ദുല്‍ഖര്‍ സിനിമയിലേക്കാണ് ചക്കിയെ ആദ്യം വിളിച്ചത്; മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ജയറാം

ദുല്‍ഖര്‍ സിനിമയിലേക്കാണ് ചക്കിയെ ആദ്യം വിളിച്ചത്; മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ജയറാം
മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയറാം. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്‍ ആണ്. എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു.

ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകന്‍ അനൂപ് ആണ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുല്‍ഖുര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ സിനിമയ്ക്കായി മാനസികമായി തയ്യാറെടുത്തിട്ടില്ല എന്നാണ് അന്ന് പറഞ്ഞത്. എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്, ജയറാം പറഞ്ഞു.




Other News in this category



4malayalees Recommends