മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി പാര്‍ഥിപന്‍

മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി  പാര്‍ഥിപന്‍
ഗാനം റിലാസ് ചെയ്യുന്ന ചടങ്ങിനിടെ സദസിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി നടനും സംവിധായകനുമായ പാര്‍ഥിപന്‍. തന്റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാര്‍ഥിപന്‍ പ്രകോപിതനായി പെരുമാറിയത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വേദിയിലിരിക്കെയായിരുന്നു പാര്‍ഥിപന്റെ അതിരുവിട്ട പെരുമാറ്റി. പിന്നീട് തെറ്റ് മനസ്സിലാക്കിയ പാര്‍ഥിപന്‍ ക്ഷമാപണം നടത്തി. താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞാണ് പാര്‍ഥിപന്‍ പിന്നീട് ക്ഷമാപണം നടത്തിയത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം നടനും സംവിധായകനുമായ പാര്‍ഥിപനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് ഇരവിന്‍ നിഴല്‍. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെ പാര്‍ഥിപന്‍ മൈക്ക് എറിഞ്ഞത്.

മൈക്ക് നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ ഇത് നേരത്തെ ചോദിക്കണമെന്ന് പറഞ്ഞ് കസേരയില്‍ നിന്ന് എഴുന്നേറ്റുവന്ന് മൈക്ക് എറിയുകയായിരുന്നു.
Other News in this category



4malayalees Recommends