യുകെയില്‍ കുട്ടികള്‍ക്കിടയില്‍ ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗബാധ പടരുന്നു; കുട്ടികളിലെ 'ഈ' ലക്ഷണങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മേധാവികള്‍; രോഗികള്‍ കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

യുകെയില്‍ കുട്ടികള്‍ക്കിടയില്‍ ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗബാധ പടരുന്നു; കുട്ടികളിലെ 'ഈ' ലക്ഷണങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മേധാവികള്‍; രോഗികള്‍ കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ബ്രിട്ടനിലെ കുട്ടികള്‍ക്കിടയില്‍ ദുരൂഹമായ രീതിയില്‍ ഹെപ്പറൈറ്റിസ് ബാധ പടരുന്നു. രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഇതിനകം 145 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കിടയില്‍ മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു.


ആദ്യം കണ്ണുകള്‍ക്കും, പിന്നീട് ചര്‍മ്മത്തിനും മഞ്ഞനിറം ബാധിക്കുന്നതാണ് ലക്ഷണങ്ങള്‍. ഈ ഘട്ടത്തില്‍ ലിവറിന് കേടുപാട് സംഭവിക്കാനും, അടിയന്തര പരിചരണം ആവശ്യമാണെന്നുമാണ് മനസ്സിലാക്കേണ്ടത്. രോഗബാധിതരാകുന്ന കുട്ടികളില്‍ അധികം പേരും അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ചെറിയൊരു ശതമാനം മാത്രമാണ് 10ന് മുകളില്‍ പ്രായമുള്ളത്.

ഏറ്റവും പുതിയ ഡാറ്റ പ്രകാരം 108 കേസുകള്‍ ഇംഗ്ലണ്ടിലും, 17 പേര്‍ സ്‌കോട്ട്‌ലണ്ടിലും, വെയില്‍സില്‍ 11, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 9 എന്നിങ്ങനെയാണ് കേസുകള്‍. ബ്രിട്ടനില്‍ കുട്ടികള്‍ ഈ രോഗത്തിന് കീഴടങ്ങിയിട്ടില്ലെങ്കിലും 10 പേര്‍ക്ക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ആവശ്യമായി വന്നു.

അതേസമയം മറ്റ് രാജ്യങ്ങളില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു മരണം യുഎസിലാണ്. 'ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സ്ഥിതി ആശങ്കാജനകമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് രൂപപ്പെടാനുള്ള സാധ്യത തീരെ കുറവാണ്', യുകെഎച്ച്എസ്എ ക്ലിനിക്കല്‍ & എമേര്‍ജിംഗ് ഇന്‍ഫെക്ഷന്‍സ് ഡയറക്ടര്‍ ഡോ. മീരാ ചന്ദ് പറഞ്ഞു.

എന്നിരുന്നാലും വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡോ. മീരാ ചന്ദ് കൂട്ടിച്ചേര്‍ച്ചു. ഈ ഘട്ടത്തില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും, ആവശ്യമായി തോന്നിയാല്‍ ഡോക്ടറെ ബന്ധപ്പെടുകയും വേണം. കുട്ടികളുടെ ശുചിത്വം പാലിക്കാന്‍ ശ്രദ്ധ വേണമെന്നും അവര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends