ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര ആസ്വാദകന്‍ പൊതുമുഖത്ത്; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ടോറി എംപി നീല്‍ പാരിഷ്; വിവാഹം കഴിച്ചത് വിഡ്ഢിയെയെന്ന് ഭാര്യയോട് ഖേദപ്രകടനം; എംപി സ്ഥാനം രാജിവെയ്ക്കില്ല

ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര ആസ്വാദകന്‍ പൊതുമുഖത്ത്; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ടോറി എംപി നീല്‍ പാരിഷ്; വിവാഹം കഴിച്ചത് വിഡ്ഢിയെയെന്ന് ഭാര്യയോട് ഖേദപ്രകടനം; എംപി സ്ഥാനം രാജിവെയ്ക്കില്ല

ഹൗസ് ഓഫ് കോമണ്‍സില്‍ വനിതാ എംപിമാരുടെ അരികിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ട ടോറി എംപിയെ തിരിച്ചറിഞ്ഞു. 65-കാരനായ ഡിവോണ്‍ എംപി നീല്‍ പാരിഷാണ് ഫോണിലെ വീഡിയോ കാഴ്ചയുടെ പേരില്‍ കുരുക്കിലായത്. തന്റെ ഭാഗത്ത് നിന്നുള്ള പിശകാണ് ഇതില്‍ കലാശിച്ചതെന്ന് നീല്‍ പാരിഷ് സമ്മതിച്ചു.


'നിങ്ങളൊരു വിഡ്ഢിയെയാണ് വിവാഹം ചെയ്തത്' എന്നായിരുന്നു ഭാര്യയോട് എംപിയുടെ ക്ഷമാപണം. എംപിയുടെ സെക്രട്ടറിയും 40 വര്‍ഷക്കാലമായി ഒരുമിച്ചുള്ള ഭാര്യ സ്യൂവാണ്. രണ്ട് മക്കളുടെ പിതാവും, മുത്തശ്ശനുമായ പാരിഷിനെതിരെ രണ്ട് വനിതാ എംപിമാരാണ് പരാതിപ്പെട്ടത്.

എംപിയെ തിരിച്ചറിയണമെന്ന് മുറുവിളി ഉയര്‍ന്നതിന് പിന്നാലെയാണ് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് നീല്‍ പാരിഷ് രംഗത്ത് വന്നത്. പാര്‍ട്ടി വിപ്പില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയും, സംഭവത്തില്‍ അന്വേഷണം നടക്കുകയുമാണ്. ചില പുരുഷ എംപിമാര്‍ മൃഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്ന് ക്യാബിനറ്റ് മന്ത്രിയും, അറ്റോണി ജനറലുമായ സുവെല്ലാ ബ്രാവര്‍മാന്‍ വിമര്‍ശിച്ചിരുന്നു.

തനിക്ക അയച്ച് കിട്ടിയ നീലച്ചിത്രം തുറന്ന് നോക്കുകയാണ് ചെയ്തതെന്ന് പാരിഷ് അവകാശപ്പെട്ടു. ഇത് അബദ്ധത്തില്‍ പറ്റിപ്പോയതാണെന്നാണ് എംപിയുടെ നിലപാട്. ടോറികളുടെ ശക്തമായ ടിവേര്‍ടണ്‍ & ഹോണിറ്റണ്‍ സീറ്റില്‍ നിന്നും രാജിവെയ്ക്കാന്‍ എംപി വിസമ്മതിച്ചു.

2010 മുതല്‍ ഇവിടെ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് നീല്‍ പാരിഷ്. അതേസമയം ഭര്‍ത്താവിന് പിന്തുണയുമായി ഭാര്യ സ്യൂ രംഗത്തെത്തി. നീലച്ചിത്രം കണ്ട ഭര്‍ത്താക്കന്‍മാരെ കൈയൊഴിയാന്‍ നിന്നാല്‍ അധികം പേര്‍ ഭാര്യമായിരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
Other News in this category



4malayalees Recommends