Cinema

നയന്‍താര വിവാഹിതയാകുന്നു
നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്‌വിഘ്‌നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.  

More »

വാഗ്ദാനം പാലിച്ചു: പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാര്‍ക്ക് കൈമാറി സുരേഷ് ഗോപി
വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറി സുരേഷ് ഗോപി. ഇനി താന്‍ അഭിനയിക്കുന്ന എല്ലാ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ  മായ്ക്ക് കൈമാറുമെന്ന് 2021ല്‍ സുരേഷ് ഗോപി വാക്ക് നല്‍കിയിരുന്നു. ആ  വാഗ്ദാനമാണ് ഇപ്പോള്‍ അദ്ദേഹം പാലിച്ചിരിക്കുന്നത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം

More »

അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന പ്രതീക്ഷയിലാണ് പോയി പാടിയത്, അത് നടന്നില്ല, ഇനി ഞാന്‍ പോവില്ലെന്ന് പൃഥ്വിരാജ്
ഹൃദയം സിനിമയില്‍ അദ്ദേഹം പാടിയ താതക തെയ്താരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയില്‍ പാട്ടു പാടിയതിനെയും ആദ്യമായി വിദ്യാസാഗര്‍ പാട്ടുപാടാന്‍ വിളിച്ചതിനെയും കുറിച്ചു പൃഥ്വിരാജ്.  'ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാന്‍ പോയി പാടിയത്. എനിക്ക് തോന്നുന്നത് വിനീത് അടുത്ത പടം

More »

ഗാനഗന്ധര്‍വ്വന്റെ പരാജയകാരണം വെളിപ്പെടുത്തി രമേഷ് പിഷാരടി
രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ഗാനഗന്ധര്‍വന്‍'. എന്നാല്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ഗാനഗന്ധര്‍വന്‍ എന്ന സിനിമ പരാജയപ്പെട്ടതിനെ കുറിച്ചും, കഥ പറയാന്‍ മമ്മൂക്കയുടെ അടുത്ത് പോയതിനെ കുറിച്ചും പറയുകയാണ് രമേഷ് പിഷാരടി. 'മമ്മൂക്കയെ വേണ്ട വിധം ഉപയോഗിച്ചില്ല

More »

താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്, പക്ഷേ; ബീസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ആശിഷ് വിദ്യാര്‍ഥി
വിജയ് നെല്‍സണ്‍ ചിത്രം ബീസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്,' അദ്ദേഹം

More »

ട്രാന്‍സ്പരന്റ് പാന്റ് ധരിച്ച് ഉര്‍ഫി; വൈറലായി വീഡിയോ
വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം. ഉര്‍ഫിയുടെ വസ്ത്രരീതികളെ സെലിബ്രിറ്റികളടക്കം വിമര്‍ശിക്കാറുണ്ടെങ്കിലും തന്റെ രീതികള്‍ ഉപേക്ഷിക്കാന്‍ ഉര്‍ഫി ഒരുക്കമല്ല. ഇപ്പോഴിതാ ഉര്‍ഫിയുടെ മറ്റൊരു ഫാഷന്‍ പരീക്ഷണം

More »

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും,

More »

ഗോസിപ്പുകള്‍ പരന്നപ്പോള്‍ നമുക്കൊന്ന് റൊമാന്റിക്കായാലോ എന്ന് മോനിഷ ചോദിച്ചു: തുറന്നു പറഞ്ഞ് വിനീത്
ഒരിടയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, ചമ്പക്കുളം തച്ചന്‍, കമലദളം തുടങ്ങി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായി. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പരന്നു. ഇപ്പോഴിതാ കാന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇത്തരം ഗോസിപ്പുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ വിനീത്. മോനിഷയെ ഞാന്‍

More »

കഥ പറയാന്‍ വരുന്നവര്‍ പറയുന്നത്; ഞാന്‍ അഹങ്കാരിയാണ്, ലൊക്കേഷനില്‍ കാരവാന് തീവെച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെന്നാണ്: അപ്പാനി ശരത്
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം പറയുന്ന 'ആദിവാസി' എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് നടന്‍ അപ്പാനി ശരത്. ഇപ്പോഴിതാ തന്നെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള ഗോസിപ്പ് എന്താണെന്ന് പറയുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍. തനിക്ക് ജാഡ കൂടുതലാണെന്നും അഹങ്കാരിയാണെന്നുമൊക്കെ ഗോസിപ്പുകള്‍

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്