Cinema

കെജിഎഫിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മ്മാതാവ്
കെജിഎഫിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഒക്ടോബരില്‍ 'കെജിഎഫ് ചാപ്റ്റര്‍ 3'യുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'മൂന്നാം ഭാഗം മാര്‍വല്‍ ശൈലിയില്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസത്തോടെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറിനു ശേഷം കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' 'ഒരു മാര്‍വല്‍ യൂണിവേഴ്‌സ് സ്‌റ്റൈലിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാന്‍

More »

കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല'; ഇങ്ങനൊന്ന് കണ്ടിട്ട് കുറച്ചുകാലമായെന്ന് പൂര്‍ണിമ
പ്രേക്ഷകരുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമയാണെന്ന് പത്താം വളവ് എന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ചിത്രം കണ്ട ശേഷമുള്ള തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അവര്‍. 'കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി

More »

ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണം, എന്താ കുറ്റം കണ്ടുപിടിക്കേണ്ടതെന്ന് ആലോചിച്ച് സിനിമ കാണരുത് ; മഞ്ജു വാര്യര്‍
മലയാള സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുതെന്നും എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 'മേരി ആവാസ് സുനോ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച്

More »

'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍
മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ വിമര്‍ശനം. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ടേനെ എന്ന ധ്യാനിന്റെ പരാമര്‍ശമാണ് ചര്‍ച്ചയായിരിക്കുന്നത്. 'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ

More »

ഇത് നമ്മുടെ അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന
മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ മുന്ന. ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നു പറഞ്ഞ മുന്ന ഷഹനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം.

More »

നിക്കി ഗല്‍റാണി ആദി വിവാഹം ഈ മാസം
നടി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുള്ള വിവാഹം ഈ മാസം 18 ന് നടക്കും. ചെന്നൈയിലാണ് ചടങ്ങുകള്‍. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്.

More »

ആരാണ് കൂടെ അഭിനയിക്കുന്നത് എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല ; പാര്‍വതി
മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ താന്‍ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി. 'ഹര്‍ഷദിക്ക എന്നെ ഫോണ്‍ വിളിക്കുകയായിരുന്നു.

More »

എന്റെ മോളെ കൊന്നതാണ്, അവന് പണം മാത്രമായിരുന്നു വേണ്ടത്; നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ മാതാവ്
ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പ്രതികരിച്ചു. കാസര്‍ഗോഡ്

More »

കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികള്‍ അറിയാത്ത ഒരു വീട്ടമ്മയാണ് ഉമ, ഇത് വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ'
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പിടി തോമസിന്റെ ഭാര്യ ഉമയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. നിലവിലെ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തോട് ഒരു താത്പര്യമില്ലെങ്കിലും ഉമയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഏറെ മാതൃകാപരമായ കാര്യമാണെന്നും വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഈ സ്ഥാനാര്‍ത്ഥിത്വമെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം