ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര കാഴ്ച! ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടുരസിച്ച എംപി രാജിവെയ്ക്കണമെന്ന് മുറവിളി; പ്രതിയുടെ പേര് പുറത്തുവിട്ട് നാറ്റിക്കണമെന്ന് ആവശ്യപ്പെട്ട് ടോറികള്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന നല്‍കി ബോറിസ്

ഹൗസ് ഓഫ് കോമണ്‍സിലെ നീലച്ചിത്ര കാഴ്ച! ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടുരസിച്ച എംപി രാജിവെയ്ക്കണമെന്ന് മുറവിളി; പ്രതിയുടെ പേര് പുറത്തുവിട്ട് നാറ്റിക്കണമെന്ന് ആവശ്യപ്പെട്ട് ടോറികള്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന നല്‍കി ബോറിസ്

ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നീലച്ചിത്രം കണ്ടാസ്വദിച്ച ടോഫി എംപിയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നീലച്ചിത്രം കണ്ട എംപിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് മാനംകെടുത്തണമെന്നും ടോറി എംപിമാര്‍ ആവശ്യപ്പെട്ടു.


അജ്ഞാതനായ എംപിക്കെതിരെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രൂക്ഷമായി പ്രതികരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പ്രസ്തുത എംപിയെ പുറത്താക്കുമെന്ന സൂചനയാണ് ബോറിസ് നല്‍കുന്നത്. ലിംഗസമത്വം നടപ്പാക്കാന്‍ ടോറി പാര്‍ട്ടിയില്‍ രൂപീകരിച്ച 2022 കമ്മിറ്റിയുടെ വൈസ് ചെയര്‍ കൂടിയായ എംപി നിക്കി എയ്‌കെന്‍ എംപിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണവിധേയനായ എംപി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും, പാര്‍ലമെന്റിനും വേദനയും, നാണക്കേടും സമ്മാനിക്കുകയാണ് ചെയ്തതെന്ന് നിക്കി ചൂണ്ടിക്കാണിച്ചു. എംപിയെ പാര്‍ട്ടി വിപ്പ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് മുന്‍ മന്ത്രി കരോളിന്‍ നോക്‌സ് പറഞ്ഞു. എന്നാല്‍ ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ ഹാരിസ് എംപിയെ പെട്ടെന്ന് അച്ചടക്കം പഠിപ്പിക്കാന്‍ തയ്യാറായില്ല.

ഇന്‍ഡിപെന്‍ഡന്റ് കംപ്ലെയിന്റ്‌സ് & ഗ്രീവന്‍സ് സ്‌കീമില്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് റഫര്‍ ചെയ്തത്. ആരോപണവിധേയന്‍ പുതിയ എംപിയല്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലി സ്ഥലത്ത് ഇതുപോലെ ഒരു പ്രവൃത്തി ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കിടങ്ക പങ്കിടാന്‍ ആഗ്രഹിക്കുന്ന വനിതാ എംപിമാര്‍ക്ക് നേരെ പുരുഷന്‍മാര്‍ പ്രയോഗിക്കുന്ന രഹസ്യ ആയുധമാണ് ഇതെന്ന് ഒരു ലേബര്‍ ഫ്രണ്ട്‌ബെഞ്ചര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends