേതാവും എത്തി; നിയമലംഘനത്തിന് 'കേസെടുക്കണമെന്ന്' ടോറികള്‍

തെറ്റ് പറ്റിപ്പോയി, ആഞ്ചെല പങ്കെടുത്തിരുന്നു; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ലോക്ക്ഡൗണ്‍ പാര്‍ട്ടി വെളിപ്പെടുത്തല്‍; കീര്‍ സ്റ്റാര്‍മര്‍ 'ബിയറടിച്ച' പരിപാടിയില്‍ ഡെപ്യൂട്ടി നേതാവും എത്തി; നിയമലംഘനത്തിന് 'കേസെടുക്കണമെന്ന്' ടോറികള്‍

ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറും, ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നറും പങ്കെടുത്ത ലോക്ക്ഡൗണ്‍ ലംഘന മദ്യപാന പാര്‍ട്ടികളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവുകള്‍. സ്റ്റാര്‍മര്‍ ബിയര്‍ കുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ പ്രതിരോധിച്ച് നിന്ന ലേബര്‍ പാര്‍ട്ടി സംഭവം വിശദീകരിക്കുന്നതില്‍ പിശക് പറ്റിയെന്നാണ് സമ്മതിച്ചിരിക്കുന്നത്.


ലേബര്‍ എംപി മേരി ഫോയുടെ ഡുര്‍ഹാം ഓഫീസില്‍ കീര്‍ സ്റ്റാര്‍മര്‍ ബിയര്‍ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴും ആഞ്ചെല അവിടെ ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ ലേബര്‍ പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ 2021 ഏപ്രില്‍ 30ന് നടന്ന പരിപാടിയില്‍ ആഞ്ചെല പങ്കെടുത്തതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഒരു കുടുംബത്തിലോ, സപ്പോര്‍ട്ട് ബബ്ബിളിലോ പെടുന്നവര്‍ മാത്രം ഇന്‍ഡോറില്‍ സോഷ്യലൈസ് ചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ലേബര്‍ നേതാക്കള്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തത്. പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിലുള്ള വീഡിയോ തന്നെ ഒരേ കെട്ടിടത്തില്‍ ഒരേ സമയം സ്റ്റാര്‍മറും, ആഞ്ചെലയും ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നു.

സഹപാര്‍ട്ടിക്കാര്‍ക്കൊപ്പം കീര്‍ സ്റ്റാര്‍മര്‍ ബിയര്‍ ആസ്വദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സത്യമാണെന്ന് പാര്‍ട്ടി സമ്മതിച്ചിട്ടുണ്ട്. എന്തായാലും സത്യങ്ങള്‍ പുറത്തുവന്നതോടെ ബോറിസ് ജോണ്‍സനെ ലക്ഷ്യം വെച്ച് ലോക്ക്ഡൗണ്‍ ലംഘന കൂടിച്ചേരലുകളെ ഉപയോഗിച്ച ലേബര്‍ പാര്‍ട്ടി സ്വയം കുഴിയില്‍ വീണ അവസ്ഥയിലാണ്.

വിഷയത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ അന്വേഷണം നടത്തിയ പോലീസ് ലേബര്‍ പാര്‍ട്ടിക്കെതിരെ അന്വേഷണത്തിന് തയ്യാറാകണമെന്ന് പ്രതിരോധ സെക്രട്ടറി ബെന്‍ വാലന്‍സ് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ പാര്‍ട്ടികളുടെ പേരില്‍ അല്‍പ്പം തകര്‍ന്നിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതോടെ ആയുധം കൈയില്‍ കിട്ടിയ അവസ്ഥയാണ്.
Other News in this category



4malayalees Recommends