Cinema

പാപ്പന്‍' ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സുരേഷ് ?ഗോപി ചിത്രം പാപ്പന്റെ ഒടിടി റീലിസിങ്ങ് പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുക. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം റീലിസ് ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സീ കേരളമാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവം നന്നായി ഉപയോഗപ്പെടുത്തിയാണ് ചിത്രം പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ്

More »

സെറ്റിലെ പ്രണയം സഫലം: നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി
 തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയ്ക്കും പ്രണയസാഫല്യം. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ്

More »

ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചില സമയത്ത് മറന്നു പോയിട്ടുണ്ട്, സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്ത് തുടരാനാവില്ല ; അഭയ ഹിരണ്‍മയി
സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് തുടരാനാവില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഗായിക അഭയ ഹിരണ്‍മയി. പത്തു വര്‍ഷത്തെ ബന്ധം പിരിഞ്ഞതിനു ശേഷവും അഭയക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഗായികയുടെ പുതിയ അഭിമുഖത്തിലെ

More »

ദിലീപിന്റെ നായികയായി തമന്ന ; സംവിധാനം അരുണ്‍ ഗോപി
രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന സിനിമ അണിയറയിലൊരുങ്ങുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തമന്നയാണ് നായികയായി എത്തുന്നത് . അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന

More »

എന്ത് മനോഹരമായ ദിവസം തൊട്ടടുത്ത് വിജയ്; ഫാന്‍ ഗേള്‍ മൊമെന്റുമായി വരലക്ഷ്മി
വിജയ്‌ക്കൊപ്പം യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്മി വിജയ്‌യെ കണ്ടുമുട്ടിയത്. വിജയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് വരലക്ഷ്മി സന്തോഷം അറിയിച്ചത്. എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നാണ് വരലക്ഷ്മി

More »

സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ ; അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി
വിജയ് ബാബുവിനൊപ്പം 'തീര്‍പ്പ്' സിനിമയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി. ഭയങ്കര ഹ്യൂമര്‍ ഉള്ള വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്. ഭയങ്കര ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് വിജയ് സര്‍. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്ഷന്‍

More »

സിനിമ അവരുടെ തലയിലൂടെയാണ് ഓടുന്നതെന്നാണ് വിചാരം, റിമയുടെ പ്രവൃത്തി വേദനിപ്പിച്ചു: സിബി മലയില്‍
നടി റിമ കല്ലിങ്കലിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. പുതിയ തലമുറയിലെ താരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവേയാണ് നടി റിമ കല്ലിങ്കലിനെക്കുറിച്ച് സംവിധായകന്‍ എടുത്തുപറഞ്ഞത്. യുവതാരങ്ങളില്‍ റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ട് യുവ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും

More »

'ഹണി റോസിന് മാത്രമല്ല എന്റെ പേരിലും അമ്പലമുണ്ട്': ജന്മദിനത്തിന് പ്രത്യേക പൂജകള്‍ ഉണ്ടെന്നാണ് പറയുന്നത് ; ആരാധകനെ പറ്റി സൗപര്‍ണിക
ഹണി റോസ് തന്നെ അന്ധമായി ആരാധിക്കുന്ന ഒരു തമിഴനെ കുറിച്ച് പറഞ്ഞിരുന്നു. ആരാധകന്‍ തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ അമ്പലം പണിതുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്റെ പേരില്‍ അമ്പലം ഉണ്ടെന്ന് പറഞ്ഞതോടെ ഹണി റോസിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തി. എന്നാല്‍, ഹണി റോസിനെ അങ്ങനെ ട്രോളി തള്ളിക്കളയേണ്ടെന്നും തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി

More »

'ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്, സത്യമാണ്, ചിലപ്പോള്‍ പിരിഞ്ഞേക്കും': നടി അനുശ്രീ
സീരിയല്‍ നടി അനുശ്രീയുടെ വിവാഹ മോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍. അനുശ്രീ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. ഭര്‍ത്താവ് വിഷ്ണുവിനും തനിക്കും ഇടയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണമെന്തെന്ന് അനുശ്രീ തന്നെ ഇപ്പോള്‍ തുറന്നു പറയുന്നു.  തന്റെയും വിഷ്ണുവിന്റെയും

More »

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍