താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്, പക്ഷേ; ബീസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ആശിഷ് വിദ്യാര്‍ഥി

താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്, പക്ഷേ; ബീസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ആശിഷ് വിദ്യാര്‍ഥി
വിജയ് നെല്‍സണ്‍ ചിത്രം ബീസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ് ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും വളരെ പ്രൊഫഷണലാണെന്നും ആശിഷ് വിദ്യാര്‍ഥി വ്യക്തമാക്കി.

വിജയ്യുമായി കുറഞ്ഞത് അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ വിജയങ്ങളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. പ്രൊഫഷണലായിട്ടുള്ള ആക്ടറാണ് അദ്ദേഹം. വിജയുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ്. ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു. ആളുകള്‍ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു,' ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.



Other News in this category



4malayalees Recommends