Cinema

മഞ്ജുവാര്യരുടെ ജീവന്‍ തുലാസില്‍, അവര്‍ തടവറയില്‍ , സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ് വിവാദമാകുന്നു
മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും, അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ച് കൊണ്ട് പ്രമുഖ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മഞ്ജുവാര്യരുടെ മാനേജരുടെ ഭരണത്തില്‍ കീഴിലാണ് അവര്‍ എന്നും സ്വന്തമായി തിരുമാനങ്ങള്‍ എടുക്കാന്‍ അവരെ അവരെ ആരും അനുവദിക്കുന്നില്ലന്നുമാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമ കണ്ട ശേഷം ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ തന്നെ അറിയി്ച്ചിരുന്നുതായി സനല്‍കുമാര്‍ ശശി ധരന്‍ പറയുന്നു. അങ്ങിനെയാണ് കയറ്റം എന്ന സിനിമ ഉണ്ടാകുന്നത്. ഈ സിനിമയുടെ ജോലികള്‍ നടക്കുമ്പോള്‍ സംവിധായകനായ താന്‍ ഒറ്റക്ക് മഞ്ജുവാര്യരുമായി സംസാരിച്ചിട്ട് പോലുമില്ല. മഞ്ജുവിന്റെ സഹായികളായി വരികയും പിന്നീട് എക്‌സിക്കുട്ടീവ് പ്രൊഡ്യുസര്‍മാരായി

More »

വിജയ് ബാബു വിദേശത്തേക്ക് കടന്നെന്ന് പൊലീസ്
ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ഉറപ്പായതോടെ മുങ്ങിയതാണെന്നാണ് വിവരം. എന്നാല്‍ ഒളിവിലാണെന്ന് വാര്‍ത്തകള്‍ വിജയ് ബാബു തള്ളി. താന്‍ ദുബായില്‍ ഉണ്ടെന്നും, ആര്‍ക്കും ബന്ധപ്പെടാമെന്നും വിജയ് ബാബു

More »

പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം; ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്ന് ഡബ്ല്യുസിസി
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡനപരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ഡബ്ലുസിസി ഫെയ്‌സ്ബുക്കില്‍

More »

ദുല്‍ഖര്‍ സിനിമയിലേക്കാണ് ചക്കിയെ ആദ്യം വിളിച്ചത്; മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ജയറാം
മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയറാം. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്‍ ആണ്. എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക്

More »

ഷൂട്ടിങ്ങിനിടെ നടന്‍ റഹ്മാന് പരിക്ക്
ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ നടന്‍ റഹ്മാന് പരിക്ക്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതാബ് ബച്ചനൊപ്പമാണ് റഹ്മാന്‍ പ്രധാന വേഷം കൈകാര്യം

More »

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്; റിമി ടോമി പറയുന്നു
 പ്രമുഖ ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നുവെന്ന  തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ചൂണ്ടിക്കാട്ടി ഒടുവില്‍ റിമി ടോമി തന്നെ രംഗത്ത് വന്നു. റിമിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രിയ ഗായിക വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ

More »

ക്യാന്‍സര്‍ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല ,ഭാര്യയും മകളുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്ന് കൊല്ലം തുളസി
തന്റെ കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൊല്ലം തുളസി. ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നടന്‍ മനസ് തുറന്നത്. തുടക്കം മുതലേ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു

More »

96 ല്‍ ലിപ്പ് ലോക്ക് സീന്‍ ഉണ്ടായിരുന്നു, പക്ഷേ ഒടുവില്‍ റാം ജാനുവിനെ തൊടുകയേ വേണ്ട എന്നായി; കാരണം പറഞ്ഞ് സേതുപതി
96 ജനപ്രിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയ് സേതുപതി.  '96 സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു കഥയില്ല. സ്‌കൂള്‍ കാലഘട്ടില്‍ സ്‌നേഹിച്ചിരുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നു. ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്‌സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടത്

More »

പൃഥ്വി വന്ന് കെട്ടിപിടിച്ചു, പിറ്റേന്ന് പൃഥ്വിയ്ക്ക് കോവിഡെന്ന് അറിഞ്ഞു ; മൂന്നു തവണ കോവിഡ് ബാധിച്ചെന്ന് സുരാജ്
സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ജനഗണമന തിയേറ്ററുകളിലെത്താനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സെറ്റിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുരാജ്. തനിക്ക് മൂന്നുവട്ടം കോവിഡ് വന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കോവിഡിനെ നമ്മള്‍ ഭയന്നിരുന്ന സമയത്താണ് എനിക്കൊരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നമ്മുടെ ഷൂട്ടിങ്ങ്

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍