വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം.
ഉര്‍ഫിയുടെ വസ്ത്രരീതികളെ സെലിബ്രിറ്റികളടക്കം വിമര്‍ശിക്കാറുണ്ടെങ്കിലും തന്റെ രീതികള്‍ ഉപേക്ഷിക്കാന്‍ ഉര്‍ഫി ഒരുക്കമല്ല. ഇപ്പോഴിതാ ഉര്‍ഫിയുടെ മറ്റൊരു ഫാഷന്‍ പരീക്ഷണം വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ മുംബൈയിലെ ഒരു പരിപാടിയിലാണ് ഉര്‍ഫി ഈ വേഷത്തിലെത്തിയത്.
ഹോളോഗ്രാം നിറത്തിലുള്ള സുതാര്യമായ പാന്റും ബ്രായുമാണ് ഉര്‍ഫി ധരിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ നിരവധി ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങി. ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണോ ഫാഷന്‍ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.