Cinema

അയ്യര്‍ നൂറ് കോടി എത്തിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: ഒടുവില്‍ ചെയ്ത് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു
 സി.ബി.ഐ 5 നായി കെ മധുഎസ്എന്‍ സ്വാമിമമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍. സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും

More »

ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ'; മറുപടിയുമായി ടിനി ടോം
ദീര്‍ഘനാളത്തെ പിണക്കത്തിന് ശേഷം 'അമ്മ' സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ടിനി ടോം സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെ വലിയ വിമര്‍ശനങ്ങളാണ് സുരേഷ് ഗോപിക്കു നേരെ ഉയര്‍ന്നത്. 'അമ്മയില്‍ ചാണകം വീണു', 'ചാണകം അകത്തുകേറി' എന്നിങ്ങനെയൊക്കെയായിരുന്നു പരിഹാസകമന്റുകള്‍. ടിനി ടോം ലൈവ് വിഡിയോയിലൂടെ

More »

സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി തരണം: ഹരീഷ് പേരടി
ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് പറഞ്ഞു. അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ

More »

മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി പാര്‍ഥിപന്‍
ഗാനം റിലാസ് ചെയ്യുന്ന ചടങ്ങിനിടെ സദസിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി നടനും സംവിധായകനുമായ പാര്‍ഥിപന്‍. തന്റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാര്‍ഥിപന്‍ പ്രകോപിതനായി പെരുമാറിയത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വേദിയിലിരിക്കെയായിരുന്നു പാര്‍ഥിപന്റെ അതിരുവിട്ട പെരുമാറ്റി. പിന്നീട് തെറ്റ് മനസ്സിലാക്കിയ പാര്‍ഥിപന്‍

More »

അമ്മയില്‍ വീണ്ടും രാജി, സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ വീണ്ടും രാജി. സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. സമിതിയംഗമാണ് കുക്കു പരമേശ്വരന്‍. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരയുള്ള പരാതിയില്‍

More »

അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു, മണിയന്‍ പിള്ള രാജു അങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല ; ബാബുരാജ്
നടന്‍ മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. ഇപ്പോഴിതാ മണിയന്‍ പിള്ള രാജുവിനെതിരെ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം

More »

ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല, ചിലത് പൊളിഞ്ഞ് പുറത്താകും: ആശങ്ക പങ്കുവെച്ച് മാമുക്കോയ
വിജയ് ബാബു വിഷയത്തില്‍ താര സംഘടന അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാമുക്കോയ. ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം

More »

ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍
 യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പില്‍ തന്റെ കാര്യവും പരാമര്‍ശിച്ചതിനെ എതിരെ ഷമ്മി തിലകന്‍. 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി 'അമ്മ' ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മേയ് 17 തീയതി

More »

കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല ; നിര്‍മ്മാതാവ്
'കെജിഎഫ് ചാപ്റ്റര്‍ 2'വിന്റെ ചരിത്ര വിജയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.കെ ജിഎഫിനെ വെല്ലാന്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സിനിമ താല്‍കാലികമായി നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വൈ രവി ശങ്കര്‍. 'ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍