ലണ്ടനില്‍ ഏകയായി കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു ; എറണാകുളം പറവൂര്‍ സ്വദേശിനിയായ ജൂലിയറ്റിന്റെ മരണം ബ്രെയ്ന്‍ ട്യൂമര്‍ മൂലം ; ഓട്ടിസം ബാധിതനായ മകന്‍ സോഷ്യല്‍ കെയര്‍ സംരക്ഷണയില്‍

ലണ്ടനില്‍ ഏകയായി കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു ; എറണാകുളം  പറവൂര്‍ സ്വദേശിനിയായ ജൂലിയറ്റിന്റെ മരണം ബ്രെയ്ന്‍ ട്യൂമര്‍ മൂലം ; ഓട്ടിസം ബാധിതനായ മകന്‍ സോഷ്യല്‍ കെയര്‍ സംരക്ഷണയില്‍
ലണ്ടനില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. മരണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടു, അധികമാരുമായും സൗഹൃദങ്ങളില്ലാത്തതിനാലാണ് വാര്‍ത്ത പുറം ലോകം അറിയാതെ പോയത്.ഭര്‍ത്താവില്‍ നിന്ന് വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്നു ജൂലിയറ്റ്. ഏഷ്യന്‍ വംശജരായ കുടുംബത്തിനൊപ്പമാണ് താമസം പങ്കിട്ടിരുന്നത്. എറണാകുളം പിറവം സ്വദേശിയായ ജൂലിയറ്റ് ജര്‍മ്മനിയില്‍ നിന്ന് യുകെയിലെത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

പറവൂരിന് അടുത്ത് കൈതാരം സ്വദേശിയായ ജൂലിയറ്റ് കോട്ടുവള്ളി ചാണയില്‍ കുടുംബാംഗമാണ്. വിഷുവിന് പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജൂലിയറ്റിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

12 വര്‍ഷമായി ഫുള്‍ഹാം ചറിംഗ്ടണ്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ജൂലിയറ്റ്. ജോലിക്കിടെ തലകറങ്ങി വീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബ്രെയ്ന്‍ ട്യൂമര്‍ സ്ഥിരീകരിച്ചു. 59 കാരിയായ ജൂലിയറ്റ് ജോലിക്കിടയില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീടുള്ള പരിശോധനയില്‍ ബ്രെയ്ന്‍ ട്യൂമര്‍ കണ്ടെത്തുകയും ഉടന്‍ റേഡിയേഷന്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെ വീട്ടിലേക്ക് മടങ്ങി ജോലിക്കെത്തി വൈകാതെ ജോലി സ്ഥലത്ത് തളര്‍ന്നു വീഴുകയായിരുന്നു.സെന്റ് ജോര്‍ജ് ആശുപത്രിയില്‍ അഞ്ചു ദിവസമായി അബോധാവസ്ഥയിലായിരുന്നു. സോഷ്യല്‍വര്‍ക്കര്‍മാര്‍ മുഖേന മകനെ വിവരങ്ങള്‍ അറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടു.

മകന്‍ ഓട്ടിസം ബാധതനായതിനാല്‍ സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ കഴിയുകയാണ്. യുകെ മലയാളി സമൂഹത്തിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. നടപടിക്രമങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

ലണ്ടനില്‍ ബന്ധുക്കളില്ലാത്ത ഇവര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി പള്ളിയിലെ വൈദീകരും പൊതു പ്രവര്‍ത്തകരും രംഗത്തുണ്ട്.

Other News in this category



4malayalees Recommends