കഥ പറയാന്‍ വരുന്നവര്‍ പറയുന്നത്; ഞാന്‍ അഹങ്കാരിയാണ്, ലൊക്കേഷനില്‍ കാരവാന് തീവെച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെന്നാണ്: അപ്പാനി ശരത്

കഥ പറയാന്‍ വരുന്നവര്‍ പറയുന്നത്; ഞാന്‍ അഹങ്കാരിയാണ്, ലൊക്കേഷനില്‍ കാരവാന് തീവെച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെന്നാണ്: അപ്പാനി ശരത്
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം പറയുന്ന 'ആദിവാസി' എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് നടന്‍ അപ്പാനി ശരത്. ഇപ്പോഴിതാ തന്നെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള ഗോസിപ്പ് എന്താണെന്ന് പറയുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍.

തനിക്ക് ജാഡ കൂടുതലാണെന്നും അഹങ്കാരിയാണെന്നുമൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം നെഗറ്റീവുകള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ല എന്നുമാണ് ശരത് പറയുന്നത്. ജാഡ കൂടുതലാണ്, അഹങ്കാരിയാണ് എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഏതോ ലൊക്കേഷനില്‍ കാരവാന് തീവെച്ചു അങ്ങനെയൊക്കെയുള്ള രസകരമായ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്.

പക്ഷെ, എനിക്കത് വലിയ ഗോസിപ്പായി തോന്നിയിട്ടില്ല. പൊതുവെ എന്തെങ്കിലും നെഗറ്റീവ്‌സ് വന്നാലും ഞാന്‍ അത് എടുക്കാറില്ല. കാരണം അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനില്ലെങ്കില്‍ എന്നേക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. എനിക്ക് ഇവിടെ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള നെഗറ്റീവ്‌സ് ഞാന്‍ എടുക്കാന്‍ പാടില്ല,' അപ്പാനി ശരത് പറഞ്ഞു.



Other News in this category



4malayalees Recommends