Cinema

ബാലയുടെ മകള്‍ വേറൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട ഗതികേടില്‍, നെഗറ്റീവ് കമന്റ്, മറുപടിയുമായി ഗോപി സുന്ദര്‍
 സോഷ്യല്‍മീഡിയയില്‍ വന്ന ഒരു നെഗറ്റീവ് കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ എന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍

More »

600 കോടി ചാരമായി, ഈ കോമാളികള്‍ കാരണം ഇനിയും എത്ര സ്റ്റുഡിയോകള്‍ പൂട്ടും?; 'ബ്രഹ്മാസ്ത്ര'യ്ക്ക് എതിരെ കങ്കണ
തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടുന്ന 'ബ്രഹ്മാസ്ത്ര' സിനിമയ്‌ക്കെതിരെ കങ്കണ റണൗത്ത്. സംവിധായകന്‍ അയാന്‍ മുഖര്‍ജി 600 കോടി ചാരമാക്കി എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടക്കണമെന്നും മതവികാരം മുതലെടുക്കാന്‍ കഥാപാത്രത്തിന്റെ പേര് മാറ്റിയതായും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ആലിയ ഭട്ട്,

More »

എന്റെ റോള്‍ ചെയ്യേണ്ടിയിരുന്നത് ദുല്‍ഖര്‍': സിജു വില്‍സണ്‍
സിജു വില്‍സനെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ

More »

നയന്‍സിന്റെ ആസ്തി ഞെട്ടിക്കുന്നത്
തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ഒരു സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലം ഏകദേശം പത്ത് കോടി രൂപയാണ്. ഇപ്പോഴിതാ നയന്‍താരയുടെ ആസ്തി വെളിപ്പെടുത്തി ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ ആസ്തി ഏകദേശം 22 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഏകദേശം 165 കോടി രൂപയുടെ ആസ്തിയാണ്

More »

മോദിജീ..'ഇങ്ങനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും': ഹരീഷ് പേരടി
കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാട്ടേയ്ക്ക് നീട്ടുന്നതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന നിലയില്‍ പ്രധാനമന്ത്രിയോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ഹരീഷ് പറഞ്ഞു. 'ഇങ്ങനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും' എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക്

More »

കേരളത്തില്‍ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ചില കാരണങ്ങളാല്‍ ചെന്നൈയിലായി പോയി, മറ്റുള്ളവരെ കളിയാക്കി സന്തോഷിക്കരുത്, ബാല പറയുന്നു
മലയാളികളുടെ പ്രിയ നടനാണ് ബാല. നെ?ഗറ്റീവ് വേഷങ്ങളിലാണ് ബാല കൂടുതലും വെള്ളിത്തിരയില്‍ നിറഞ്ഞാടിയതെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി ആയിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ്

More »

ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞ് 'ഗോമാത'യെ അപമാനിച്ചു, രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. രണ്‍ബീര്‍ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുന്‍കാല പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായി സംവിധായകന്‍

More »

'ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത് അങ്ങനെയാണ്'; മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍
എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടി തനിക്ക് സ്വന്തം സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം. ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍

More »

ജിസിസി വിതരണാവകാശത്തിന് ലഭിച്ചത് കോടികള്‍, പത്തൊമ്പതാം നൂറ്റാണ്ട് നാളെ പ്രേക്ഷകരിലേക്ക്
സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന  വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് നാളെ(സെപ്തംബര്‍ 8ന് )തീയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുമ്പ് ചിത്രത്തിന്റെ ജിസിസി റിലീസ് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സൂപ്പര്‍ത്താര ചിത്രങ്ങള്‍ക്കു ലഭിക്കുന്ന വമ്പന്‍ തുക നല്‍കിയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍ഫിലിംസ്

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ